ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയുടെ സൂപ്പർ കാറുകളോടുള്ള കമ്പം പ്രശസ്തമാണ്. പ്രധാനമായും ഒാഡിയുടെ വാഹനങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഒാഡിയുടെ ഇന്ത്യയിലെ ബ്രാൻഡ് അമ്പാസഡർമാരിൽ ഒരാളും കോഹ്ലിയായിരുന്നു. ഒാഡിയുടെ സ്പോർട്സ് കാറായ ആർ 8കൾ എക്കാലത്തും കോഹ്ലിയുടെ ഗ്യാരേജിൽ ഉണ്ടായിരുന്നു. കോഹ്ലി ഉപയോഗിച്ച വാഹനങ്ങളുടെ നമ്പരുകളെല്ലാം ആരാധകർക്ക് മനപ്പാഠവുമാണ്.
ഇൗയിടക്കാണ് കോഹ്ലി 2012-2016 കാലയളവിൽ ഉപയോഗിച്ചിരുന്ന ഒാഡി ആർ 8 മോഡൽ മഹാരാഷ്ട്രയിലെ സബർബൻ ഏരിയയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കാറിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ് കോടികൾ വിലയുള്ള ഇൗ വാഹനം ഇൗ നിലയിലാകാനുള്ള കാരണം അന്വേഷിച്ച് ചിലരിറങ്ങിയത്. അവർ കണ്ടെത്തിയ വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.
ആ കാർ ഇപ്പോൾ കോഹ്ലിയുടേതല്ല
പുതിയ കാറുകളും പഴയ കാറുകളുടെ നവീകരിച്ച മോഡലുകളും കോഹ്ലി വാങ്ങാറുണ്ട്. പുതിയവയ്‌ക്ക് ഇടം നൽകുന്നതിന് പഴയവ വിൽക്കുന്നതും പതിവാണ്. ഇപ്പോൾ ചിത്രങ്ങളിലൂടെ പ്രചരിക്കുന്ന വാഹനം 2012ലാണ് ഇന്ത്യൻ ക്യാപ്ടൻ സ്വന്തമാക്കുന്നത്. 2016വരെ അത് അദ്ദേഹത്തിെൻറ പക്കലുണ്ടായിരുന്നു. 2016 ൽ സാഗർ താക്കർ എന്ന വ്യക്തിക്ക് ഇടനിലക്കാരൻവഴി കാർ വിറ്റതായാണ് ഒൗദ്യോഗിക രേഖകൾ വ്യക്തമാക്കുന്നത്. സാഗർ താക്കർ യഥാർഥത്തിൽ ഒരു ക്രിമിനലായിരുന്നു.
'ഷാഗി' എന്നറിയപ്പെട്ടിരുന്ന താക്കർ തെൻറ കാമുകിക്ക് സമ്മാനമായി നൽകാനാണ് കാർ വാങ്ങിയത്. പിന്നീട് ക്രിമിനൽ കേസുകളിൽപെട്ട് ഒളിവിൽപ്പോയ സാഗർ താക്കറിനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മെഗാ കോൾ സെൻറർ അഴിമതിയിലും ഇയാൾ ഉൾപ്പെട്ടിരുന്നു. തുടന്ന് മുംബൈ പോലീസ് സാഗറിെൻറ സ്വത്തുക്കളും കാറുകളും ഉൾപ്പെടെ പിടിച്ചെടുത്തു.
ഓഡി ആർ 8ഉം മുംബൈ മഹാപ്രളയവും
സാഗറിൽ നിന്ന് പിടിച്ചെടുത്ത ആർ 8 ശേഷം മുംബൈ പോലീസ് തുറന്ന ഗ്രൗണ്ടിലാണ് ഇട്ടിരുന്നത്. മുംബൈയിലുണ്ടായ വെള്ളപ്പൊക്കത്തിൽപെട്ട് കാർ പൂർണമായും തകരാറിലാവുകയായിരുന്നു. പിന്നീടാരും തിരിഞ്ഞുനോക്കാതായതോടെ കാർ പൂർണമായും നാശോന്മുഖമായി. കോഹ്ലിയുടെ ആദ്യ സ്പോർട്സ് കാറായിരുന്നു ആർ 8. സാഗർ 2.5 കോടി രൂപ നൽകിയാണ് വാഹനം സ്വന്തമാക്കിയതെന്ന് പോലീസ് പറയുന്നു. തെൻറ ആദ്യ സ്പോർട്സ് കാറായതിനാൽ അദ്ദേഹം വാഹനം ഏറെ ഇഷ്ടപ്പെട്ടിരുന്നു. മത്സരങ്ങൾക്ക് വാഹനം ഒാടിച്ച് അദ്ദേഹം എത്താറുണ്ടായിരുന്നു. ഒരിക്കൽ ആർ 8ൽ ക്രിസ് ഗെയ്‌ലിനെ മുംബൈ ചുറ്റിക്കാണിക്കുന്ന കോഹ്ലിയുടെ വീഡിയോ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.