ഒരുദിവസമെങ്കിൽ ഒരുദിവസം രാജാവിനെപ്പോലെ ജീവിക്കാൻ ആഗ്രഹിക്കാത്തവർ ആരാണ്. രാജ ഭരണമൊക്കെ പഴങ്കഥയായെങ്കിലും ഇപ്പോഴും അത്തരമൊരു ജീവിതത്തിന് സാധ്യതയൊക്കെയുണ്ട്. അതിന് സൗകര്യം ഒരുക്കുന്നതാകട്ടെ ഇന്ത്യൻ റെയിൽവേയാണ്. ഐ.ആർ.സി.ടിസി മഹാരാജാസ് എക്സ്പ്രസ് എന്നപേരിൽ ഒരുക്കിയിരിക്കുന്ന ട്രെയിൻ വീണ്ടും യാത്രകൾ ആരംഭിക്കുകയാണ്. ചെറിയൊരു ഇടവേളക്കുശേഷമാണ് മഹാരാജാസ് എക്സ്പ്രസ്സ് വീണ്ടും ട്രാക്കിലിറങ്ങുന്നത്.
ലോകോത്തര സൗകര്യങ്ങള്‍ അനുഭവിച്ച്, രാജകീയ സുഖത്തില്‍ ഇന്ത്യയിലെ പ്രസിദ്ധമായ ഇടങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ ഒരുക്കുകയാണ് മഹാരാജാസ് എക്സ്പ്രസ്സ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മികച്ച റെയില്‍വേ നെറ്റ്‍വര്‍ക്കുകള്‍ ഉള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ഇവിടുത്തെ ഓരോ ട്രെയിന്‍ യാത്രകളും തരുന്നത് പകരംവയ്ക്കാനില്ലാത്ത യാത്രാനുഭവങ്ങളാണ്. നാല് യാത്രാ പാക്കേജുകളാണ് മഹാരാജ എക്സ്പ്രസ്സിനുള്ളത്. രാജകൊട്ടാരത്തിലാണെന്ന തോന്നൽ സൃഷ്ടിക്കുന്ന തരത്തിലുള്ള യാത്രാ സൗകര്യങ്ങളാണ് ഇതിന്റെ പ്രത്യേകത. 'ഇന്ത്യൻ പനോരമ,' 'ദി ഇന്ത്യൻ സ്‌പ്ലെൻഡർ', 'ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ', 'ട്രഷേഴ്‌സ് ഓഫ് ഇന്ത്യ' എന്നിങ്ങനെ നാല് ആഡംബര ടൂർ പാക്കേജുകള്‍ക്കുള്ള ബുക്കിങ് ഐ.ആർ.സി.ടി.സി തുടങ്ങിയത്.
കാഴ്ചയിലും സൗകര്യങ്ങളിലും ഏറെ മുന്നിലാണ് മഹാരാജാസ് എക്പ്രസ്. അതുകൊണ്ടുതന്നെ വിദേശികളാണ് ഈ യാത്രയുടെ ആരാധകരില്‍ അധികവും. യു.കെയിലെ റോയൽ സ്‌കോട്‌സ്‌മാൻ, യൂറോപ്പിലെ ഓറിയന്റ് എക്‌സ്‌പ്രസ് തുടങ്ങിയ ലോകപ്രശസ്ത ആഡംബര ട്രെയിനുകളേക്കാൾ ഉയർന്ന റേറ്റിങ് ആണ് മഹാരാജാസ് എക്‌സ്പ്രസിനുള്ളത്. പേരു സൂചിപ്പിക്കുന്നതുപോലെ മഹാരാജാവിനെപോലുള്ള സൗകര്യങ്ങള്‍ ഈ ട്രെയിനില്‍ കാണാം. രാജാക്കന്മാരുടെയും രാജ്ഞിമാരുടെയും കൂറ്റൻ കൊട്ടാരങ്ങളുടെയും കാലത്തേയ്ക്ക് വിനോദസഞ്ചാരികളെ എത്തിക്കുന്നതിനായി പ്രത്യേക രൂപകല്പന ചെയ്ത അകമാണ് ട്രെയിനിനുള്ളത്. 14 വ്യക്തിഗത ക്യാബിനുകളുള്ള 23 കോച്ചുകള്‍ മഹാരാജാസ് എക്സ്പ്രസിനുണ്ട്. ക്യാബിനറ്റുകളെ 20 ഡീലക്സ്, 18 ജൂനിയർ സ്യൂട്ടുകൾ, 4 സ്യൂട്ടുകൾ, ഒരു പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അവയ്‌ക്കെല്ലാം മികച്ച സൗകര്യങ്ങളും അതിഗംഭീരമായ അലങ്കാരങ്ങളുമുണ്ട്. പ്രസിഡൻഷ്യൽ സ്യൂട്ട് ഏറ്റവും ആഡംബരമുള്ളതാണ്, അതിൽ ഡൈനിങ് റൂം, മാസ്റ്റർ ബെഡ്‌റൂം, കുളിമുറി എന്നിവ ഉൾപ്പെടുന്നു.
ട്രെയിനില്‍ എടുത്തുപറയേണ്ട പല കാര്യങ്ങളുമുണ്ടെങ്കിലും അതില്‍ മുന്നില്‍ നില്‍ക്കുന്നത് ഡൈനിങും ബാർ കോച്ചുകളും ആണ്. സ്വാദിഷ്ടമായ ഭക്ഷണം വിളമ്പുന്ന രണ്ട് റെസ്റ്റോറന്റുകൾ ആണ് ട്രെയിനിലുള്ളത്. യാത്രക്കാര്‍ക്ക് അവരുടെ ക്യാബിനില്‍ ഭക്ഷണം ലഭിക്കുമെങ്കിലും കൂടുതലാളുകളും പൊതുവായ ഡൈനിങ് ആണ് തിരഞ്ഞെടുക്കാറുള്ളത്. ഇന്ത്യന്‍ പാചകരീതികളും പുറത്തെ രുചികളുമെല്ലാം യഥേഷ്ടം ഇതില്‍ ലഭിക്കും. രംഗ് മഹൽ, മയൂര്‍ മഹല്‍ എന്നിങ്ങനെയാണ് ഡൈനിങ് കാറുകളുടെ പേര്. ഇതുകൂടാതെ, രാജാ ക്ലബ്ബ് ബാറിനായി പ്രത്യേക കാരേജുമുണ്ട്.
ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജ്
6 രാത്രിയും 7 പകലും
മുംബൈ-ഉദയ്പൂര്‍-ജോധ്പൂര്‍-ബിക്കനീര്‍-ജയ്പൂര്‍-രണ്‍ഥംഭോര്‍-ഫേത്തപുര് സിക്രി-ആഗ്ര-ഡല്‍ഹി എന്നിങ്ങനെയാണ് ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജ് റൂട്ട്.
മുംബൈ (ദിവസം 01) ഉദയ്പൂർ (ദിവസം 02) ജോധ്പൂർ (ദിവസം 03) ബിക്കാനീർ (ദിവസം 04) ജയ്പൂർ (ദിവസം 05) രണ്‍ഥംഭോര്‍ - ഫത്തേപൂർ സിക്രി (ദിവസം 06) ആഗ്ര ഡൽഹിയും (ദിവസം 07) എന്നിങ്ങനെയാണ് യാത്രയില്‍ പോകുന്ന റൂട്ടും ചിലവിടുന്ന ദിവസങ്ങളും.
പുറപ്പെടുന്ന തീയതി: ഒക്ടോബർ-ഏപ്രിൽ.
സഞ്ചരിക്കുന്ന ദൂരം ഏകദേശം 2771 കിമീ
ഇന്ത്യന്‍ പനോരമ
6 രാത്രിയും 7 പകലും
ഡൽഹി - ജയ്പൂർ - രൺതംബോർ, ഫത്തേപൂർ സിക്രി - ആഗ്ര - ഓർക്കാ, ഖജുരാഹോ - വാരണാസി
ഡൽഹി - ജയ്പൂർ (ദിവസം 01) ജയ്പൂർ (ദിവസം 02) രൺതംബോർ - ഫത്തേപൂർ സിക്രി (ദിവസം 03) ആഗ്ര (ദിവസം 04) ഓർക്കാ - ഖജുരാഹോ (ദിവസം 05) വാരണാസി (ദിവസം) 06) ഡൽഹി (ദിവസം 07) എന്നിങ്ങനെയാണ് യാത്രയില്‍ പോകുന്ന റൂട്ടും ചിലവിടുന്ന ദിവസങ്ങളും.
പുറപ്പെടുന്ന തീയതി: ഒക്ടോബർ-ഏപ്രിൽ
സഞ്ചരിക്കുന്ന ദൂരം ഏകദേശം 2309 കിമീ
ദി ഇന്ത്യൻ സ്‌പ്ലെൻഡർ
6 രാത്രിയും 7 പകലും
ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പൂർ - ബിക്കാനീർ - ജോധ്പൂർ - ഉദയ്പൂർ - മുംബൈ
ഡൽഹി - ആഗ്ര (ദിവസം 01) ആഗ്ര - രൺതംബോർ (ദിവസം 02) ജയ്പൂർ (ദിവസം 03) ബിക്കാനീർ (ദിവസം 04) ജോധ്പൂർ (ദിവസം 05) ഉദയ്പൂർ (ദിവസം 06) മുംബൈ (ദിവസം 07) എന്നിങ്ങനെയാണ് യാത്രയില്‍ പോകുന്ന റൂട്ടും ചിലവിടുന്ന ദിവസങ്ങളും.
പുറപ്പെടുന്ന തീയതി: ഒക്ടോബർ-ഏപ്രിൽ.
സഞ്ചരിക്കുന്ന ദൂരം ഏകദേശം 2724 കിമീ.
ട്രെഷേഴ്സ് ഓഫ് ഇന്ത്യ
3 രാത്രിയും 4 പകലും
ഡൽഹി - ആഗ്ര - രൺതംബോർ - ജയ്പൂർ - ഡൽഹി
ഡൽഹി - ആഗ്ര (ദിവസം 01) ആഗ്ര - രൺതംബോർ (ദിവസം 02) ജയ്പൂർ (ദിവസം 03) ഡൽഹി (ദിവസം 04) എന്നിങ്ങനെയാണ് യാത്രയില്‍ പോകുന്ന റൂട്ടും ചിലവിടുന്ന ദിവസങ്ങളും.
പുറപ്പെടുന്ന തീയതി: ഒക്ടോബർ-ഏപ്രിൽ.
സഞ്ചരിക്കുന്ന ദൂരം ഏകദേശം 860 കിമീ
ടിക്കറ്റ് നിരക്ക്
ഇന്ത്യന്‍ സ്പ്ലെന്‍ഡര്‍ പാക്കേജ് ഡീലക്സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 5,90,400 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 4,43,200 രൂപ
ജൂനിയര്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 7,56,800 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 6,81,600 രൂപ
സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 11,04,000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 11,04,000 രൂപ
പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 19,90,800 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 19,90,800 രൂപ
ഹെറിറ്റേജ് ഓഫ് ഇന്ത്യ പാക്കേജ് ഡീലക്സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 6,19,200 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 4,64,800 രൂപ
ജൂനിയര്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 79,12,00 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 791200 രൂപ
സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 11,04,000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 1104000 രൂപ
പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 19,90,800 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 19,90,800 രൂപ
ഇന്ത്യന്‍ പനോരമ പാക്കേജ് ഡീലക്സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 5,90,400 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 4,43,200 രൂപ
ജൂനിയര്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 7,56,800 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 6,81,600 രൂപ
സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 11,04,000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 11,04,000 രൂപ
പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 19,90,800 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 19,90,800 രൂപ
ട്രഷേഴ്സ് ഓഫ് ഇന്ത്യ പാക്കേജ് ഡീലക്സ് ക്യാബിനില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 3,72,000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 2,79,200 രൂപ
ജൂനിയര്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 396000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 3,56,800 രൂപ
സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 608000 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 6,08,000 രൂപ
പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ മുതിര്‍ന്ന ഒരാള്‍ക്ക് 19,90,800 രൂപ, കൂടെയുള്ള ഒരാള്‍ക്ക് 19,90,800 രൂപ എന്നിങ്ങനെയാണ്
ബുക്ക് ചെയ്യുവാന്‍
മഹാരാജാസ് എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ആവശ്യമുള്ള സർക്യൂട്ട്, തീയതികൾ, മറ്റ് വിവരങ്ങൾ എന്നിവ തിരഞ്ഞെടുത്തു സീറ്റുകള്‍ എളുപ്പത്തില്‍ ബുക്ക് ചെയ്യാം. നിലവിൽ, 2022-23 സീസണിൽ എല്ലാ രാജ്യക്കാർക്കും പ്രത്യേക പ്രമോ ഓഫറുകൾ ഉണ്ട്. 09 ഒക്ടോബർ 2022 - ദി ഹെറിറ്റേജ് ഓഫ് ഇന്ത്യ (6N/7D) ഒക്ടോബർ 16 2022 - ദി ട്രഷേഴ്‌സ് ഓഫ് ഇന്ത്യ (3N/4D) 27 നവംബർ 2022 - ഇന്ത്യൻ സ്‌പ്ലെൻഡർ (6N/7D) 18 ഡിസംബർ 2022 - ഇന്ത്യൻ പനോരമ (6N/7D) 11 ഡിസംബർ 2022 - ദി ട്രഷേഴ്‌സ് ഓഫ് ഇന്ത്യ (3N/4D) എന്നീ യാത്രകള്‍ക്ക് നിലവിലെ താരിഫിൽ 10% വരെ കിഴിവ് നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.