'കൊമ്പനെ' പൂട്ടി എം.വി.ഡി; പൂത്തിരി കത്തിച്ചതിന് കസ്റ്റഡിയിൽ

കൊല്ലം: ബസിന് മുകളില്‍ പൂത്തിരി കത്തിച്ചതിനെ തുടർന്ന് തീ പടര്‍ന്ന സംഭവത്തിൽ നടപടിയുമായി എം.വി.ഡി. പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ ടൂര്‍ പുറപ്പെടുന്നതിന് മുന്‍പുള്ള ആഘോഷത്തിന്‍റെ ഭാഗമായാണ് പൂത്തിരി കത്തിച്ചതും ബസിലേക്ക് തീ പടർന്നതും. ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെത്തു. ആലപ്പുഴയിൽ പരിശോധന നടത്തുകയായിരുന്ന എം.വി.ഡിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ മാസം 26 നായിരുന്നു സംഭവം. മൊത്തം മൂന്ന് വണ്ടികളിലാണ് കോളേജിൽ നിന്ന് ടൂർ പോയത്. ഇതിൽ കൊമ്പൻ എന്ന പേരുള്ള രണ്ട് ബസും ഉൾപ്പെടും. ആറ് ദിവസത്തെ ടൂറിനാണ് ഇവർ പുറപ്പെട്ടത്. പുറപ്പെടുന്നതിന് മുൻപായി കുട്ടികളെ ആവേശത്തിലാക്കാൻ ബസ് ജീവനക്കാർ തന്നെയാണ് ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. ഇതിൽ നിന്നുള്ള തീയാണ് ബസിലേക്ക് പടർന്നത്. ജീവനക്കാർ തന്നെ തീ അണച്ചതോടെ ദുരന്തമൊഴിവാകുകയായിരുന്നു.

അനധികൃതമായി ഘടിപ്പിച്ച ലേസര്‍, വർണ്ണ ലൈറ്റുകളും അമിതമായ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചു ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പേരിൽ മുമ്പും പലതവണ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽപെട്ട വാഹനമാണ് കൊമ്പൻ. വിഷയത്തിൽ തങ്ങൾക്ക് പങ്കി​െല്ലന്നും ഉത്തരവാദികള്‍ ബസ് ജീവനക്കാരാണെന്നും കോളജ് അധികൃതർ പറയുന്നു.

Tags:    
News Summary - mvd took komban tourist bus in to custody due to fireworks at bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.