റേസ്ട്രാക്കുകളിൽ മിന്നൽപ്പിണറുകൾ ഉതിർക്കാൻ ഇന്ത്യക്കാരുടെ സ്വന്തം ഫോർമുല റീജിയനൽ വരുന്നു. മുംബൈ ആസ്ഥാനമായുള്ള ഫാൽക്കൻ റേസിങ് ആണ് ഇതിന് മുൻകൈ എടുക്കുന്നത്. ഇതുസംബന്ധിച്ച ടീസർ ചിത്രവും ഫാൽക്കൻ റേസിങ് പുറത്തുവിട്ടു. അന്താരാഷ്ട്രതലത്തിൽ ഫോർമുല 3 (എഫ് 3) റേസിൽ ഉപയോഗിക്കുന്ന കാറുകളാവും ഫോർമുല റീജിയനലിൽ മാറ്റുരക്കുക. ഫെഡറേഷൻ ഇൻറർനാഷനൽ ഒാേട്ടാമൊബൈൽ എന്ന അന്താരാഷ്ട്ര റേസിങ് ഏജൻസിയുടെ മേൽനോട്ടത്തിലാവും ഫോർമുല റീജിയനൽ നടക്കുക.
ഫോർമുല റീജിയണൽ ഇന്ത്യൻ ചാമ്പ്യൻഷിപ്പ്
ഫെഡറേഷൻ ഇൻറർനാഷനൽ ഒാേട്ടാമൊബൈൽ അഥവാ എഫ്.െഎ.എ ഒന്നിലധികം രാജ്യങ്ങളിൽ ഫോർമുല റീജിയനൽ ചാമ്പ്യൻഷിപ്പുകൾ നടത്തുന്നുണ്ട്. എഫ് 3 ഏഷ്യൻ ചാമ്പ്യൻഷിപ്പും ഫോർമുല റീജിയണൽ യൂറോപ്പും ഇത്തരത്തിലുള്ളതാണ്. പ്രാദേശിക ഡ്രൈവർമാർക്ക് എഫ് വൺ പോലെയുള്ള അന്താരാഷ്ട്ര വേദികളിലേക്കുള്ള പരിശീലന കളരിയാവും എഫ് 3. ഈ വർഷം ആദ്യം നടന്ന എഫ് 3 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മുംബൈ ഫാൽക്കൺസ് തങ്ങളുടെ ടീമിനെ കളത്തിലിറക്കിയിരുന്നു. ബിസിനസുകാരായ ജെഹാൻ ദാരുവാലയും കുഷ് മൈനിയും ആണ് ഇതിന് ചുക്കാൻ പിടിച്ചത്. ചാമ്പ്യൻഷിപ്പിൽ ദാരുവാലയും സംഘവും മൂന്നാമതായി ഫിനിഷും ചെയ്തു. ഇൗ പരിചയ സമ്പത്തിൽ നിന്നാണ് ഫോർമുല റീജിയനലിലേക്ക് ഫാൽക്കൻ റേസിങ് എത്തിയത്.
ചാമ്പ്യൻഷിപ്പ് എന്ന് ആരംഭിക്കും?
ഫോർമുല റീജിയനൽ ഇന്ത്യൻ ചാമ്പ്യൻഷിപ്പിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി, മുംബൈ ഫാൽക്കൺസ് തങ്ങളുടെ സോഷ്യൽ മീഡിയ ചാനലുകൾ വഴി ഒക്ടോബറിൽ പുതിയൊരു റേസിങ് മത്സരം തുടങ്ങുന്നതിനെപറ്റി സൂചന നൽകിയിരുന്നു. കോവിഡ് പകർച്ചവ്യാധിക്കാലത്ത് ഇത് എങ്ങനെ പ്രവർത്തിക്കുമെന്ന് കാണേണ്ടതുണ്ട്. ഇന്ത്യൻ മോട്ടോർസ്പോർട്ട് ഭരണസമിതിയായ എഫ്.എം.എസ്.സി.െഎ അടുത്തിടെ വാർഷിക കലണ്ടർ 2021 ഡിസംബർ 31 മുതൽ 2022 മാർച്ച് 31 വരെ നീട്ടിയിരുന്നു. ഇത് ഫോർമുല റീജിയനലിനുവേണ്ടിയാണെന്ന് സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.