പൗലോകൊയ്ലോ എന്ന ബ്രസീലിയൻ എഴുത്തുകാരൻ ഒരുപക്ഷെ മലയാളിക്ക് സ്വന്തം ഭാഷയിലെ സാഹിത്യകാരന്മാരെക്കാൾ സുപരിചിതനായിരിക്കും. 'ആൽക്കെമിസ്റ്റ്' എന്ന ഒറ്റ നോവൽകൊണ്ട് അദ്ദേഹം മലയാളികൾക്കിടയിൽ വലിയൊരു ഭാവുകത്വലോകം സൃഷ്ടിച്ചിട്ടുണ്ട്. ഞായറാഴ്ച്ച പൗലോകൊയ്ലോ തെൻറ ട്വിറ്റർ അകൗണ്ടിൽ ഒരു ചിത്രം പങ്കുവച്ചു. പച്ചയും മഞ്ഞയും ചായമടിച്ച ഒാേട്ടാറിക്ഷയുടെ ചിത്രമായിരുന്നു അത്. വിചിത്രമായ കാര്യം ആ ഒാേട്ടായുടെ പിന്നിലെ എഴുത്തായിരുന്നു.
ഒാേട്ടാകളെപറ്റി പറഞ്ഞാൽ ഏറ്റവും കൗതുകമുണർത്തുന്നകാര്യം അതിലെ എഴുത്തുകളായിരിക്കും. 'എനിക്കൊരു ഹായ് തരുമോ', 'ഇൗ പാവം പൊയ്ക്കോെട്ട' തുടങ്ങി ക്രിയാത്മക എഴുത്തുകളാണ് ഒാേട്ടാകളിൽ എന്നും വന്നിരുന്നത്. എന്നാലിവിടെ എഴുതിയിരുന്നത് രണ്ട് വാക്കുകളായിരുന്നു. ഒന്ന് ഒരു വ്യക്തിയുടെ പേരും മറ്റേത് ഒരു നോവലിെൻറ പേരുമാണത്. ഇംഗ്ലീഷിൽ പൗലോ കൊയ്ലോ എന്നും മലയാളത്തിൽ ആൽകെമിസ്റ്റ് എന്നുമായിരുന്നു അത്. തേൻറയും നോവലിേൻറയും പേരുകൾ ശ്രദ്ധയിൽപ്പെട്ട പൗലോകൊയ്ലോ അത് ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യ, കേരള എന്നും ചിത്രത്തിന് നന്ദി എന്നുമുള്ള കുറിപ്പുമായിട്ടായിരുന്നു കൊയ്ലോ ചിത്രം പങ്കുവച്ചത്. ചിത്രം വൈറലായതോടെ ആ ഒാേട്ടാറിക്ഷയേയും ഉടമയേയും തേടി നിരവധിപേർ രംഗത്തിറങ്ങി. അവസാനം അവരെ കണ്ടെത്തുകയും ചെയ്തു.
ഒാേട്ടാ കൊച്ചിയിലുണ്ട്
കെ.എ. പ്രദീപ് എന്നയാളുടേതാണ് ആ ഒാേട്ടാറിക്ഷ. വാർത്തകൾ കണ്ട് സുഹൃത്തുക്കളിലാരോ പറഞ്ഞപ്പോഴാണ് ഇങ്ങിനൊരു വിശേഷം പ്രദീപ് അറിഞ്ഞത്. 'ഇതൊരു വലിയ കാര്യമാണ്. ഏറെ ഇഷ്ടപ്പെടുന്ന സാഹിത്യകാരൻ എെൻറ ഒാേട്ടായുടെ ചിത്രം പങ്കുവച്ചത് ഏറെ സന്തോഷം നൽകുന്നു'-പ്രദീപ് പറയുന്നു. 55 കാരനായ പ്രദീപ് 10 വർഷം മുമ്പാണ് ആൽകെമിസ്റ്റ് വായിക്കുന്നത്. നോവൽ തന്നെ ഏറെ സ്വാധീനിച്ചെന്നും പിന്നീട് പൗലോകൊയ്ലോയുടെ നോവലുകളെല്ലാം വാങ്ങി വായിെച്ചന്നും പ്രദീപ് പറയുന്നു.
25 വർഷമായി പ്രദീപ് എറണാകുളത്ത് ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്. ചെറായിയിലെ വീട്ടിൽ നിന്ന് എല്ലാ ദിവസവും രാവിലെ കൊച്ചിയിൽ വന്ന് രാത്രി വീട്ടിലേക്ക് മടങ്ങും. 10 വർഷം മുമ്പ് നോവൽ വായിച്ചപ്പോൾതന്നെ ഒാേട്ടാക്ക് ആൽക്കെമിസ്റ്റ് എന്ന് പേരിടാൻ തീരുമാനിച്ചിരുന്നു.
'ഒാേട്ടാക്ക് എെൻറ പ്രിയപ്പെട്ട എഴുത്തുകാരെൻറ പേരിടാൻ തീരുമാനിച്ചപ്പോൾ അത്ഭുതപ്പെട്ടുവർ ഉണ്ടായിരുന്നു. പക്ഷേ അത് എനിക്ക് ഒരുപിടി നല്ല കൂട്ടുകാരെ നൽകി'-പ്രദീപ് പറഞ്ഞു. എഴുത്തുകാരും കൊയ്ലോയുടെ വായനക്കാരും ചലച്ചിത്ര സംവിധായകരും സംഗീതജ്ഞരും കൊച്ചിയിൽ വരുമ്പോൾ പ്രദീപിെൻറ ഒാേട്ടായിൽ സഞ്ചരിക്കാറുണ്ട്. യാത്രയിൽ അവരുമായി പുസ്തകങ്ങളെപറ്റിയും സാമൂഹിക പ്രശ്നങ്ങളും ചർച്ച ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.