പ്രളയം മനുഷ്യർക്കെന്നപോലെ കാറുകൾക്കും വിതക്കുന്ന ദുരിതം ചെറുതല്ല. വാഹനങ്ങളുടെ ഏറ്റവും വലിയ ശത്രുവാണ് വെള്ളക്കെട്ട്. കോടികൾ വിലമതിക്കുന്ന തന്‍റെ മൂന്ന് ആഡംബര കാറുകൾ മുംബൈയിലെ പ്രളയത്തിൽ വെള്ളം കയറി നശിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് സെലിബ്രിറ്റിയായ സണ്ണി ലിയോൺ. കോടികൾ വാഹന നികുതി വാങ്ങുന്ന രാജ്യത്ത് അവ സംരക്ഷിക്കാനുള്ള സംവിധാനമില്ലാത്തത് കഷ്ടമാണെന്നും താരം പറയുന്നു.
മഴക്കെടുതിയിൽ പെട്ട വാഹനങ്ങളിൽ മെർസിഡീസ് ബെൻസ് ജി.എൽ ക്ലാസ് മോഡലും ഉൾപ്പെടുന്നതായും സണ്ണി പറഞ്ഞു. തന്റെ ആഡംബര വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചതോടെ താരം ഇപ്പോൾ എംജി ഗ്ലോസ്റ്റർ എസ്‌യുവിയിലേക്ക് മാറിയിരിക്കുകയാണ്. നാഷനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സണ്ണി തന്‍റെ ദുരനുഭവം തുറന്നുപറഞ്ഞത്.
ഇന്ത്യയിൽ, ഇറക്കുമതി ചെയ്‌ത കാറുകൾ സ്വന്തമാക്കുന്നത് അധിക നികുതിക നൽകിയിട്ടാണ്. എന്നാൽ ഇത്രമാത്രം ചെലവഴിച്ചിട്ടും അവ ഇവിടെ സുരക്ഷിതമല എന്നത് വളരെ വേദനാജനകമാണെന്ന് സണ്ണി പറഞ്ഞു. ബെൻസ് ജി.എൽ-ക്ലാസ് കൂടാതെ മഴക്കെടുതിയിൽ നശിച്ച മറ്റ് രണ്ട് വാഹനങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ സണ്ണി ലിയോൺ വെളിപ്പെടുത്തിയിട്ടില്ല. താരത്തിന്റെ ഉടമസ്ഥതയിലുള്ള ബിഎംഡബ്ല്യു 7 -സീരീസ് അക്കൂട്ടത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
വെള്ളത്തിൽ മുങ്ങിയ റോഡുകളിൽ ഫലപ്രദമായി സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളവയല്ല ആഡംബര കാറുകൾ. ഈ വാഹനങ്ങളിൽ പലതിനും എയർ ഇൻടേക്കുകൾ റോഡ് സർഫസിനോട് വളരെ അടുത്താണ് സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം ഈ ആഡംബര മോഡലുകളിൽ വളരെ സങ്കീർണ്ണമായ ഇലക്ട്രോണിക് സംവിധാനങ്ങളും ഉണ്ട്. അവ വെള്ളവുമായി സമ്പർക്കം പുലർത്തുമ്പോൾ എളുപ്പത്തിൽ ഷോർട്ട് സർക്യൂട്ടാവാൻ ഇടയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.