ഇന്ത്യയിലെ ഏറ്റവുംവലിയ പണക്കാരനായ മുകേഷ് അംബാനിയുടെ ഗ്യാരേജിൽ ഇല്ലാത്ത ആഡംബര വാഹനങ്ങൾ കുറവാണ്. അദ്ദേഹത്തിന്റെ കാറുകളുടെ ശേഖരം ജിയോ ഗാരേജ് എന്നാണ് അറിയപ്പെടുന്നത്. അടുത്തിടെയാണ് രാജ്യത്തെ ഏറ്റവും വില കൂടിയ കാർ സ്വന്തമാക്കി മുകേഷ് സ്വന്തമാക്കിയത്. 13.5 കോടി രൂപ വില വരുന്ന റോൾസ് റോയ്സ് എസ്.യു.വിയാണ് അംബാനി സ്വന്തമാക്കിയത്. രാജ്യത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ കാർ വാങ്ങലുകളിലൊന്നായിരുന്നു അത്.
റോൾസ് റോയിസ് കള്ളിനന്റെ പെട്രോൾ മോഡൽ ദക്ഷിണ മുംബൈയിലെ ആർ.ടി.ഒ ഓഫീസാണ് രജിസ്റ്റർ ചെയ്തത്. ഇതിന്റെ നമ്പർ പ്ലേറ്റിനായി മാത്രം 12 ലക്ഷം രൂപയാണ് റിലയൻസ് മുടക്കിയത്. 0001 എന്ന നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്. സാധാരണയായി നാല് ലക്ഷം രൂപ മുതലാണ് ഈ നമ്പറിന്റെ വില. എന്നാൽ, ഒരിക്കൽ ഇൗ നമ്പർ നൽകിയതിനാൽ പുതിയ സീരിസിൽ അംബാനിക്ക് 0001 നൽകുകയായിരുന്നു.
ഈ ശേഖരത്തിലേക്ക് അവസാനം എത്തിയിരിക്കുന്നതൊരു ഭീമൻ എസ്.യു.വിയാണ്. നമ്മുടെ നാട്ടിൽ അധികം കണ്ടുപരിചയമില്ലാത്ത കാഡിലാക് എസ്‌കലേഡ് എസ്‌യുവിയാണ് അംബാനി പുതുതായി വാങ്ങിയത്. കാഡിലാക്ക് തങ്ങളുടെ വാഹനങ്ങൾ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി വിൽക്കുന്നില്ല. അതിനാൽതന്നെ സ്വകാര്യമായി വാഹനം ഇറക്കുമതി ചെയ്തതെന്നാണ് സൂചന. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള എസ്‌യുവികളിലൊന്നാണ് എസ്‌കലേഡ്.
ഹോളിവുഡ് താരങ്ങളുടെ ഇഷ്ട എസ്.യു.വികളിലൊന്നാണ് എസ്കലേഡ്. അമേരിക്കൻ പ്രസിഡന്റുമാർ തങ്ങളുടെ സ്വകാര്യ ഉപയോഗത്തിനും എസ്കലേഡ് വാങ്ങാറുണ്ട്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിറന്നാള്‍ സമ്മാനമായി ജീവിതപങ്കാളിയായ ജോര്‍ജീന കാഡിലാക് എസ്‌കലേഡ് അടുത്തിടെ നല്‍കിയിരുന്നു. യൂറോപ്പില്‍ ഏകദേശം ഒരു ലക്ഷം ഡോളറാണ് (75 ലക്ഷം രൂപയോളം) കാഡിലാക് എസ്‌കലേഡിന്റെ എക്‌സ്‌ഷോറൂം വില.
420 bhp കരുത്തും 624 Nm ടോർക്കും ഉത്പ്പാദിപ്പിക്കുന്ന കൂറ്റൻ 6.2 ലിറ്റർ V8 എഞ്ചിനാണ് കാഡിലാക്ക് ഉപയോഗിക്കുന്നത്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 5.5 മീറ്റര്‍ നീളമുള്ള ഈ അത്യാഡംബര എസ്.യു.വിയില്‍ 4x4 സംവിധാനം അടിസ്ഥാന ഫീച്ചറായി നല്‍കിയിട്ടുണ്ട്. ഏറ്റവും മികച്ച റോഡ് പ്രസന്‍സാണ് നിര്‍മാതാക്കള്‍ ഈ വാഹനത്തിന് ഉറപ്പുനല്‍കിയിട്ടുള്ള പ്രധാന സവിശേഷത.
തുകലില്‍ പൊതിഞ്ഞാലും ഈ വാഹനത്തിന്റെ അകത്തളം ഒരുക്കിയിട്ടുള്ളത്. പിന്‍നിര സീറ്റുകളിലും എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട്‌സ്‌പോട്ട്, 19 സ്പീക്കറുകള്‍ നല്‍കിയിട്ടുള്ള സ്റ്റുഡിയോ സൗണ്ട് സിസ്റ്റം എന്നീ ഫീച്ചറുകളാണ് അകത്തളത്തില്‍ ഒരുങ്ങുന്നത്. എമര്‍ജന്‍സി ബ്രേക്കിങ്ങ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പെഡസ്ട്രിയന്‍ ഡിറ്റക്ഷന്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സെമി ഓട്ടോണമസ് ഡ്രൈവിങ്ങ് മോഡ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.