കാളക്കൂറ്റന്റെ കഥപറഞ്ഞ് സിനിമ; 'ലംബോർഗിനി, ദി മാൻ ബിഹൈൻഡ് ദ ലെജൻഡ്'ഈ മാസം പുറത്തിറങ്ങും

ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയുടെ കഥ പറയുന്ന സിനിമ റിലീസിനൊരുങ്ങുന്നു. 'ലംബോർഗിനി: ദി മാൻ ബിഹൈൻഡ് ദി ലെജൻഡ്' എന്നാണ് സിനിമയുടെ പേര്. ലംബാർഗിനി സ്ഥാപകനായ ഫെറുചിയോ ലംബോര്‍ഗിനിയുടെ കഥ പറയുന്ന ചലച്ചിത്രം അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് നവംബറിൽ പുറത്തിറങ്ങുന്നത്.

മുന്തിരിക്കർഷകന്റെ മകനായി പിറന്ന ഫെറുചിയോ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠിച്ചാണ് കാർ നിർമാണ മേഖലയിലേക്ക് ഇറങ്ങുന്നത്. പിന്നീട് അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് കാര്‍ ബ്രാന്‍ഡുകളിലൊന്ന് പടുത്തുയർത്തി.

59 വർഷം മുമ്പ് 1963ലാണ് 'ഓട്ടോമൊബൈല്‍ ലംബോര്‍ഗിനി' എന്ന കാര്‍ കമ്പനി തുടങ്ങിയത്. പല തവണ ഉടമസ്ഥാവകാശം കൈമറിഞ്ഞ് ഇപ്പോള്‍ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ കൈകളിലെത്തിയിരിക്കുകയാണ് ലംബോര്‍ഗിനി.

അഞ്ചു വര്‍ഷം മുമ്പ് നിര്‍മാണം തുടങ്ങിയ ചിത്രം നവംബര്‍ 18-ന് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രാങ്ക് ഗ്രില്ലോയാണ് ഫെറുചിയോ ലംബോര്‍ഗിനിയെ അവതരിപ്പിക്കുന്നത്. ഫെരാരിയുടെ സ്ഥാപകനായ എന്‍സോ ഫെറാരിയുടെ കഥാപാത്രവും ചിത്രത്തിലുണ്ട്.

ലയൺസ്‌ഗേറ്റ് മൂവീസ് ആണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ആദ്യ വർഷങ്ങളിൽ ലംബോർഗിനി ട്രാക്ടറുകൾ ആണ് നിർമ്മിച്ചിരുന്നത്. 1960 കളിൽ കാറുകളിലേക്ക് കമ്പനി ശ്രദ്ധ തിരിച്ചു. ഫെറുചിയോയുടെ ഉടമസ്ഥതയിലുള്ള ഫെരാരി 250 GT പരിഷ്കരിച്ചാണ് ആദ്യ ലംബോർഗിനി തയ്യാറാക്കിയത്. അന്നുവരെ ഇറങ്ങിയ ഏതൊരു ഫെരാരിയേക്കാളും മികച്ച പ്രകടനമാണ് ആ വാഹനം കാഴ്ച്ചവച്ചത്. ഫെരാരിയെക്കാൾ സുഖകരവും മികച്ചതുമായ പെർഫോമൻസ് കാർ സൃഷ്ടിക്കുക എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലംബോർഗിനി തങ്ങളുടെ പ്രയാണം ആരംഭിച്ചത്.

Tags:    
News Summary - New Lamborghini: Man Behind The Legend Film Tells Epic Tale Of Iconic Italian Supercar Brand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.