പാർക്ക് ചെയ്തിരിക്കുന്ന ബൈക്ക് സ്വമേധയാ ചലിക്കുന്നതിന്‍റെ വീഡിയോ ട്വിറ്ററിൽ വൈറലാകുന്നു. അംബർ സൈദി എന്ന ട്വിറ്റർ അകൗണ്ടിൽ നിന്നാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നിഗൂഢമായ ക്ലിപ്പെന്നാണ് കണ്ടവരെല്ലാം ഇതിനെകുറിച്ച് പറയുന്നത്.
വൈറൽ വീഡിയോ
ഗുജറാത്തിലെ തെരുവിൽ രാത്രിയിൽ നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ബൈക്കുകൾ ഒരു വീടിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. കുറച്ചുസമയം കഴിയുേമ്പാൾ ഒരു ബൈക്ക് സ്വയം നീങ്ങാൻ തുടങ്ങുന്നു. പതിയെ വളഞ്ഞ് നീങ്ങുന്ന ബൈക്ക് നിലത്തു വീഴുന്നതാണ് വീഡിയോയുടെ അന്ത്യത്തിലുള്ളത്. സംഭവസ്ഥലത്ത് ആരെയും കാണുന്നുണ്ടായിരുന്നില്ല.
कैमरे में कैद हो गया वरना कोई यकीन नहीं करता pic.twitter.com/ebHGTeSQJK
— Amber Zaidi (@Amberological) February 2, 2021
'ഇത് ക്യാമറയിൽ പകർത്തിയില്ലായിരുന്നെങ്കിൽ ആരും വിശ്വസിക്കുമായിരുന്നില്ല' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധാരാളംപേർ വീഡിയോയിൽ അദ്ഭുതം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കൂടുതൽപേരും ഇതൊരു 'ദുരാത്മാവിന്റെ' ചെയ്തിയാണെന്നാണ് വിശേഷിപ്പിക്കുന്നത്. 'വിശ്വസിക്കാൻ പ്രയാസം' എന്നും 'ഗോസ്റ്റ് റൈഡർ' എന്നും കുറിച്ചവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.