നിസാെൻറ െഎതിഹാസിക റാലി കാറുകളിൽ ഒന്നായ 240 ഇസഡിന് ആദരമൊരുക്കി പുതിയ കൺസപ്ട് വെർഷൻ അവതരിപ്പിച്ചു. ദുർഘടമായ ഇൗസ്റ്റ് ആഫ്രിക്ക റാലി ഉൾപ്പടെ വിജയിച്ചിട്ടുള്ള വാഹനമാണ് നിസാൻ 240ഇസഡ്. ഇൗ വാഹനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങളുടെ നിലവിലെ മോഡലായ ജൂക് എസ്.യു.വിയിൽ നിസാൻ മാറ്റംവരുത്തിയിക്കുന്നത്.
മുന്നിലെ സ്പോട്ട്ലൈറ്റുകൾ, റെട്രോ റെഡ് എക്സ്റ്റീരിയർ പെയിൻറ്, വ്യത്യസ്തമായ കറുത്ത ബോണറ്റ്, കാറിെൻറ വശത്തുള്ള റേസിങ് ഡെക്കലുകൾ എന്നിവ ഉൾപ്പെടെ 240 ഇസെഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ബെസ്പോക്ക് ഓഫ് റോഡ് ടയറുകൾ ഉൾക്കൊള്ളുന്നതിനായി വലിയ ചക്ര കമാനങ്ങളും ജ്യൂക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. '1971ൽ കിഴക്കൻ ആഫ്രിക്കൻ റാലിയിൽ 240 ഇസഡ് വിജയിച്ചിരുന്നു.
നിസാെൻറ പൈതൃകത്തിലെ സുപ്രധാന നിമിഷം ആഘോഷിക്കാനാണ് ജൂക്ക് റാലി ട്രൈബ്യൂട്ട് എന്ന ആശയം അവതരിപ്പിക്കുന്നത്'-നിസാൻ ഉപഭോക്തൃ വിഭാഗം വൈസ് പ്രസിഡൻറ് കോറലി മ്യൂസി പറഞ്ഞു. വിജയത്തിെൻറ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് നിസാൻ പുതിയ നീക്കം നടത്തിയിരിക്കുന്നത്. 1971 ലാണ് കെനിയ, ഉഗാണ്ട, ടാൻസാനിയ എന്നിവിടങ്ങളിലൂടെയുള്ള ഈസ്റ്റ് ആഫ്രിക്കനാണ് വാഹനം ഒാടിച്ചത്.
210 എച്ച്പി ഉത്പാദിപ്പിക്കുന്ന 2.4 ലിറ്റർ സ്‌ട്രെയിറ്റ്-ആറ് എഞ്ചിനാണ് 240 ഇസഡിന് കരുത്തുപകരുന്നത്. 240 ഇസെഡ് 2013 ൽ പുനർനിർമിക്കുകയും നിസാെൻറ പൈതൃക ശേഖരണത്തിെൻറ ഭാഗമായി ജപ്പാനിലെ സമയിൽ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.റാലി-പ്രചോദിത ജൂക്കിനെ കൺസപ്ട് മോഡലായി നിസാൻ നിലനിർത്തുമെന്നാണ് സൂചന. വാഹനത്തിെൻ പ്രൊഡക്ഷൻ സ്പെക് ഉണ്ടാകില്ല.
മാഗ്നൈറ്റ് കോംപാക്റ്റ് എസ്‌യുവിയും കിക്സ് മിഡ്-സൈസ് എസ്‌യുവിയുമാണ് നിലവിൽ നിസാൻ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾ. കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൺ എൻട്രി ലെവൽ റെഡിഗോ ഹാച്ച്ബാക്കും വലിയ ഗോ ഹാച്ച്ബാക്കും ഗോ + കോംപാക്റ്റ് സെവൻ സീറ്ററും വിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.