ബി.എം.ഡബ്ല്യുവിന്‍റെ സെവൻ സ്റ്റാർ ആഡംബരം ഗാരേജിൽ എത്തിച്ച് നിവിൻ പോളി; മുടക്കിയത്​ 1.70 കോടി രൂപ

ബി.എം.‍ഡബ്ല്യുവിന്റെ അത്യാഡംബര സെഡാൻ 740 ഐ​ സ്വന്തമാക്കി നടൻ നിവിൻ പോളി. ഡ്യുവൽ ടോണ്‍ ഫിനിഷിലുള്ള കേരളത്തിലെ ആദ്യ 740 ഐയാണ് നടൻ വാങ്ങിയത്​. ഫഹദ് നസ്രിയ ദമ്പതികളും നടൻ ആസിഫ് അലിയും നേരത്തേ സെവൻ സീരീസ്​ സ്വന്തമാക്കിയിരുന്നു. 730 എൽഡി ഇൻഡിവിജ്വൽ എം സ്പോട്ട് എഡിഷനാണ്​ ആസിഫലി വാങ്ങിയത്​.

ഈ വർഷമാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ ബി എം ഡബ്ല്യൂ 7 സീരീസിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്. 3 ലിറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള ഈ ആഡംബര കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറിൻ്റെ കരുത്ത് 18 എച്ച്പിയാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക്കാണ് ഗിയർബോക്സ്. വെറും 5.4 സെക്കൻഡ് കൊണ്ട് വാഹനം നൂറ് കിലോമീറ്റർ വേഗം കൈവരിക്കും എന്നതാണ് മറ്റൊരു സവിശേഷത. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗം.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന രാമചന്ദ്ര ബോസ് ആന്‍ഡ് കോ ആണ് നിവിന്‍ പോളിയുടെ അടുത്ത ചിത്രം. മിഖായേല്‍ എന്ന സിനിമയ്ക്കു ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയാണിത്. നിവിന്‍ പോളിയുടെ കരിയറിലെ 42-ാം ചിത്രവുംകൂടിയാണിത്​. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 



Tags:    
News Summary - Nivin Pauly bringing BMW's seven star luxury to the garage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.