പുറത്തിറക്കാത്ത വാഹനത്തിന് പിഴ; മനുഷ്യാവകാശ കമീഷൻ ഇടപെട്ടു

തിരുവനന്തപുരം: വീട്ടിൽനിന്ന് പുറത്തിറക്കാതിരുന്ന ഇരുചക്രവാഹനത്തിന് പിഴയിട്ട ട്രാഫിക് പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ട്രാഫിക് ഡെപ്യൂട്ടി കമീഷണർക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമനിക് നിർദേശം നൽകിയത്.

നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ഏപ്രിൽ നാലിന് രാവിലെയാണ് വാഹന ഉടമ നേമം മൊട്ടമൂട് അനി ഭവനിൽ ആർ.എസ്. അനിക്ക് ട്രാഫിക് പൊലീസിൽനിന്ന് പിഴ ചുമത്തിക്കൊണ്ടുള്ള അറിയിപ്പ് എസ്.എം.എസായി ലഭിച്ചത്. ശാസ്തമംഗലം-പേരൂർക്കട റോഡിലൂടെ ഈ വാഹനം സഞ്ചരിക്കുമ്പോൾ പിൻ സീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്നായിരുന്നു എസ്.എം.എസിലെ വിവരം.

എന്നാൽ, ഏപ്രിൽ നാലിന് വാഹനം വീട്ടിൽനിന്ന് പുറത്തിറക്കിയില്ലെന്ന് ഉടമ പരാതിയിൽ പറയുന്നു. പിഴക്ക് ആധാരമായ നൽകിയ ചിത്രത്തിൽ മറ്റൊരു വാഹനമാണ് ഉണ്ടായിരുന്നത്. ചിത്രത്തിലെ ഹോണ്ട ആക്ടിവ സ്കൂട്ടറിന്‍റെ നമ്പർ വ്യക്തമല്ല. സിറ്റി പൊലീസ് കമീഷണർക്കും ഡി.സി.പിക്കും പരാതി നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും പരാതിയിലുണ്ട്.

Tags:    
News Summary - Penalty for non-issued vehicle; The Human Rights Commission intervened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.