ഐവിൻ സ്​റ്റാർട്ടാക്കിയ െഷവർലെയുടെ 1955 മോഡൽ സ്​റ്റെയ്​ൻലൈൻ ഡീലക്സ് കാർ

പതിറ്റാണ്ടുകൾ നിർത്തിയിട്ട വാഹനങ്ങൾക്ക് ജീവൻ വെപ്പിക്കും ഇൗ ന്യൂജൻ മെക്കാനിക്

ഈ ജാംബവാൻ വണ്ടി ഇനി സ്​റ്റാർട്ടാകുമോ? ചോദ്യം ഐവിനോടാെണങ്കിൽ സംഗതി ഷുവർ ബെറ്റാകും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്ക് 'കോൾഡ് സ്​റ്റാർട്ടിങ്ങി'ലൂടെ ജീവൻ വെപ്പിക്കുകയാണ് ഈ ന്യൂജൻ മെക്കാനിക്കിെൻറ ഹോബി.

പാലക്കാട് കല്ലടിക്കോട് സ്വദേശി ഐവിനും ജ്യേഷ്ഠൻ മാത്യുവും അനുജൻ നോയലും വന്നാൽ ഏത് ചത്തവണ്ടിയും മുരണ്ടുതുടങ്ങും. കാർ മെക്കാനിക്കാണ് ഐവിൻ. വണ്ടി നന്നാക്കുേമ്പാൾ വിഡിയോ എടുത്ത് യൂട്യൂബിൽ പോസ്​റ്റ്​ െചയ്​ത്​ ഹിറ്റാക്കും കൂടപ്പിറപ്പുകൾ.

ഏത് തല്ലിപ്പൊളി വണ്ടിയും ഉണരും

എറണാകുളത്ത് കാർ മെക്കാനിക്കായ െഎവിൻ ലോക്ഡൗണിൽ മുഷിഞ്ഞപ്പോഴാണ് 'ഓടില്ലെന്ന്' പറഞ്ഞ് ഉടമകൾ ഒഴിവാക്കിയ വണ്ടികളിൽ ഒന്ന് കൈവെച്ചാലോ എന്ന് ആലോചിച്ചത്. അങ്ങനെ തുടങ്ങിയ പണി ഇപ്പോൾ ലക്ഷങ്ങൾക്ക് കാഴ്ചപ്പൂരമായി. എത്ര പഴക്കമുള്ള വാഹനങ്ങളും ഈ 25കാര​െൻറ മുന്നിൽ 'ഹമ്പിളാകും'. വീടിനടുത്തുള്ള ഒന്നുരണ്ടു കാറുകളിലായിരുന്നു തുടക്കം. അതു വിജയിച്ചതോടെ പെട്രോൾ ഹെഡ് മോട്ടോർ ഗാരേജ്​ യൂട്യൂബ് ചാനൽ തുടങ്ങി. ഇതോടെ ജാംബവാൻ വണ്ടികൾ കൈയിലുള്ളവരുടെ വിളിയെത്തി.

ഐവിൻ (നടുവിൽ) ജ്യേഷ്ഠൻ മാത്യുവും അനുജൻ നോയലിനുമൊപ്പം. ഇവർ സ്​റ്റാർട്ടാക്കിയ ടാറ്റ ബസും എസ്​റ്റേറ്റ് കാറും

പത്തുവർഷം നിർത്തിയിട്ട ടാറ്റ ബസ്, 1964 മുതൽ 2000 വരെ മിന്നുംതാരമായിരുന്ന പ്രീമിയർ പത്മിനി, 20 വർഷം പഴക്കമുള്ള ബൊ​േലറോ, ടാറ്റ ലോറി, മൂന്നുവർഷം ചുമ്മാ കിടന്ന ട്രാവലർ തുടങ്ങിയവക്ക് ഇവർ ജീവൻ​െവപ്പിച്ചു. ഇത്തരത്തിൽ സ്​റ്റാർട്ടാക്കിയ ഒരു ടാറ്റ എസ്​റ്റേറ്റ് കാർ ഐവിൻ സ്വന്തമാക്കി. ഈ കാറിലാണ് ടീമിെൻറ കറക്കം.

''കോഴിക്കോട്ടെ രാജകുടുംബം ഉപയോഗിച്ചിരുന്ന െഷവർലെയുടെ 1955 മോഡൽ ഇറക്കുമതി ചെയ്ത 'സ്​റ്റെയ്​ൻ​െലെൻ ഡീലക്സ്' കാർ സ്​റ്റാർട്ടാക്കിയതാണ് വലിയ വെല്ലുവിളി. 1942 മുതൽ 1955 വരെയായിരുന്നു െഷവർലെ ഈ കാറുകൾ ഇന്ത്യയിൽ ഇറക്കിയിരുന്നത്. 25 വർഷങ്ങൾക്കു ശേഷമാണ് വാഹനം സ്​റ്റാർട്ടാക്കുന്നത്''-ഐവിൻ പറയുന്നു.

ട്രെൻഡിങ് കോൾഡ് സ്​റ്റാർട്ട്

അനക്കാൻ കഴിയാത്തവിധം വീലുകൾ ജാമായ വാഹനങ്ങളാകും അധികവും. പുതിയ ബാറ്ററി ഘടിപ്പിച്ച് എൻജിനിൽ ഓയിൽ ഒഴിച്ച് അൽപം ബുദ്ധിമുട്ടണം. ചില വാഹനങ്ങൾക്ക് പാർട്സുകൾ ഫിറ്റ് ചെയ്യേണ്ടിവരും. പത്തുവർഷം നിർത്തിയിട്ട ടാറ്റ ബസ് സ്​റ്റാർട്ട് ആക്കിയപ്പോൾ ലൈറ്റും വൈപ്പറുമെല്ലാം ഇപ്പോഴും പ്രവർത്തിക്കുന്നുവെന്നത് വാഹന പ്രേമികളെ വിസ്​മയിപ്പിക്കുന്നു.

കുട്ടിക്കാലത്തെ കളിപ്പാട്ടം

ഒരു ലക്ഷത്തിലധികം സ ബ്​സ്​ക്രൈബേഴ്സുണ്ട് ഇവരുടെ െപട്രോൾ ഹെഡ് മോട്ടോർ ഗാരേജ് യൂട്യൂബ് ചാനലിന്. എൻജിെൻറ ഭാഗങ്ങൾ അഴിക്കുന്നതിെൻറ ഫോട്ടോകൾ ഇവർ ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ്​ ചെയ്യും. പെട്രോൾ ഹെഡ് എന്ന പേരിടാൻ ഐവിന് ഒരു കാരണം കൂടിയുണ്ട്. ചെറുപ്പകാലത്ത് അച്ഛൻ വാങ്ങിത്തന്ന ഒരു ചൈനീസ് കളിപ്പാട്ട കാറിെൻറ ബോഡിയിലെ പേരാണത്. അന്നുതൊ​േട്ട വാഹനങ്ങളോട് കമ്പമുണ്ടായിരുന്ന ഐവിൻ ഏറക്കാലം ആ കാർ സൂക്ഷിച്ചുെവച്ചു. ഈയടുത്ത് വീട്ടിൽ വിരുന്നുവന്ന ഒരു കുട്ടി അതെടുത്തു കൊണ്ടുപോയി.

സ്വന്തമായി വെഹിക്ക്​​ൾ റിപ്പയർ ഗാരേജ് തുടങ്ങാനാണ് ഐവി​െൻറ ആഗ്രഹം. സ്ഥലം കണ്ടെത്തി അതിനുള്ള തയാറെടുപ്പിലാണ്. അച്ഛൻ വിൻസെൻറും അമ്മ ബിൻസിയും അനുജത്തി വിസ്മയയുമെല്ലാം കട്ടസപ്പോർട്ടുമായി കൂടെയുണ്ട്.  

Full View

Tags:    
News Summary - New Mechanic will bring to life vehicles that have been parked for decades

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.