ബുധനാഴ്ച പുലർച്ചെ കൽക്ക-ഷിംല ഹൈവേയിൽ ഷംലേച്ചിന് സമീപമുണ്ടായ അപകടത്തിൽ ടാങ്കർ നാല് വാഹനങ്ങളെ ഇടിച്ചുതകർത്തു. ചണ്ഡീഗഢിൽ നിന്ന് സോളനിലേക്ക് പോവുകയായിരുന്ന ടാങ്കർ വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരു സ്ത്രീയും യുവാവും ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു.
അമിതവേഗതയിലെത്തിയ ടാങ്കർ ഡ്രൈവർ ആദ്യം എതിർദിശയിൽ നിന്ന് വന്ന പിക്കപ്പിൽ ഇടിച്ചു. അപകടത്തിന്റെ ആഘാതത്തിൽ പിക്കപ്പ് റോഡരികിലെ ക്രാഷ് ബാരിയറിൽ ഇടിച്ച് പിന്നിൽ നിന്ന് വന്ന മാരുതി കാറിൽ വീഴുകയായിരുന്നു. തുടർന്ന് ടാങ്കർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് നിന്നത്.
ബറോഗ് തുരങ്കത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പഴയ റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതാണ് അപകട കാരണമെന്നാണ് സൂചന. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കൽക്ക-ഷിംല ദേശീയ പാതയിൽ ഏറെ നേരം ഗതാഗത തടസ്സമുണ്ടായി. അപകടത്തിന് ശേഷം ടാങ്കർ ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.