ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നുള്ള രജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ നൂറുകണക്കിന് ലെവൽ ക്രോസുകളും രാജ്യത്തുണ്ട്. നിലവിൽ 90 ശതമാനം ലെവൽ ക്രോസുകളിലും ആളും ഗേറ്റും സുരക്ഷാ സംവിധാനങ്ങളും ഒക്കെ ഉണ്ട്. എന്നാൽ ആളില്ലാ ക്രോസുകളിലെ അപകടങ്ങൾക്ക് ഇപ്പോഴും കുറവൊന്നും വന്നിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത്തരം അപകടങ്ങൾക്ക് കാരണം ആളുകളുടെ അശ്രദ്ധയല്ലാതെ മറ്റൊന്നുമല്ല എന്ന് കാണിക്കുന്ന സി.സി.ടി.വി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ട്രെയിൻ പോകാനായി ഇരുവശത്തും ആളുകൾ കാത്തുനിൽക്കവേ യുവാവ് ധൃതിയിൽ മുന്നോട്ട് വരുന്നതാണ് വിഡിയോയിൽ ആദ്യം കാണുന്നത്. പാളത്തിനടുത്തെത്തിയതോടെ ട്രെയിൻ വരുന്നതുകണ്ട ഇയാൾ പെട്ടെന്ന് ബൈക്ക് പിടിച്ചു. വെപ്രാളത്തിൽ ബ്രേക്ക് പിടിച്ചതോടെ ബൈക്കും ഓടിച്ചിരുന്നയാളും തെന്നി നിലത്തുവീണു. അപ്പോഴേക്കും ബൈക്കിന്റെ ഒരുഭാഗം റെയിൽ പാളത്തിന് അടുത്തെത്തിയിരുന്നു. യുവാവ് കഷ്ടിച്ച് ട്രെയിനിന് അടിയിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ബൈക്കിനെ ഇടിച്ചുതകർത്തുകൊണ്ട് ട്രെയിൻ കടന്നുപോവുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായ രാജധാനിയാണ് അതുവഴി കടന്നുപോയതെന്നാണ് സൂചന. അക്ഷമയാണ് ഇത്തരം അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. ട്രെയിൻ എത്തുന്നതിന് മുമ്പ് പലരും ട്രാക്കിന്റെ മറുവശത്തേക്ക് എത്താൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.