ഇന്ത്യയിലെ ആദ്യത്തെ സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ 'നമോ ഭാരത്' സർവ്വീസ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വെളളിയാഴ്ച ട്രെയിൻ ഫ്ളാഗ് ഓഫ് ചെയ്തു. ഞായറാഴ്ച്ച മുതൽ സാധാരണ സർവ്വീസ് ആരംഭിക്കും. റാപ്പിഡ് എക്സ് ട്രെയിന്‍ സര്‍വീസ് സാഹിബാബാദ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
നേരത്തേ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ വന്ദേ ഭാരതായിരുന്നു. 160 കിലോമീറ്റർ ആണ് വന്ദേഭാരതിന്റെ പരമാവധി വേഗത. എന്നാൽ നമോ ഭാരതിന് മണിക്കൂറിൽ 180 കിലോമീറ്റർവരെ വേഗത്തിൽ സഞ്ചരിക്കാനാകുമെന്നാണ് വിലയിരുത്തൽ. പക്ഷെ ട്രെയിനിന്റെ ഓപ്പറേഷനൽ സ്പീഡ് 130 മുതൽ 160 വരെ കിലോമീറ്റർ ആയിരിക്കുമെന്നും സൂചനയുണ്ട്.
ഉത്തര്‍ പ്രദേശിലെ സാഹിബാബാദിനെയും ദുഹായ് ഡിപ്പോയെയും ബന്ധിപ്പിക്കുന്നതാണ് പുതിയ ട്രെയിന്‍. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയിലാണ് റീജ്യണല്‍ ട്രെയിന്‍ സര്‍വീസ് ഇടനാഴിയുള്ളത്. സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തും. ആകെ 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി മീററ്റ് പാതയില്‍ നിര്‍മാണം പൂര്‍ത്തിയായ സാഹിബാബാദ്-ദുഹായ് ഡിപ്പോ പാതയുടെ ദൂരം 17 കിലോമീറ്ററാണ്.
ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിക്ക് 2019 മാർച്ച് എട്ടിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് പാതയില്‍ 30,000 കോടി രൂപ ചെലവഴിച്ചാണ് നമോ ഭാരത് ട്രെയിന്‍ സര്‍വീസ് പദ്ധതി ഒരുക്കുന്നത്. സെമി ഹൈസ്പീഡ്, ഹൈ ഫ്രീക്വൻസി സംവിധാനമുള്ള ട്രെയിനുകൾക്ക് മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടാനാകും. ഓരോ 15 മിനിറ്റിലും ട്രെയിൻ സർവിസ് നടത്താനാണ് നീക്കം. ഡൽഹി-ഗുരുഗ്രാം-എസ്.എൻ.ബി-ആൽവാർ, ഡൽഹി-പാനിപ്പത്ത് റൂട്ടിലും ഭാവിയിൽ പുതിയ സംവിധാനമൊരുക്കും
സെമി ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിലൂടെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിയായ റീജ്യണ്‍ല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ (RRTS) ഭാഗമാണ് പുതിയ ട്രെയിൻ. റെയില്‍ സര്‍വീസിന്റെ പേര് റാപ്പിഡ് എക്സില്‍ നിന്ന് ഉദ്ഘാടനത്തിന് മുമ്പാണ് 'നമോ ഭാരത്' എന്നാക്കി മാറ്റിയത്. പദ്ധതിയുടെ ഭാഗമായി ഡല്‍ഹി മീററ്റ് പാതയിലെ ബാക്കിയുള്ള സ്ഥലങ്ങളില്‍ റെയില്‍ പാതയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളുടെ പണിയാണ് പുരോഗമിക്കുന്നത്. 2025 ജൂണില്‍ ഡല്‍ഹി-മീററ്റ് ആര്‍ആര്‍ടിഎസ് പാത പൂര്‍ത്തീകരിക്കുമെന്നാണ് സൂചന.
അതിവേഗത്തിനൊപ്പം ആധുനികവും
ആധുനികമായ എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചാണ് നമോ ഭാരത് ട്രെയിനുകള്‍ എത്തുന്നത്. സിസിടിവി കാമറകള്‍, എമര്‍ജന്‍സി ഡോര്‍ സിസ്റ്റം, സ്വിച്ച് അമര്‍ത്തിയാല്‍ ട്രെയിന്‍ ഓപ്പറേറ്ററുമായി സംസാരിക്കുന്ന സംവിധാനം തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്.
സാഹിബാബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള യാത്രയ്ക്ക് സ്റ്റാന്‍ഡേര്‍ഡ് ക്ലാസില്‍ 20 മുതല്‍ 50 രൂപ വരെയാണ് ട്രെയിനിലെ നിരക്ക്. സാഹിബാബാദില്‍ നിന്നും ദുഹായ് ഡിപ്പോയിലേക്കുള്ള പ്രീമിയം ക്ലാസ് യാത്രയ്ക്ക് ദൂരത്തിന്റെ അടിസ്ഥാനത്തില്‍ 40 മുതല്‍ 100 രൂപ വരെയാണ് നിരക്ക്. 90 സെന്റി മീറ്ററില്‍ താഴെ വരെ ഉയരമുള്ള കുട്ടികള്‍ക്ക് ട്രെയിനില്‍ സൗജന്യ യാത്രയാണ്.
പദ്ധതി മുഴുവനായി പൂര്‍ത്തിയായാല്‍ മീററ്റില്‍ നിന്ന് ഒരുമണിക്കൂറിൽ ഡല്‍ഹിയിലെത്താന്‍ സാധിക്കും. ആകെ എട്ട് ആര്‍ആര്‍ടിഎസ് ഇടനാഴികളാണ് ഡല്‍ഹി രാജ്യതലസ്ഥാന മേഖലയെ (NCR) ബന്ധിപ്പിച്ച് സജ്ജമാകുന്നത്. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് റൂട്ടിന് പുറമേ ആദ്യഘട്ടത്തില്‍ ഡല്‍ഹി-ആള്‍വാര്‍, ഡല്‍ഹി-പാനിപത്ത് ഇടനാഴികളുമുണ്ട്.
മോദിയുടെ ആത്മാനുരാഗത്തിന് അതിരുകളില്ല -കോൺഗ്രസ്
ഡൽഹി: അതിവേഗ പ്രാദേശിക റെയിൽ സംവിധാനമായ റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് ‘നമോ ഭാരത്’ എന്നു പേരിട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ്. മോദിയുടെ ആത്മാനുരാഗത്തിന് അതിരുകളില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു. ‘അഹ്മദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി മോദിയുടെ പേരാണ് നൽകിയിരിക്കുന്നത്. ഭാരത് എന്ന് വേണ്ടെന്നും രാജ്യത്തിന്റെ പേര് നമോ എന്ന് മാറ്റാവുന്നതാണെന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.