സിമ്പിൾ മുതൽ ചേതക്​ വരെ, ഏറ്റവും കൂടുതൽ മൈലേജ്​​ തരുന്ന ആറ്​​ ഇ.വികൾ പരിചയപ്പെടാം​

രാജ്യത്തെ ഇ.വി യുദ്ധത്തിലെ പോരാളികളുടെ ഏറ്റവുംവലിയ ആയുധമായി കണക്കാക്കുന്നത്​ അവയുടെ മൈലേജ്​ അഥവാ റേഞ്ച്​ ആണ്​. ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ സഞ്ചരിക്കും എന്നതാണ്​ റേഞ്ച്​ കൊണ്ട്​ ഉദ്ദേശിക്കുന്നത്​. കൂടുതൽ റേഞ്ച്​ തരുന്നവർ വിപണിയിൽ കൂടുതൽ തിളങ്ങും എന്നതാണ്​ രീതിശാസ്​ത്രം. ഓല എസ് 1 മുതൽ ചേതക്ക് വരെ അണിനിരക്കുന്ന പവർ ഇ.വികളിൽ ആരാണ്​ ​റേഞ്ച്​ രാജാക്കന്മാർ എന്ന്​ പരിശോധിക്കാം.

1.സിമ്പിൾ വൺ

സ്​റ്റാർട്ടപ്പ്​ കമ്പനിയായ സിമ്പിളി​െൻറ വൺ ഇലക്ട്രിക് സ്​കൂട്ടർ തമിഴ്​നാട്ടിലെ ഹൊസൂരിലെ ഇവി മേക്കേഴ്​സ്​ പ്ലാൻറിലാണ് നിർമിക്കുന്നത്. അടുത്തിടെ ബംഗളൂരുവിലാണ്​ വണ്ണി​െൻറ പുറത്തിറക്കൽ ചടങ്ങ്​ നടന്നത്​. 1.10 ലക്ഷമാണ്​ വാഹനത്തിന്​ വിലയിട്ടിരിക്കുന്നത്​. ഒരു തവണ ചാർജ് ചെയ്​താൽ ഇക്കോ മോഡിൽ 203 കിലോമീറ്ററും ​െഎഡിയൽ ഡ്രൈവിങ്​ കണ്ടീഷനുകളിൽ 236 കിലോമീറ്ററും റേഞ്ച്​ നൽകും. മണിക്കൂറിൽ 105 കിലോമീറ്റർ ആണ്​ ബൈക്കി​െൻറ വേഗത.പ്രതിവർഷം 10 ലക്ഷം വാഹനങ്ങളുടെ വാർഷിക ഉത്​പാദന ശേഷിയാണ്​ സിമ്പിളിനുള്ളത്​. ​കേരളം, കർണാടക, തമിഴ്​നാട്, ഡൽഹി, ഗോവ, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെ 13 സംസ്ഥാനങ്ങളിൽ ഇ-സ്​കൂട്ടർ ലഭ്യമാക്കും.

2.ഒാല എസ്​ വൺ പ്രോ

നിലവിലെ ഇ.വികളിൽ ഏറ്റവും റേഞ്ച്​ നൽകുന്ന ഇ.വി ഓല എസ്​ വൺ പ്രോ ആണ്​. ഈ മാസം ആദ്യമാണ്​ ഒാല ഇ.വിയെ രാജ്യത്ത് അവതരിപ്പിച്ചത്​. രണ്ട് കോൺഫിഗറേഷനുകളിലാണ് സ്​കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. എസ് വണ്ണും എസ്​ വൺ പ്രോയും. എസ്​ വൺ ബേസ്​ മോഡലാണ്​. 121 കിലോമീറ്റർ ആണ്​ എസ്​ വണ്ണി​െൻറ റേഞ്ച്​. എസ് വൺ പ്രോ ഉയർന്ന ചാർജുള്ള ട്രിം ആണ്. ഒറ്റ ചാർജിൽ 181 കിലോമീറ്റർ ദൂരം റേഞ്ച്​ എസ്​ വൺ പ്രോ തരും.3. ഒഡീസി ഹോക്​ പ്ലസ്

ഇ.വി വിപണിയിലെ അധികം അറിയ​െപ്പടാത്ത സറ്റൊർട്ടപ്പുകളിൽ ഒന്നാണ്​ ഒഡീസി ഹോക്​ പ്ലസ്. നിലവിൽ തിരഞ്ഞെടുത്ത നഗരങ്ങളിൽ പരിമിതമായ തോതിൽ ലഭ്യമായ ഇവിയാണിത്​. നിലവിലെ പോർട്ട്‌ഫോളിയോയിൽ നാല് ഇ.വികളാണ്​ വിൽക്കുന്നത്​. ഒറ്റ ചാർജിൽ 170 കിലോമീറ്റർ സഞ്ചരിക്കാൻ ഒഡീസി ഹോക്​ പ്ലസിനാകും. കമ്പനി അവകാശപ്പെടുന്ന ചാർജിങ്​ സമയം നാല് മണിക്കൂറാണ്. കൂടാതെ ഏത് സാധാരണ ത്രീ-പിൻ സോക്കറ്റിലും പ്ലഗ് ഇൻ ചെയ്​ത്​ ചാർജ്​ ചെയ്യാൻ വാഹനത്തിനാകും.

4. ഹീറോ ഇലക്ട്രിക് നൈക്സ് എച്ച്എക്സ്

രാജ്യത്തെ മൊത്തം ഇവി വിൽപ്പനയിൽ ഹീറോ ഇലക്ട്രിക് ആണ് മുന്നിൽ. അതി​െൻറ പോർട്ട്‌ഫോളിയോയിൽ വൈവിധ്യമാർന്ന ഇ-സ്​കൂട്ടറുകൾ ഉണ്ട്. നൈക്​സ്​ എച്ച്എക്​സ്​ ഹീറോയുടെ ഏറ്റവുംകൂടുതൽ റേഞ്ച്​ ഉള്ള ഇ.വികളില ഒന്നാണ്​. 51.2V/30Ah ഡ്യുവൽ ബാറ്ററികളിൽ നിന്ന് ഒറ്റ ചാർജിൽ 165 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വാഹനത്തിനാകും. പക്ഷെ നൈക്സ് എച്ച്എക്സി​െൻറ വേഗത താരതമ്യേന കുറവാണ്​. സർട്ടിഫൈഡ് ബി 2 ബി ട്രാൻസ്പോർട്ട് വാഹനമാണ് നൈക്സ്-എച്ച്എക്സ്. സ്പ്ലിറ്റ് സീറ്റിൽ എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാനും ബാക്ക് റെസ്റ്റായി മടക്കാനും കഴിയുന്ന വിവിധതരം ലോഡുകൾ വഹിക്കുന്ന സ്​റ്റാൻറ്​ വാഹനത്തി​െൻറ പ്രത്യേകതയാണ്​.

5. ഒകിനാവ ഐ പ്രൈസ്​

വ്യക്തിഗതവും വാണിജ്യപരവുമായ ആവശ്യങ്ങൾക്കായി ഇ-സ്​കൂട്ടറുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗുരുഗ്രാം ആസ്ഥാനമായുള്ള ഇവി നിർമാതാവാണ് ഒകിനാവ. കമ്പനിയുടെ ഐ-പ്രൈസ് സ്‌കൂട്ടർ ഒറ്റ ചാർജിൽ 139 കിലോമീറ്റർ സഞ്ചരിക്കും. 3.3kWh ലിഥിയം അയൺ ബാറ്ററിയാണ്​ സ്​കൂട്ടറിന്​ കരുത്തുപകരുന്നത്​. റിഡ്​ജ്​, ലൈറ്റ്​, ഡ്യൂവൽ, ​െഎ പ്രൈസ്​ തുടങ്ങിയ നിലവിലെ മോഡലുകളോടൊപ്പം ​കരുത്തന്മാരായ ഇ.വികൾ രംഗത്തിറക്കാനും ഒകിനാവക്ക്​ പദ്ധതിയുണ്ട്​. ഒകി 100 എന്ന ഇ.വി ബൈക്കും ഒകി 90 സ്​കൂട്ടറും അണിയറയിൽ ഒരുങ്ങുന്നതായി കമ്പനി വ്യക്​തമാക്കി. ഒകി 100 ഇലക്​ട്രിക്​ ബൈക്​​ റിവോൾട്ടിന്​ എതിരാളിയാകും.

6. ബജാജ് ചേതക് ഇലക്ട്രിക്

ബജാജി​െൻറ പഴയ വാഹനമായ ചേതക് സ്​കൂട്ടർ ഒരു വർഷം മുമ്പാണ്​ ഇലക്​ട്രിക്കിലേക്ക്​ ചുവടുമാറിയത്​. നിലവിലെ ഇ.വികളിൽ ഏറ്റവും രൂപസൗകുമാര്യമുള്ള വാഹനമാണ്​ ചേതക്​. പുണെ ആസ്ഥാനമായുള്ള ഇരുചക്രവാഹന നിർമാതാക്കൾ തിരഞ്ഞെടുത്ത ഇന്ത്യൻ നഗരങ്ങളിൽ വാഹനം വിൽക്കുന്നുണ്ട്​. ചേതക് ഇലക്ട്രിക് ഒറ്റ ചാർജിൽ 90 കിലോമീറ്റർ ദൂരം സഞ്ചരിക്കും. so

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.