ഇലക്ട്രിക് വാഹനങ്ങൾ രാജ്യത്ത് വർധിക്കുന്ന പശ്ച്ചാത്തലത്തിൽ ഉടമകളുടെ പ്രതിസന്ധികളും വാർത്തയാകുന്നു. ഇലക്ട്രിക് വാഹന ഉടമകളുടെ ഏറ്റവും വലിയ പ്രശ്നം വാഹനം ചാർജ് ചെയ്യലാണ്. ഇന്ത്യയുടെ ഇ.വി കാപിറ്റലായ ബംഗളൂരുവിൽ യുവാവ് തെൻറ വാഹനം കാരണം അനുഭവിച്ച പ്രശ്നം കഴിഞ്ഞ ദിവസം വൈറലായി. തെൻറ അപ്പാർട്ട്മെൻറിെൻറ പാർക്കിങ് ഏരിയയിൽ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതായിരുന്നു പ്രശ്ന കാരണം. ഇതിനോടുള്ള പ്രതിഷേധമെന്ന നിലയിൽ, ഉടമ തെൻറ ഏഥർ ഇലക്ട്രിക് സ്കൂട്ടർ ലിഫ്റ്റിൽ കയറ്റി അഞ്ചാം നിലയിലെ അപ്പാർട്ട്മെൻറിൽ എത്തിച്ച് ചാർജ് ചെയ്തു. യുവാവ് തന്നെയാണ് താൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ സമൂഹമാധ്യമംവഴി പങ്കുവച്ചത്.
ജിഎം ഓട്ടോഗ്രിഡ് ഇന്ത്യ വൈസ് പ്രസിഡൻറായ വിഷ് ഗന്ധിയാണ് തെൻറ അനുഭവത്തെക്കുറിച്ച് ലിങ്ക്ഡ്ഇന്നിൽ എഴുതിയത്. ഇങ്ങനെയൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ഇന്ത്യയിലെ ഇ.വി തലസ്ഥാനമായ ബംഗളൂരുവിലാണ് ഇത് സംഭവിച്ചതെന്നും അദ്ദേഹം കുറിച്ചു. 'നാല് മാസമായി എെൻറ അപ്പാർട്ട്മെൻറ് കമ്മ്യൂണിറ്റിയെ ഞാനിത് പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയാണ്. എന്നിട്ടും ഒരു ചാർജിങ് പോയിൻറ് സ്ഥാപിക്കാൻ അവർ അനുവദിച്ചില്ല. അതുകൊണ്ട് എെൻറ സ്കൂട്ടർ എലിവേറ്ററിൽ കയറ്റി അഞ്ചാം നിലയിലെ അപ്പാർട്ട്മെൻറിലേക്ക് കൊണ്ടുവന്ന് അടുക്കളയിൽ ചാർജ് ചെയ്യേണ്ടിവന്നു'-അദ്ദേഹം കുറിച്ചു.
'ഇ.വി ചാർജിങ് ഇൻഫ്രാസ്ട്രക്ചറിെൻറ പ്രാധാന്യത്തെക്കുറിച്ച് എല്ലാവരേയും ബോധവത്കരിക്കേണ്ടതുണ്ട്. ഞങ്ങൾ അടുത്തിടെ ഇന്ത്യയ്‌ക്കായി ഇ.വി ചാർജിങ് ഹാൻഡ്‌ബുക്ക് പുറത്തിറക്കി. പക്ഷേ, ഒരു ഇ.വിയുമായി ജീവിക്കുന്നതിെൻറ സങ്കീർണതകൾ റെസിഡൻഷ്യൽ കമ്മ്യൂണിറ്റികളും സാധാരണക്കാരും എങ്ങനെ മനസ്സിലാക്കുന്നു എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു'-വിഷ് ഗന്ധി പറയുന്നു.
തെൻറ അടുക്കളയിൽ ഏഥർ ചാർജ് ചെയ്യുന്ന ചിത്രവും ലിങ്ക്ഡ്ഇന്നിൽ വിഷ് പങ്കുവെച്ചു. സംഭവം നടന്ന അപ്പാർട്ട്മെൻറ് സമുച്ചയം ബന്നാർഘട്ട റോഡിലെ ഹുളിമാവിലാണ്. '300 താമസക്കാരിൽ മൂന്നുപേർക്ക് മാത്രമാണ് ഇലക്ട്രിക് സ്കൂട്ടറുകൾ ഉള്ളത്. അവയിൽ രണ്ടെണ്ണം മാറ്റാവുന്ന ബാറ്ററികൾ ഉള്ളതിനാൽ അവ അവരുടെ വീട്ടിൽ ചാർജ് ചെയ്യുന്നു. ഈ വ്യക്തിക്ക് പാർക്കിങ് സൗകര്യവും ഇല്ല. ഞങ്ങൾക്ക് ഒരു ചാർജിങ് പോയിൻറ് ഇല്ലാത്തപ്പോൾ, എങ്ങനെയാണ് അദ്ദേഹത്തിന് സൗകര്യം നൽകുന്നത്? ഞങ്ങളുടെ അസോസിയേഷൻ താമസക്കാർക്ക് യഥാസമയം ചാർജിങ് ഇൻഫ്രാസ്ട്രക്ചർ നൽകാൻ പദ്ധതിയിടുന്നുണ്ട്. അതിന് കുറച്ച് സമയമെടുക്കും'-സംഭവത്തിൽ പ്രതികരിച്ച അപ്പാർട്ട്മെൻറ് സമുച്ചയത്തിെൻറ മാനേജരായ രമേശ് എംഎസ് പറഞ്ഞു,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.