ലോകത്തിലെതന്നെ ഏറ്റവുംവലിയ പണക്കാരിൽ ഒരാളായ മുകേഷ് അംബാനി തെൻറ സുരക്ഷയുടെ കാര്യത്തിൽ എന്നും ആശങ്കാകുലനായിരുന്നു. മോദി സർക്കാർ അധികാരത്തിൽ ഏറിയശേഷം അംബാനിക്ക് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുകയുംചെയ്തു. അങ്ങിനെയാണ് അംബാനി ഒരു ഇന്ത്യക്കാരന് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന സുരക്ഷക്ക് അർഹനായിതീർന്നത്. പ്രധാനമന്ത്രിക്കും പ്രസിഡൻറിനും ഉൾപ്പടെ ഇന്ത്യയിലാകെ 40ഒാളംപേർക്ക് മാത്രമാണ് ഇസഡ് പ്ലസ് സുരക്ഷ ലഭിക്കുന്നത്. എന്നാൽ പ്രസിഡൻറും പ്രധാനമന്ത്രിയും ഒന്നും സഞ്ചരിക്കുന്ന വഴികളിലൂടെയല്ല അംബാനിയുടെ സുരക്ഷാവിഭാഗം യാത്ര ചെയ്യുന്നത്. എന്നുവച്ചാൽ അംബാനിയുടെ കൂടെ പോകുന്നവർക്കും കുറച്ച് ആഡംബരമൊക്കെ കിട്ടും.
വർഷങ്ങൾക്ക് മുമ്പ് അംബാനി കുടുംബത്തിന് ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുേമ്പാൾ മഹീന്ദ്ര സ്കോർപിയോയും മാരുതി സുസുക്കി ജിപ്സിയുമൊക്കെയായിരുന്നു സുരക്ഷാ വാഹനങ്ങൾ. അംബാനിയുടെ ബെൻസ് ഗാർഡിനും, ബെൻറ്ലെ ബെൻറയേഗക്കും ഒപ്പം ഒാടിയെത്താൻ ഇൗ വാഹനങ്ങൾ മതിയാകുമായിരുന്നില്ല. അങ്ങിനെയാണ് അംബാനിയുടെ വാഹനവ്യൂഹത്തിൽ ആഡംബര കാറുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. ആദ്യമൊക്കെ ഇത് ടൊയോട്ട ഫോർച്യൂനറും ഫോർഡ് എൻഡവറുമൊക്കെ ആയിരുന്നു. പിന്നീടാണ് സെക്യൂരിറ്റി ഗാർഡുകൾക്കും സിആർപിഎഫിനും പോലീസുകാർക്കും യാത്ര ചെയ്യാൻ അംബാനി കുടുംബം കുറേ ബിഎംഡബ്ല്യു എക്സ് 5 എസ്യുവികൾ വാങ്ങിയത്. 75 ലക്ഷം വീതം വിലവരുന്ന ലക്ഷണമൊത്തെ ആഡംബര എസ്.യു.വികളാണ് എക്സ് 5.
ഒന്നും രണ്ടുമല്ല 36 സുരക്ഷാ ഉദ്യോഗസ്ഥരാണ് അംബാനിക്ക് ഒപ്പം സദാസമയവും സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനങ്ങൾ ഒരുപാട് വേണ്ടിവരും. ഏറ്റവും പുതിയതായി എം.ജിയുടെ ഗ്ലാസ്റ്റർ എസ്.യു.വിയാണ് അംബാനിയുടെ വാഹനവ്യൂഹത്തിൽ ഇടംപിടിച്ചത്. ഗ്ലോസ്റ്റർ നയിക്കുന്ന അംബാനിയുടെ വാഹന വ്യൂഹത്തിെൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം വൈറലായിട്ടുണ്ട്.
എം.ജി ഗ്ലോസ്റ്റർ
എം.ജിയിൽ നിന്നുള്ള പൂർണ സജ്ജനായ എസ്.യു.വിയാണ് ഗ്ലോസ്റ്റർ. ടൊേയാട്ട ഫോർച്യൂനർ, ഫോർഡ് എൻഡവർ എന്നിവർക്ക് പോന്ന എതിരാളി. നാല് വേരിയൻറുകളിലും ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് ലേഒൗട്ടിലുമാണ് വാഹനം വിപണിയിലെത്തുക. സൂപ്പർ, സമാർട്ട്, ഷാർപ്പ്, സാവി എന്നിവയാണ് വേരിയൻറുകൾ. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹാൻഡ് ഫ്രീ പാർക്കിംഗ്, ലൈൻ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ട്. ഏഴ് സീറ്റ് സൂപ്പർ ട്രിമ്മിനാണ് 28.98 ലക്ഷം വിലയിട്ടിരിക്കുന്നത്. ആറ് സീറ്റ് സ്മാർട്ടിന് 30.98ലക്ഷവും ഏഴ് സീറ്റ് ഷാർപ് വേരിയൻറിന് 33.68ലക്ഷവും നൽകണം. ആറ് സീറ്റ് ഷാർപ്പിന് 33.98ഉം ഏറ്റവും ഉയർന്ന ആറ് സീറ്റ് സാവിക്ക് 35.38 ലക്ഷവും വിലവരും.
എഞ്ചിൻ
രണ്ട് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഗ്ലോസ്റ്റർ ലഭ്യമാവുക. ആദ്യത്തേതിൽ ഒറ്റ ടർബോചാർജറാകും ഉണ്ടാവുക. 163 എച്ച്പി കരുത്തും 375 എൻഎം ടോർകും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. രണ്ടാമത്തേത് 218 എച്ച്പിയും 480 എൻഎം ടോർകും പുറപ്പെടുവിക്കുന്ന ഇരട്ട ടർബോ യൂണിറ്റാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഉയർന്ന മോഡലിൽ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾക്കൊപ്പം ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്ത് കുറഞ്ഞ മോഡലിൽ ഫോർവീൽ ഡ്രൈവ് ഉണ്ടാകില്ല.
വേരിയൻറുകൾ
കമ്പനി വെബ്സൈറ്റ് അനുസരിച്ച് സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് ട്രിം ലെവലുകളിൽ ഗ്ലോസ്റ്റർ ലഭ്യമാകും. സാവി, സ്മാർട്ട് വേരിയൻറുകളിൽ 6 സീറ്റുകളുള്ള കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. ഇതിൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും. സൂപ്പർ 7 സീറ്റ് ലേഒൗട്ടജലാകും വരിക. ഷാർപ്പിൽ ആറ്, ഏഴ് സീറ്റുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവും. സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ് കൺട്രോൾ എന്നിവ ഉൾപ്പെടും.
സൗകര്യങ്ങൾ
ചൈനീസ് കമ്പനികളുടെ പ്രത്യേകതയായ എക്യുപ്മെൻറുകളിലെ ധാരാളിത്തം ഗ്ലോസ്റ്ററിലും ഉണ്ടാകും. ഏറ്റവും ഉയർന്ന സാവി ട്രിമിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഐ-സ്മാർട്ട് കാർ ടെക്, പനോരമിക് സൺറൂഫ്, പേവർഡ് ആൻറ് ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വെൻറിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുണ്ടാകും. 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവുമായാണ് വാഹനം വരിക. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, പേവർഡ് ടെയിൽഗേറ്റ്, എൽഇഡി ഹെഡ്ലാമ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെമി ഓട്ടോണമസ് വാഹനം
സെമി ഓട്ടോണമസ് ഡ്രൈവർ സഹായ സംവിധാനങ്ങളും ഗ്ലോസ്റ്ററിലുണ്ട്. ഫോർഡ് എൻഡോവർ പോലുള്ള എതിരാളികളിൽ ഹാൻഡ് ഫ്രീ പാർകിങ് അവതരിപ്പിക്കുമ്പോൾ, ലൈൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ്, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി ഇൗ വിഭാഗത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളും വാഹനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.