രാജ്യത്തിെൻറ പ്രഥമപൗരനായി ലോകത്തിലെ ഏറ്റവും സുരക്ഷിതവാഹനം വാങ്ങി രാഷ്ട്രപതി ഭവൻ. സ്വാതന്ത്ര്യ ദിനത്തിൽ ഇൗ വാഹനത്തിലാവും പ്രസിഡൻറ് രാംനാഥ് കോവിന്ദ് സഞ്ചരിക്കുക. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിനുമുമ്പ് വാഹനം സ്വന്തമാക്കാനായിരുന്നു രാഷ്ട്രപതി ഭവെൻറ തീരുമാനമെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. മെർസിഡസ് ബെൻസിെൻറ മേബാ എസ് 600 പുൾമാൻ ഗാർഡാണ് രാഷ്ട്രപതിക്കായി വാങ്ങിയിരിക്കുന്നത്. 2011 ൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച വാഹനത്തിെൻറ പരിഷ്കരിച്ച പതിപ്പാണിത്. വിആർ 9 ലെവൽ ബാലിസ്റ്റിക് പ്രൊട്ടക്ഷൻ ഉള്ള പുൾമാൻ ഗാർഡ്, ടാങ്ക് പോലുള്ള യുദ്ധോപകരണങ്ങളിൽ നിന്നും യാത്രക്കാർക്ക് സംരക്ഷണം നൽകും.
ബെൻസ് മേബാ എസ് 600 പുൾമാൻ ഗാർഡ്
ആഡംബരത്തിേൻറയും സുരക്ഷയുടേയും അവസാന വാക്കായാണ് ബെൻസ് മേബാ എസ് 600 പുൾമാൻ ഗാർഡ് അറിയപ്പെടുന്നത്. രാഷ്ട്രപതിയുടെ സുരക്ഷാവിഭാഗമായ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് നടത്തുന്ന ആൾട്ടറേഷനുകൾക്ക് ശേഷമാകും വാഹനം യാത്രകൾക്ക് സജ്ജമാവുക.
ആറ് മീറ്ററിലധികം നീളമുള്ള വാഹനമാണിത്. പുതുമയും പഴമയും ഒന്നിക്കുന്ന വാഹനമാണ് ഗാർഡ്. മുൻകൂട്ടി ഇത്തരം വാഹനങ്ങൾ നിർമിക്കുന്ന പതിവും ബെൻസിനില്ല. ഓർഡർ ചെയ്തതിനുശേഷം കാർ ഡെലിവറി ചെയ്യാൻ ഏകദേശം 1.5 വർഷം മുതൽ 2 വർഷം വരെ എടുക്കും. വി.ആർ 9 ലെവൽ സംരക്ഷണ സവിശേഷതകളാണ് വാഹനത്തിലുള്ളത്. മിസൈൽ ആക്രമണങ്ങളെേപ്പാലും തടയുന്ന വിധത്തിൽ ലോഹകവചങ്ങളോടുകൂടിയാണ് വാഹനം വരുന്നത്. പ്രത്യേക സൈറനുകളും ടു-വേ റേഡിയോയും പുതിയ ഇൻറലിജൻറ് എൽ.ഇ.ഡി ഹെഡ്‌ലാമ്പ് സംവിധാനവും വാഹനത്തിലുണ്ട്.
എഞ്ചിൻ
523 പിഎസ് കരുത്തും 900 എൻഎം ടോർക്കും സൃഷ്ടിക്കുന്ന ട്വിൻ ടർബോ വി 12 എഞ്ചിനാണ് കാറിന് കരുത്തുപകരുന്നത്. 5,000 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ട്. പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. വാതിലുകൾ വളരെ ഭാരമുള്ളതിനാൽ ഒാേട്ടാമാറ്റിക്കായാണ് അടയുന്നത്. ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിനും ഇൻഫോടെയിമെൻറ് സിസ്റ്റത്തിനും ഇരട്ട സ്ക്രീനുകളുള്ള പരിഷ്കരിച്ച ഡാഷ്‌ബോർഡാണ് വാഹനത്തിലുള്ളത്. പിൻഭാഗത്ത് പരസ്പരം അഭിമുഖമായി ഘടിപ്പിച്ച നാല് സീറ്റുകളാണുള്ളത്. പിൻ കാബിനാണ് കൂടുതൽ ആധുനികം. സീറ്റ് മസാജറുകൾ, പാനീയങ്ങൾ ചൂടാക്കാനോ തണുപ്പിക്കാനോ കഴിയുന്ന കപ്പ് ഹോൾഡറുകൾ എന്നിവയും വാഹനത്തിലുണ്ട്.
സുരക്ഷ
രണ്ടു മീറ്റർ അകലെ നിന്നുള്ള 15 കിലോഗ്രാം ടി.എൻ.ടി ഉപയോഗിച്ചുള്ള സ്ഫോടകങ്ങളെ നേരിടാൻ പുൾമാൻ ഗാർഡിനാകും. എകെ -47 പോലുള്ള റൈഫിളുകളിൽ നിന്നുള്ള വെടിയുണ്ടകളെ പ്രതിരോധിക്കാൻ കഴിയുന്ന ജാലകങ്ങളാണ് നൽകിയിരിക്കുന്നത്. കാറിൽ ധാരാളം പരിഷ്ക്കരണങ്ങളും കസ്റ്റമൈസേഷൻ ഓപ്ഷനുകളും ഉണ്ട്. ആക്രമണം നേരിട്ട് തീപിടിത്തം പോലുള്ളവ ഉണ്ടായാൽ അടിയന്തിരഘട്ടത്തിൽ ഉപയോഗിക്കാൻ ഒാക്സിജനും നൽകിയിട്ടുണ്ട്. വാഹനത്തിൽ വരുത്തുന്ന മാറ്റങ്ങൾക്കനുസരിച്ച് ആറ് മുതൽ 10 കോടി രൂപ വരെ വിലവരുന്ന വാഹനമാണ് പുൾമാൻ ഗാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.