ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത ബൈക്ക് എന്ന അവകാശവാദവുമായി വൺ ഇന്ത്യ ഇലക്ട്രിക് പുറത്തിറക്കുന്ന കെ.ആർ.െഎ.ഡി.എൻ (KRIDN) ഒക്റ്റോബറിൽ വിപണിയിലെത്തും. രാജ്യത്തെ പുതിയ ഇ വി സ്റ്റാർട്ടപ്പാണ് വൺ ഇലക്ട്രിക് മോട്ടോർസൈക്കിൾസ്.
പുതിയ ബൈക്കിെൻറ ഓൺ-റോഡ് ട്രയലുകൾ പൂർത്തിയായതായി കമ്പനി അധികൃതർ പറഞ്ഞു. 1.29 ലക്ഷം രൂപയാണ് ബൈക്കിന് വിലയിട്ടിരിക്കുന്നത്. മണിക്കൂറിൽ 95 കിലോമീറ്റർവരെ വേഗതയിൽ ക്രിഡിൻ സഞ്ചരിച്ചതായാണ് വിവരം. ബൈക്കിെൻറ പൂർണമായ സവിശേഷതകൾ ഇനിയും പുറത്തുവിട്ടിട്ടില്ല. 165 എൻഎം ടോർക് ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന മോേട്ടാറാണ് ക്രിഡിന് കരുത്ത് പകരുന്നത്.
ഡൽഹി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ ഒക്ടോബർ ആദ്യ വാരത്തോടെ ബൈക്കിെൻറ ഡെലിവറി ആരംഭിക്കും. ഉപഭോക്താക്കൾക്ക് കമ്പനിയുടെ വെബ്‌സൈറ്റിൽ സൗജന്യമായി വാഹനം ബുക്ചെയ്യാം. രണ്ട് വേരിയൻറുകളാണ് ബൈക്കിനുള്ളത്. ക്രിഡിൻ, ക്രിഡിൻ ആർ എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്.
അതിവേഗ വൈദ്യുത മോട്ടോർസൈക്കിളുകളായ അൾട്രാവയലറ്റ് എഫ് 77, എംഫ്ലക്സ് വൺ എന്നിവ നിലവിൽ വിപണിയിൽ എത്തിയിട്ടില്ല. ഇവ പുറത്തിറങ്ങിയാൽ വേഗതയുടെ കാര്യത്തിലുള്ള ക്രിഡിെൻറ ക്രെഡിറ്റ് നഷ്ടപ്പെടാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.