ഒാഫ്​റോഡ്​ രാജാവ്​ ലാൻഡ്​റോവർ ഡിഫൻഡർ ഇന്ത്യയിലേക്ക്​; ഇനി കാടും മലയും അനായാസം താണ്ടാം

ലാൻഡ്​റോവറി​െൻറ ​െഎതിഹാസിക വാഹനം ഡിഫൻഡർ ഇന്ത്യയിലേക്ക്​. ഒക്​ടോബർ 15ന്​ ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതിയ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.

പുതുതലമുറ ഡിഫെൻഡറിനായി ബുക്കിങ്​ ഇതിനകം തന്നെ ആരംഭിച്ചിച്ചിട്ടുണ്ട്​. ഈ വർഷം ജൂണിൽ വാഹനം രാജ്യത്ത്​ ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ്​ കാരണം വൈകുകയായിരുന്നു. 69.99 ലക്ഷം (എക്സ്-ഷോറൂം, ഇന്ത്യ) ആണ്​ കുറഞ്ഞ വേരിയൻറി​െൻറ വില. ഉയർന്ന വകഭേദത്തിന്​ ഒരു കോടിയിലധികം വിലവരും.


പാരമ്പര്യവും പുതുമയും

​െഎതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ്​ ഡിഫൻഡർ. പുതിയ തലമുറ വാഹനം ഒറിജിനലി​െൻറ കഴിവുകൾ നിലനിർത്തിയും ആധുനികത കൂട്ടിച്ചേർത്തുമാണ്​ നിർമിച്ചിരിക്കുന്നത്​. ഡിഫൻഡറി​െൻറ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക്​ വാഹനമായി മാറിയിരിക്കുകയാണ്​. ഡി 7 എക്സ് എന്ന്​ വിളിക്കുന്ന പ്ലാറ്റ്​ഫോമിലാണ്​ നിർമാണം. ഒാഫ്​റോഡ്​ വാഹനങ്ങൾ ലാഡർ​ഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കൽപ്പത്തെ അട്ടിമറിക്കുകയാണ്​ ലാൻഡ്​റോവർ എഞ്ചിനീയർമാരുടെ പുതിയ നീക്കത്തിന്​ പിന്നിൽ. ഡിഫെൻഡർ 90(3-ഡോർ), ഡിഫെൻഡർ 110(5-ഡോർ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻറുകൾ വാഹനത്തിനുണ്ട്​.


എഞ്ചിൻ

2.0 ലിറ്റർ, നാല് സിലിണ്ടർ, ബിഎസ് 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. 292 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് വാഹനം ഉത്​പാദിപ്പിക്കുന്നത്​. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ്​ വാഹനത്തിനുള്ളത്​. നമ്മുടെ ഇഷ്​ടമനുസരിച്ച്​ മാറ്റം വരുത്താവുന്ന ലാൻഡ് റോവറി​െൻറ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും ഓഫ്-റോഡർ നൽകുന്നു.ഓഫ്-റോഡുകളിൽ സ്വന്തമായി 145 മില്ലീമീറ്റർവരെ സസ്​പെൻഷൻ ഉയർത്താനും കഴിയും. എയർ സസ്പെൻഷനാണ്​ വാഹനത്തിനെന്നതും പ്രത്യേകതയാണ്​.


പിവി പ്രോ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ്​ ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്​. 360 ഡിഗ്രി ക്യാമറ അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്​. ജീപ്പ് റാംഗ്ലറുമായാണ്​ പുതിയ തലമുറ ഡിഫൻഡർ വിൽപ്പനയിൽ മത്സരിക്കുക. ഉയർന്ന ട്രിമ്മി​െൻറ എതിരാളി മെഴ്‌സിഡസ് ബെൻസ് ജി 350 ഡി ആയിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.