ഒഡിഷ ട്രെയിൻ അപകടം; വീഴ്​ച്ച കണ്ടെത്തി റെയിൽവേ സുരക്ഷ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്​

ഭുവനേശ്വര്‍: ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടത്തെക്കുറിച്ചുള്ള റെയിൽവേ സുരക്ഷ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ പുറത്ത്​. സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്നാണ്​ റിപ്പോർട്ടിലെ കണ്ടെത്തൽ. ബെഹനഗ സറ്റേഷനിലെ രണ്ട്​ വിഭാഗത്തിലെ ജീവനക്കാരാണ് അപകടത്തിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ടിലെ വിശദ വിവരങ്ങൾ റെയിൽവേ പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട്​ പുറത്തുവരുന്നത്​ സംഭവത്തിൽ നടക്കുന്ന സി.ബി.​ഐ അന്വേഷണത്തെ ബാധിക്കും എന്നാണ്​ റെയിൽവേയുടെ വാദം.

ട്രാക്ക് അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷാ പ്രോട്ടോകോളുകൾ ഒന്നും പാലിച്ചില്ല എന്നും ട്രെയിൻ കടന്നു പോകുന്നതിന് മുൻപുള്ള സുരക്ഷ ക്രമീകരണങ്ങൾ പരിശോധിച്ചില്ലെന്നും റെയിൽ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്​. ട്രെയിൻ അപകടത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ രംഗത്തുവന്നിട്ടുണ്ട്​. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി. അർച്ചന ജോഷിയെ കർണാടക യെലഹങ്കയിലെ റയിൽ വീൽ ഫാക്ടറി ജനറൽ മാനേജരായി നിയമിച്ചു. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ പുതിയ ജനറൽ മാനേജറായി അനിൽ കുമാർ മിശ്ര ചുമതലയേൽക്കും. ട്രെയിൻ ദുരന്തത്തില്‍ റയിൽവേ സേഫ്റ്റി കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് നടപടി.

ഒഡീഷയിലെ ബാലസോർ ജില്ലയിലെ ട്രെയിൻ ദുരന്തം രാജ്യത്തെ ഒന്നാകെ നടുക്കിയ സംഭവമായിരുന്നു. ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഈ ദുരന്തം സമീപകാലത്ത് ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും വലിയ ട്രെയിൻ അപകടമാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 288 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിൽ 900-ലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ട്രെയിൻ അപകടത്തിൽ മരിച്ചവരിൽ 52പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപം ബെംഗളൂരു-ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞതാണു ദുരന്തത്തിന്റെ തുടക്കം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ട്രെയിൻ കൂട്ടിയിടി സംഭവിച്ചത്. മൂന്ന്​ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് പാളം തെറ്റി അപകടത്തിൽപെട്ട ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന്​ ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസിലേക്ക്​ (12841) ഇടിച്ചുകയറുകയായിരുന്നു. അതോടൊപ്പം സമീപത്ത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയും അപകടത്തിന്റെ നില വഷളാക്കിയെന്ന് റെയിൽവേ അധികൃതർ പറയുന്നു. രണ്ടാമത്തെ ട്രെയിന്‍ 130 കിലോമീറ്റര്‍ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് അപകടത്തില്‍പ്പെട്ട ബോഗികള്‍ തെറിച്ചു വീഴുകയായിരുന്നു.

Tags:    
News Summary - Railway safety commissioner flags human error in Balasore tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.