വാഹനരേഖകളില്‍ ഇനി ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പർ; മാറ്റത്തിനൊരുങ്ങി മോട്ടോർ വാഹന ഡിപ്പാർട്ട്​മെന്‍റ്​

തിരുവനന്തപുരം: ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാന്‍ വാഹനരേഖകളില്‍ പരിഷ്കാരം വരുത്തി മോട്ടോർ വാഹന ഡിപ്പാർട്ട്​മെന്‍റ്​. വാഹനരേഖകളിൽ ഉടമസ്ഥന്‍റെ ആധാർ രേഖകളിലുളള ഫോൺ നമ്പർ മാത്രമേ ഇനിമുതൽ ഉള്‍പ്പെടുത്തൂ. നേരത്തെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍ നമ്പറും നൽകി രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. അത് വഴി നിരവധി തട്ടിപ്പുകൾ നടക്കുന്നു എന്ന് പരാതികൾ ഉയർന്നിരുന്നു.

ഇനിമുതൽ ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകൾ നൽകുമ്പോൾ ഒറ്റത്തവണ പാസ്​വേഡ്​ മൊബൈല്‍ നമ്പറിലേക്ക് ലഭിക്കും. ഈ ഒ.ടി.പി കംപ്യൂട്ടറില്‍ രേഖപ്പെടുത്തിയാല്‍ മാത്രമേ അപേക്ഷ പൂര്‍ത്തിയാകുകയുള്ളൂ. ഫീസും ഓണ്‍ലൈനായി തന്നെയാണ് അടയ്ക്കേണ്ടത്. തുടര്‍ന്ന് പൂരിപ്പിച്ച അപേക്ഷയുടെയും ഫീസടച്ച രസീതി എന്നിവയുടെ പ്രിന്റൗട്ടും ഒറിജിനല്‍ ആര്‍.സി.യുമായി വില്‍ക്കുന്നയാള്‍ നേരിട്ട് ആര്‍.ടി. ഓഫീസിലെത്തിയും അപേക്ഷ നല്‍കണം.

പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ നൽകുന്നതിന് പുതിയ മൂന്ന് കോളങ്ങൾ സോഫ്റ്റുവെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉടമയുടെ ആധാര്‍നമ്പര്‍, പേര്, മൊബൈല്‍നമ്പര്‍ എന്നിവ നല്‍കിയാൽ മാത്രമേ ഇനി കൈമാറ്റം നടത്താൻ സാധിക്കു. ആധാറിൽ എങ്ങനെയാണോ പേര് നൽകിയിരിക്കുന്നത് അതേപോലെ തന്നെ നൽകിയില്ല എങ്കിൽ അപേക്ഷ സ്വീകരിക്കില്ല.

Tags:    
News Summary - motor vehicle department decided to include mobile number in vehicle registration documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.