ജർമന്‍ സ്‌പോര്‍ട് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ ഇലക്ട്രിക് വാഹനം യാത്രകള്‍ക്കായി തിരഞ്ഞെടുത്ത് സംഗീത സംവിധായകനും ഗായകനുമായ എ.ആര്‍. റഹ്‌മാന്റെ മക്കളായ ഖദീജയും റഹീമയും. പോര്‍ഷെയും ആദ്യ പൂര്‍ണ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറായ ടൈകാനാണ് എ.ആര്‍.ആര്‍. സ്റ്റുഡിയോയുടെ വാഹന ശേഖരത്തില്‍ എത്തിയത്. 1.70 കോടി രൂപയാണ് ഈ ആഡംബര ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ഓണ്‍റോഡ് വില.
റഹ്മാൻ തന്നെയാണ് മക്കൾ ഇലക്ട്രിക് കാർ തിരഞ്ഞെടുത്ത് മാറ്റത്തിന്റെ ഭാഗമായി എന്ന് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. എ.ആര്‍.ആര്‍. സ്റ്റുഡിയോയുടെ യുവ നിര്‍മാതാക്കളായ ഖദീജ റഹ്‌മാനും റഹീമ റഹ്‌മാനും പ്രകൃതിസൗഹാര്‍ദ യാത്രകള്‍ക്കായി ഇലക്ട്രിക് കാര്‍ സ്വന്തമാക്കിയിരിക്കുന്നു. എന്ന കുറിപ്പോടൊപ്പം മക്കള്‍ വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും റഹ്‌മാന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
2019ല്‍ പോര്‍ഷെ ഇലക്ട്രിക് വാഹനം വിദേശ രാജ്യങ്ങളില്‍ എത്തിച്ചിരുന്നു. 2022-ലാണ് വാഹനം ഇന്ത്യയില്‍ എത്തുന്നത്. വിവിധ മോഡുകളിൽ ഒറ്റ ചാർജിൽ 370 കിലോമീറ്റർ മുതൽ 512 കിലോമീറ്റർ വരെയാണ് വാഹനത്തിന്റെ റേഞ്ച്. പരമാവധി 530 പിഎസ് കരുത്താണ് വാഹനത്തിനുള്ളത്. ഉയർന്ന വേഗം 250 കിലോമീറ്ററും. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡ് മതി.
ടൈകാൻ, ടൈകാൻ ഫോർ എസ്, ടർബോ, ടർബോ എസ്. കൂടാതെ ഫോർ എസ്, ടർബോ, ടർബോ എസ് പതിപ്പുകൾക്കുപുറമേ ക്രോസ് ടുറിസ്മൊ വകഭേദമായും പോർഷെക്കുണ്ട്. 18 നിറങ്ങളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ ജെന്റിയന്‍ ബ്ലൂ മെറ്റാലിക് നിറത്തിലുള്ള പതിപ്പാണ് ഖദീജയും റഹീമയും സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.