സർക്കാർ വാഹനങ്ങളുടെ റോഡ് ടാക്സും ഇൻഷുറൻസും പുക ടെസ്റ്റുമൊക്കെയാണ് കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. വളവിലും തിരിവിലും പാത്തും പതുങ്ങിയും നിന്ന് യാത്രികർക്കുമേൽ ചാടിവീഴുന്ന വാഹന പരിശോധന സംഘങ്ങളോടുള്ള നീരസമാണ് ഒരുതരത്തിൽ നെറ്റിസൺസ് പ്രകടിപ്പികുന്നത്. ഞങ്ങളുടെ രേഖകൾ പരിശോധിക്കുന്ന നിങ്ങൾക്ക് ഇതൊക്കെയുണ്ടോ എന്ന മറുചോദ്യം സ്വാഭാവികമാണല്ലോ. ഇത്തരം പ്രചരണങ്ങളിലെ വസ്തുത വെളിപ്പെടുത്തി മോേട്ടാർ വാഹന ഡിപ്പാർട്ട്മെൻറും രംഗത്തുവന്നിട്ടുണ്ട്.
'സർക്കാർ വാഹനങ്ങളെ റോഡ് ടാക്സ് അടക്കുന്നതിൽ നിന്ന് 1975 മുതൽ ഒഴിവാക്കിയതാണ്. കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്റ്റ് വകുപ്പ് 22 പ്രകാരം സംസ്ഥാന സർക്കാറിെൻറ പ്രത്യേക ഉത്തരവിലൂടെ ചില വിഭാഗം വാഹനങ്ങൾക്ക് ടാക്സ് അടക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം ഉണ്ട്. അതനുസരിച്ച് SRO 878/75 എന്ന ഉത്തരവ് പ്രകാരം 29 തരം വാഹനങ്ങൾക്ക് ഇത്തരം ഇളവുകൾ നൽകിയിട്ടുണ്ട്. അതിൽ ഒന്നാമതായി വരുന്നതാണ് സർക്കാർ വാഹനങ്ങൾ'-എം.വിഡി അവരുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിക്കുന്നു.
'സർക്കാർ വാഹനങ്ങൾ ഇൻഷുറൻസ് എടുക്കുന്നത് സ്റ്റേറ്റ് ഇൻഷുറൻസ് ഡിപാർട്ട്മെൻറിൽ നിന്നാണ്. ഈ അടുത്ത കാലത്താണ് സ്റ്റേറ്റ് ഇൻഷുറൻസ് പോളിസികൾ ഓൺലൈനിൽ ലഭ്യമാക്കാക്കാനുള്ള നടപടികൾ തുടങ്ങിയത്. അതിനാൽ നിലവിലെ ഭൂരിഭാഗം പോളിസികളും പരിവാഹൻ സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ആയിട്ടില്ല. അതുപോലെ പുകപരിശോധന കേന്ദ്രങ്ങൾ അടുത്തിടെ മാത്രമാണ് ഓൺലൈനായത്. അതിനാൽ ഓൺലൈനാകുന്നതിനു മുമ്പ് എടുത്ത സർട്ടിഫിക്കറ്റുകൾ വാഹനിൽ പ്രതിഫലിക്കില്ല'-എം.വി.ഡി വിദേീകരിക്കുന്നു. ഈ സാഹചര്യത്തിൽ അപൂർണമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും എം.വി.ഡി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.