18 മണിക്കൂർകൊണ്ട്​ 25 കിലോമീറ്റർ റോഡ്​; നാഷനൽ ഹൈവേ അതോറിറ്റിക്ക്​​ ലോക റെക്കോർഡ്​

18 മണിക്കൂറിനുള്ളിൽ 25.54 കിലോമീറ്റർ റോഡ് നിർമ്മിച്ച​ നാഷനൽ ഹൈവേ അതോറിറ്റി (എൻ‌.എച്ച്‌.എ‌.ഐ) ലോക റെക്കോർഡ് സൃഷ്ടിച്ചു. വിജയ്പൂരിനും സോളാപൂരിനും ഇടയിലുള്ള ദേ​​ശീയപാത നിർമാണത്തിനിടെയാണ്​ ഇത്​. 18 മണിക്കൂർകൊണ്ട്​ 25.54 കിലോമീറ്റർ ഒറ്റവരിപാതയാണ്​ നിർമിച്ചാണ്.​ റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി സോഷ്യൽ മീഡിയയിൽ വിവരം പങ്കുവയ്​ച്ചിട്ടുണ്ട്​.


നിലവിൽ 110 കിലോമീറ്റർ സോളാപൂർ-വിജാപൂർ ദേശീയപാത നിർമാണം പുരോഗമിക്കുകയാണ്. ഈ വർഷം ഒക്ടോബറിൽ നിർമാണം പൂർത്തിയാകും. ബംഗളൂരു-വിജയപുര-ഔറംഗാബാദ്-ഗ്വാളിയർ ഇടനാഴിയുടെ ഭാഗമാണ്​ സോളാപൂർ-വിജാപൂർ ഹൈവേ. 24 മണിക്കൂറിനുള്ളിൽ നാലുവരിപ്പാതയിൽ ഏറ്റവും കൂടുതൽ കോൺക്രീറ്റ് ഇട്ടതിന്​ മറ്റൊരു ലോക റെക്കോർഡും ഈ മാസമാദ്യം എൻ‌.എച്ച്‌.എ‌.ഐ സൃഷ്ടിച്ചിരുന്നു.

പട്ടേൽ ഇൻഫ്രാസ്ട്രക്ചർ എന്ന കരാർ കമ്പനിയാണ്​ ഈ നേട്ടത്തിന്​ പിന്നിൽ. ഗ്രീൻ‌ഫീൽഡ് ദില്ലി-വഡോദര-മുംബൈ എട്ട് വരി എക്സ്പ്രസ് വേ പദ്ധതിയുടെ ഭാഗമാണ് ഹൈവേ നിർമിച്ചത്​. ഇന്ത്യയിൽ റോഡ് നിർമ്മാണം പ്രതിദിനം 30 കിലോമീറ്റർ എന്ന റെക്കോർഡ് വേഗത്തിലാണ്​ പുരോഗമിക്കുന്നതെന്ന്​ മന്ത്രി ഗഡ്കരി പറഞ്ഞ​ു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.