ബോളിവുഡിന്‍റെ പ്രിയ താരദമ്പതികളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ആരാധകർ സ്നേഹത്തോടെ ഇവരെ ‘രാലിയ’ എന്നാണ് വിളിക്കുന്നത്. അഭിനയത്തിന്‍റെ കാര്യത്തിൽ ഇരുവരും പുലികളുമാണ്. ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആലിയക്കായിരുന്നു. രൺബീറും അഭിനയത്തിന്‍റെ കാര്യത്തിൽ കഴിവുതെളിയിച്ചയാളാണ്. ആഡംബര കാറുകളുടെ കലക്ഷനിലും ഈ താര ദമ്പതികൾ ഒട്ടും പിന്നിലല്ല. ലോകത്തെ ഒന്നാംനിര എസ്.യു.വികളും സെഡാനുകളും ഇരുവരും സ്വന്തമാക്കിയിട്ടുണ്ട്.
ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി, ഔഡി എ8 എൽ, മെഴ്സിഡസ് ബെൻസ് ജി 63, ഓഡി ആർ 8 തുടങ്ങിയ വാഹനങ്ങളാണ് രൺബീറിന് സ്വന്തമായുള്ളത്. അടുത്തിടെയാണ് രൺബീർ പുത്തൻ തലമുറ റേഞ്ച് റോവർ വാങ്ങിയത്. ചൊവ്വാഴ്ച 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിനായി ഡൽഹിയിലേക്ക് പോകുമ്പോൾ ആലിയയും രൺബീറും മുംബൈ വിമാനത്താവളത്തിൽ അവരുടെ പുതിയ ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോംഗ് വീൽബേസിലാണ് എത്തിയത്.
റേഞ്ച് റോവര്‍ വാഹനങ്ങള്‍ ആകര്‍ഷകമായ നിറങ്ങള്‍ക്കും സുഖ സൗകര്യങ്ങള്‍ക്കും പേരുകേട്ടതാണ്. പുതിയ എം.എൽ.എ-ഫ്ലെക്സ് പ്ലാറ്റ്ഫോമിലാണ് റേഞ്ച് റോവര്‍ നിര്‍മ്മിച്ചിരിക്കുന്നത്. 23 ഇഞ്ച് അലോയ് വീലുകളാണ് ഈ മോഡലിനുള്ളത്. മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഗ്ദാനം ചെയ്യുന്നത്. 3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ്, 3.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍, 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനുകളാണിത്.
3.0 ലിറ്റര്‍ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് 394 bhp പവറും 550 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ടര്‍ബോ-ഡീസല്‍ എഞ്ചിന്‍ 346 bhp കരുത്തും 700 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ട്വിന്‍ ടര്‍ബോ V8 എഞ്ചിന്‍ 523 bhp പവറും 750 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ കൂറ്റൻ എസ്.യു.വി 5.3 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. ഓള്‍-വീല്‍ ഡ്രൈവും ആക്റ്റീവ്-ലോക്കിങ് റിയര്‍ ഡിഫറന്‍ഷ്യലും സ്റ്റാന്‍ഡേര്‍ഡ് ആണ് വാഹനത്തിൽ.
ലാൻഡ് റോവർ റേഞ്ച് റോവർ വോഗ്, ഔഡി എ6, ബിഎംഡബ്ല്യു 7-സീരീസ്, ഔഡി Q5, ഔഡി Q7 തുടങ്ങിയ വാഹനങ്ങളാണ് ആലിയ ഭട്ടിന്‍റെ കാർ കലക്ഷനിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.