ഒരു രൂപക്ക് ഒരു കിലോമീറ്റർ രാജകീയ യാത്ര; ഇത്​ എം​.ജിയുടെ മാജിക്​

ഇന്ധനത്തിനും പരിപാലനത്തിനും വരുന്ന ചെലവുകൾ ഇനി മറക്കാം, എസ്.യു.വിയിൽ രാജകീയമായ യാത്രക്ക് തയ്യാറെടുത്തോളൂ. ഈ ഉറപ്പ് നൽകി ഏറ്റവും മികച്ച കാർ അവതരിപ്പിക്കുകയാണ് എം.ജി മോട്ടോർസ്. ഭാവിയുടെ വാഹനമെന്ന് വിശേഷിപ്പിക്കാവുന്ന ഇലക്ട്രിക് എസ്.യു.വി ഇഡഡ്​ എസ്​​ ഇവി നിരത്തുകളിൽ സജീവമാകുകയാണ്. പ്രകൃതിക്കും ഉപഭോക്താവിനും എല്ലാ വിധത്തിലും സംരക്ഷണവും കരുതലും നൽകുന്ന ഇസഡ് എസ് ഇൻറർനെറ്റ് ഇലക്ട്രിക് കാറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വീട്ടിൽ നിന്നും ചാർജിങ് സ്​റ്റേഷനിൽ നിന്നും മറ്റെവിടെ നിന്നും ചാർജ് െചയ്ത് ഉപയോഗിക്കാം. ചാർജിങ് സ്​റ്റേഷനുകളില്ലാതെ വഴിയിൽ കിടക്കുമെന്ന ഭയം വേണ്ട, പോർട്ടബിൾ ചാർജറുകളും ഇതിനായി ലഭിക്കും.


എക്സൈറ്റ്, എക്സ്ക്ലുസിവ് എന്നിങ്ങനെ രണ്ട് വേരിയൻറ്സിലാണ് വാഹനം എത്തിയിട്ടുള്ളത്. ബാറ്ററി, മോട്ടോർ, സുരക്ഷ സജ്ജീകരണങ്ങൾ എന്നിവ രണ്ട് വാഹനങ്ങൾക്കും സമാനമാണ്. ആറ് എയർബാഗുകളാണ് ഇരുവാഹനങ്ങൾക്കുമുള്ളത്. റൂഫ് റെയിൽ, പാനറോമിക് സൺറൂഫ്, ഓട്ടോമാറ്റിക് സെൻസിങ് വൈപ്പറുകൾ, ഓട്ടോ ഹെഡ് ലാംപ്, ലെതർ സീറ്റിങ്, ഇൻറർനെറ്റ് കണക്ടിവിറ്റി എന്നിവയൊക്കെ എക്സ്ക്ലൂസിവിെൻറ മാത്രം പ്രത്യേകതയാണ്. എക്സൈറ്റിന് ഏകദേശം 23 ലക്ഷം രൂപയാണ് ഓൺറോഡ് വില. എക്സ്ക്ലൂസിവിന് ഏകദേശം 26 ലക്ഷം രൂപയും. 44.5 കിലോവാട്ടിെൻറ ബാറ്ററിയാണ് വാഹനത്തിേൻറത്.


ഫ്രണ്ട് വീൽ ഡ്രൈവാണ് വാഹനം. ഉപയോഗ ചെലവ് കുറഞ്ഞ ഏറ്റവും മികച്ച വാഹനമെന്ന് ഇതിനെ കണക്കാക്കാം. ചാർജ് െചയ്യുന്നതിലൂടെ വലിയ വൈദ്യുതി ഉപഭോഗം വരുമെന്ന ഭയം വേണ്ട. കുറഞ്ഞ തുക മാത്രമാണ് ഈടാക്കപ്പെടുക. മാത്രമല്ല, വീട്ടിൽ സോളാർ കണക്ടിവിറ്റിയുണ്ടെങ്കിൽ ഒരു രൂപ പോലും ചെലവാകാതെ വാഹനം ഉപയോഗിക്കാം. ഫുൾ ചാർജ് ചെയ്​താൽ 340 കിലോമീറ്റർ യാത്ര ചെയ്യാം. മൂന്ന് തരത്തിലുള്ള ചാർജിങ് സിസ്​റ്റമാണുള്ളത്. എ.സി സ്ലോ ചാർജറാണ് ഒന്നാമത്തേത്. വാഹനത്തിൽ കൊണ്ടുനടക്കാവുന്ന പോർട്ടബിൾ ചാർജിങ് സിസ്​റ്റമാണത്. ഇതിലൂടെ 13-14 മണിക്കൂറാണ് ഫുൾ ചാർജിനുള്ള സമയം. രണ്ടാമത്തേത് വീട്ടിൽ സ്ഥാപിക്കാവുന്ന എ.സി ഫാസ്​റ്റ്​ ചാർജറാണ്. ആറ് മുതൽ എട്ട് മണിക്കൂറാണ് ഫുൾ ചാർജിങ്ങിനുള്ള സമയം.


മൂന്നാമത്തേത് ചാർജിങ് സ്​റ്റേഷനുകളിലെ ഡി.സി ഫാസ്​റ്റ്​ ചാർജിങാണ്. ഓരോ 50 കിലോമീറ്ററിലും ഇത് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വൈദ്യുതി വകുപ്പ് ചെയ്തുവരുന്നുണ്ട്. ഒരു യൂനിറ്റിന് 18-20 രൂപയാണ് ഇതിന് ചെലവാകുക. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രത്യേക സംവിധാനങ്ങളും അധികൃതർ ചെയ്തുവരുന്നുണ്ട്. അഞ്ച് രൂപയാണ് അതിന് താരിഫ്. 143 പി.എസ് പവറുള്ള ഗിയർ ലെസ് വാഹനമാണ്. എട്ട് വർഷം വരെയാണ് ബാറ്ററിക്ക് ഗ്യാരൻറി. മികച്ച ലഗേജ് സ്പേസ്, ലെഗ് സ്പേസ് എന്നിവയും പ്രത്യേകതയാണ്. വൈറ്റ്, റെഡ്, കോപ്പൻഹേഗൻ ബ്ലൂ എന്നിവയാണ് ലഭ്യമായ നിറങ്ങൾ. വാഹനത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്- സാൻജോ സ്കറിയ, സെയിൽസ് മാനേജർ- 6238810692

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.