രാജ്യ​െത്ത ആദ്യ ഇ.വി ഡബിൾ ഡക്കർ എ.സി ബസുകൾ അവതരിപ്പിച്ചു

മുംബൈയിലെ നിരത്തിൽ പുതിയ ആകർഷണമായി ഇലക്ട്രിക് ഡബിൾ ഡെക്കർ എ.സി ബസ്സും. ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എ.സി ഡബിൾ ഡക്കർ ബസ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് അവതരിപ്പിച്ചത്. ബ്രിഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട്ട് (ബെസ്റ്റ്) പുതുതായി ഏറ്റെടുത്ത ഇലക്ട്രിക് ഡബിൾ ഡക്കർ എയർ കണ്ടീഷൻഡ് ബസിന്റെ ആദ്യത്തെ യൂനിറ്റാണ് വ്യാഴാഴ്ച അവതരിപ്പിച്ചത്. ബാക്കിയുള്ളവ 2023 പകുതിയോടെ നഗരത്തിലെ റോഡുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണ മുംബൈയിലെ എൻസിപിഎയിൽ നടക്കുന്ന ചടങ്ങിൽ ആപ്പ് അധിഷ്ഠിത പ്രീമിയം ബസ് സർവീസിനായി സിംഗിൾ ഡെക്കർ ഇലക്ട്രിക് ബസും ഡബിൾ ഡെക്കർ ബസും പുറത്തിറക്കുകയായിരുന്നു.

'സുസ്ഥിര വിപ്ലവത്തിന് തുടക്കമിടുന്നു! അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് മുംബൈയിൽ പുറത്തിറക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെ്.'– നിതിൻ ഗഡ്കരി ട്വിറ്ററിൽ കുറിച്ചു. അശോക് ലെയ്‌ലാൻഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റിയാണ് ഇലക്ട്രിക് ബസ് നിർമിച്ചിരിക്കുന്നത്.

മൊബൈൽ ആപ്ലിക്കേഷൻ വഴി യാത്രക്കാർ സീറ്റ് ബുക്ക് ചെയ്യണമെന്നും ഈ പ്രീമിയം സർവീസിന് പരമ്പരാഗത ബസുകളെ അപേക്ഷിച്ച് കൂടുതൽ നിരക്ക് ഈടാക്കേണ്ടിവരുമെന്നും അധികൃതർ പറഞ്ഞു. പ്രതിദിനം 75 ലക്ഷത്തിലധികം യാത്രക്കാരെ വഹിക്കുന്ന സബർബൻ ട്രെയിനുകൾക്ക് ശേഷം മുംബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുഗതാഗത മാർഗമാണ് ബെസ്റ്റുകൾ. 3,700 ബസുകളുള്ള ബെസ്റ്റ് പ്രതിദിനം 30 ലക്ഷത്തിലധികം യാത്രക്കാരെ കൊണ്ടുപോകുന്നു.


നഗരത്തിലെ ആദ്യ ഇലക്ട്രിക് എസി ഡബിൾ ഡക്കർ ബസ് അടുത്തമാസം നിരത്തിലിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ബെസ്റ്റിന്റെ എസി ഇല്ലാത്ത ഡബിൾ ഡക്കർ ബസുകൾ ഏറെ പ്രശസ്തമാണെങ്കിലും എസി ഡബിൾ ഡക്കർ ബസ് ആദ്യമാണ് യാത്രയ്ക്കൊരുങ്ങുന്നത്. പുതിയ ഇരുനില ബസിനു രണ്ടു സ്റ്റെയർ കേസുകൾ ഉണ്ടാകും. നേരത്തെ ഒരെണ്ണമാണുണ്ടായിരുന്നത്.

സിസിടിവി, ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം, കുലുക്കമില്ലാത്ത യാത്ര എന്നിവയാണ് ബസിന്റെ പ്രത്യേകത. ആദ്യഘട്ടത്തിൽ സിഎസ്എംടി-നരിമാൻ പോയിന്റ്, കൊളാബ-വർളി, കുർള-സാന്താക്രൂസ് എന്നീ റൂട്ടുകളിലാകും സർവീസ് നടത്തുക. മിനിമം ദൂരമായ 5 കിലോമീറ്ററിന് 6 രൂപയാണ് നിരക്ക്. മുംബൈ, താനെ, നവിമുംബൈ എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ബെസ്റ്റിന് 3,700 ബസുകളുണ്ട്. പ്രതിദിനം 30 ലക്ഷം പേരാണ് യാത്രക്കാർ.  

Tags:    
News Summary - Nitin Gadkari unveils India's first double-decker electric AC bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.