മിനി കൂപ്പർ എന്നാൽ പേരുപോലെതന്നെ അൽപ്പം 'മിനി'യായ വാഹനമാണ്. കഷ്ടിച്ച് അഞ്ചുപേരൊക്കെയാണ് ഇതിൽ കയറാനാവുക. ഇങ്ങിനൊരു വാഹനത്തിൽ 29 പേരെ കയറ്റി റെക്കോർഡ് ഇട്ടിരിക്കുകയാണ് ചൈനയിൽ നിന്നുള്ള സംഘം. സംഗതി നടന്നത് 2014 സെപ്റ്റംബർ അഞ്ചിനാണെങ്കിലും അതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഗിന്നസ് അധികൃതരാണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്.
മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ പെൺകുട്ടികൾ മിനികൂപ്പറിൽ കയറുന്നതായാണുള്ളത്. ബൂട്ടിൽ ഉൾപ്പടെ കുത്തിനിറച്ചാണ് കാറിൽ ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. സിയ ലീ എന്നയാളും മിനിയുടെ ചൈനീസ് ഡിവിഷനും സഹകരിച്ചാണ് റെക്കോർഡ് സ്ഥാപിച്ചത്. ചൈനയിലെ സിയാമെനിലെ ഗിന്നസ് സ്‌പെഷ്യൽ സെറ്റിൽ വെച്ച് ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് അധികൃതർ വിജയികൾക്ക് സർട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചു.
How many volunteers can squeeze into this regular-sized Mini Cooper? 😬 pic.twitter.com/wXf4Tihv87
— Guinness World Records (@GWR) September 5, 2022
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.