ഒാരോ മെഴ്‌സിഡസ് ബെൻസ് വാഹനവും പുറത്തിറങ്ങുന്നത് തീരാത്ത ആഡംബരങ്ങൾക്കൊപ്പം നൂറുകണക്കിന് പേറ്റൻറുകളുടെ അകമ്പടിയോടുംകൂടിയാണ്. കാരണം തങ്ങളുടെ വാഹനത്തിനായി പുതിയ നൂറുകണക്കിന് കണ്ടുപിടിത്തങ്ങൾ ബെൻസ് എഞ്ചിനീയർമാർ ഒാരോ വർഷവും കണ്ടെത്താറുണ്ട്. 2021 എസ് ക്ലാസും ഇതിൽനിന്ന് ഭിന്നമല്ല. അതിൽ എടുത്തുപറയേണ്ടത് ലോകത്ത് ആദ്യമായി പിൻസീറ്റ് യാത്രക്കാർക്ക് മുൻ എയർബാഗുകൾ അവതരിപ്പിക്കുന്നു എന്നതാണ്. ഇതുവരെ പിൻസീറ്റുകാർക്കുവേണ്ടി കർട്ടൻ, സൈഡ് എയർബാഗുകളാണ് വാഹനങ്ങളിൽ കണ്ടുവന്നിരുന്നത്.
പുതിയ എസ് ക്ലാസിൽ, മുന്നിലെ സീറ്റിന് പിറകിലായി ഒരു എയർബാഗുകൂടി പിടിപ്പിച്ചിട്ടുണ്ട്. അങ്ങിനെ പിൻ സീറ്റുകൾ ആഡംബരത്തിലും സുരക്ഷയിലും അതിെൻറ പരകോടിയിലെത്തുന്നുണ്ട് എസ് ക്ലാസിൽ. 2021 എസ് ക്ലാസിലെ ചില സമാനതകളില്ലാത്ത പ്രത്യേകതകൾ നമ്മുക്ക് പരിചയപ്പെടാം.
1.റിയർ ആക്‌സിൽ സ്റ്റിയറിങ്
സൂപ്പർ കാറുകളിൽ സാധാരണയായി കാണപ്പെടുന്ന സവിശേഷതകളിൽ ഒന്നാണ് റിയർ ആക്‌സിൽ സ്റ്റിയറിങ്. ഉയർന്ന വേഗതയിൽ വാഹനത്തിെൻറ നിയന്ത്രണം നഷ്ടമാകാതിരിക്കാൻ ഇത് സഹായിക്കും. എന്താണ് റിയർ ആക്‌സിൽ സ്റ്റിയറിങ്? ലളിതമായി പറഞ്ഞാൽ സ്റ്റിയറിങ് തിരിക്കുേമ്പാൾ പിന്നിലെ വീലും തിരിയുന്ന സംവിധാനമാണിത്. സാധാരണയായി വാഹനങ്ങളിൽ സ്റ്റിയറിങ് തിരിക്കുേമ്പാൾ മുൻ വീലുകൾ തിരിയുകയും വാഹനം വളയുകയുമാണ് ചെയ്യുന്നത്. പിന്നിലെ വീൽകൂടി തിരിഞ്ഞാൽ വളവുകളിൽ അനായാസമായി മുന്നേറാൻ വാഹനത്തിനാകും. പുതിയ എസ് ക്ലാസിൽ സ്റ്റിയറിങ് തിരിക്കുേമ്പാൾ പിന്നിലെ വീലുകൾ ചെറുതായൊന്ന് തിരിഞ്ഞുതരും. അതിനർഥം മുന്നിലെപ്പോലെ അതേഅളവിൽ തിരിയുമെന്നല്ല. റിയർ ആക്‌സിലിലെ സ്റ്റിയറിങ് ആംഗിൾ 4.5 ഡിഗ്രി വരെ ആണെന്ന് കമ്പനി പറയുന്നു.
2.ബെൻസ് യൂസർ എക്സ്പീരിയൻസ് (NTG7 MBUX)
പുതിയ എസ്-ക്ലാസിൽ അരങ്ങേറുന്ന സംവിധാനങ്ങളിലൊന്നാണ് അധിക അളവിലുള്ള യൂസർ എക്സ്പീരിയൻസ്. മുൻ മോഡലിനേക്കാൾ 50 ശതമാനം കൂടുതലാണ് എംബിയുഎക്സിെൻറ കംമ്പ്യൂട്ടിങ് പവർ. എസ് ക്ലാസിൽ അഞ്ച് സ്‌ക്രീനുകളാണ് യാത്രികർക്കായി ഒരുക്കിയിരിക്കുന്നത്. ഇതിലൂടെയുള്ള ഫേഷ്യൽ, വോയ്‌സ്, ഫിംഗർപ്രിൻറ് റെക്കഗ്നിഷൻ കഴിവ് വാഹനത്തിൽ വർധിച്ചിട്ടുണ്ട്. സിസ്റ്റത്തിന് 320 ജിബി സ്റ്റോറേജും 16 ജിബി റാമും നൽകിയതും ശ്രദ്ധേയമാണ്. ഡ്രൈവർ, യാത്രക്കാർ, വാഹനം എന്നിവ തമ്മിലുള്ള അനായാസമായ ബന്ധം എംബിയുഎക്സ്വഴി സാധ്യമാകുമെന്നാണ് ബെൻസ് പറയുന്നത്.
3.ഒഎൽഇഡി ഹെഡ് യൂണിറ്റ്, ഡിജിറ്റൽ ലൈറ്റ്
പുതിയ എസ് ക്ലാസിൽ ബെൻസിെൻറ ഏറ്റവും പുതിയ ഡിജിറ്റൽ ലൈറ്റ് സംവിധാനമാണ് വരുന്നത്. രാത്രിയിൽ വാഹനം ഒാടിക്കുേമ്പാൾ അത്യാവശ്യ വിവരങ്ങൾ നമ്മുക്ക് കാണിച്ചുതരാൻ ഡിജിറ്റൽ ലൈറ്റിനാകും. വാഹനം ഒാടിച്ചുപോകുന്ന വഴിയിൽ ഒരു മനുഷ്യൻ നിന്നാൽ അത് പ്രത്യേകമായി ചൂണ്ടിക്കാണിച്ചുതരാൻ ഡിജിറ്റൽ ലൈറ്റിനാകും. അതുപോലെ ട്രാഫിക് സിഗ്നലുകളെ തിരിച്ചറിഞ്ഞ് മുൻകൂട്ടി മുന്നറിയിപ്പ് തരാനും ലൈറ്റിനാകും. കൂടുതൽ വിശാലമായ ഹെഡ്അപ്പ് ഡിസ്പ്ലേയിലൂടെയാണ് വാഹനം ഇത് സാധ്യമാക്കുന്നത്. മുന്നിലും പിന്നിലുമായി അഞ്ച് ഡിസ്പ്ലേ സ്‌ക്രീനുകളാണ് വാഹനത്തിലുള്ളത്. ഇൻസ്ട്രുെമൻറ് ക്ലസ്റ്റർ സ്റ്റിയറിങ് വീലിന് മുന്നിൽ വലിയ സ്ക്രീനിലേക്ക് മാറിയിട്ടുണ്ട്.
4. തടസ്സമില്ലാത്ത ഡോർ ഹാൻഡിലുകൾ
എസ്-ക്ലാസിൽ ആദ്യമായാണ് മടങ്ങിപ്പോകുന്ന ഡോർ ഹാൻഡിലുകൾ അവതരിപ്പിക്കപ്പടുന്നത്. റേഞ്ച് റോവർ മോഡലുകളിലൊക്കെ നാം നേരത്തേ കണ്ട പ്രത്യേകതയാണിത്. നാം ഹാൻഡിലിൽ തൊടുേമ്പാഴോ അൺലോക്ക് ചെയ്യുേമ്പാഴോ അവ പുറത്തേക്ക് തള്ളിവരും. അല്ലാത്ത സമയങ്ങളിൽ ഡോർ ഹാൻഡിലുകൾ ഉള്ളിലായിരിക്കും. ക്ലീനായ വാഹന ഡിസൈനും ഇൗ സവിശേഷത സഹായിക്കും.
5. പിൻ എയർബാഗ്
പുതിയ എസ് ക്ലാസിൽ മുന്നിലെ സീറ്റിന് പിറകിലായി രണ്ട് എയർബാഗുകൾകൂടി പിടിപ്പിച്ചിട്ടുണ്ട്. പിൻ സീറ്റ് മാത്രക്കാർക്കുവേണ്ടിയാണിത്. ലോകത്ത് ആദ്യമായാണ് ഒരു വാഹനത്തിനായി ഇത്തരമൊരു സംവിധാനം അവതരിപ്പിക്കപ്പെടുന്നത്. പിന്നിലെ രണ്ട് യാത്രക്കാർക്ക് ഇതിെൻറ സുരക്ഷ ലഭിക്കും. ശക്തിയേറിയ കൂട്ടിയിടികളിൽ തലയിലും കഴുത്തിലും വരുന്ന പരിക്കുകൾ ഇവ തടയുമെന്നാണ് മെഴ്‌സിഡസ് അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.