കേന്ദ്ര സർക്കാർ ഫെയിം 2 സബ്സിഡികൾ പ്രഖ്യാപിച്ചതോടെ വില കുറച്ച് വൈദ്യുത ഇരുചക്രവാഹന കമ്പനികൾ. രാജ്യത്തെ പ്രമുഖ ഇ.വി സ്കൂട്ടർ നിർമാതാക്കളെല്ലാം ഉത്പന്ന നിരയുടെ വില കുറക്കുകയാണ്. കേന്ദ്ര വ്യവസായ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് വൈദ്യുത ഇരുചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്.
കിലോവാട്ടിന് 15,000 രൂപയായാണ് സബ്സിഡി ഉയർത്തിയത്. ഫെയിം 2 പദ്ധതിപ്രകാരം 10,000 കോടി രൂപയാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇരുചക്രവാഹനങ്ങളാണ് ഇതിെൻറ ഏറ്റവും വലിയ ഗുണഭോക്താക്കൾ.നേരത്തേ ഇൗഥർ തങ്ങളുടെ ഇ.വി മോഡലിന് 14,500 രൂപ വില കുറിച്ചിരുന്നു. പിന്നാലെ ടി.വി.എസ് തങ്ങളുടെ മോഡലായ െഎ ക്യൂബിനും വിലകുറച്ചു. ഇപ്പോൾ റിവോൾട്ട്, ഒക്കിനാവ, ആംപിയർ തുടങ്ങിയ കമ്പനികളും വിലക്കുറവിെൻറ പാതയിലാണ്. ഒക്കിനാവ ഐപ്രൈസ് പ്ലസ് മോഡലിന് 17,892 രൂപ കുറച്ചു. ഇൗ മോഡലിന് ഇനിമുതൽ 99,708 രൂപയാണ് വിലവരിക. റിവോൾട്ടിെൻറ ആർവി 400 ന് കുറവുവരുത്തിയത് 28,000 രൂപയാണ്.
ആമ്പിയറും വില കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്കിനാവ തങ്ങളുടെ മറ്റ് മോഡലുകൾക്കും വില കുറച്ചിട്ടുണ്ട്. പ്രൈസ്പ്രോ മോഡലിന് 7,947 രൂപയാണ് കുറച്ചത്. 76,848 രൂപയാണ് ഇനിമുതൽ ബൈക്കിെൻറ വില. ഒക്കിനാവ റിഡ്ജ് പ്ലസിെൻറ വിലയും 7,209 രൂപ കുറഞ്ഞ് 61,791 രൂപയായി.
റിവോൾട്ട് മോട്ടോഴ്സ് തങ്ങളുടെ മുൻനിര ആർവി 400 ഇലക്ട്രിക് ബൈക്കിന്റെ വില കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന് ഇപ്പോൾ മുമ്പത്തേതിനേക്കാൾ 28,000 രൂപ കുറവാണ്. ഇത്നിമുതൽ വാഹനത്തിന് 90,799 രൂപ മുടക്കിയാൽ മതിയാകും. ഇൗ മാസം 18 മുതൽ ഈ മോഡലിന് ബുക്കിങ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഡൽഹി, മുംബൈ, പുണെ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ വാഹനം ലഭ്യമാകും.
നേരത്തേ 74,990 രൂപ വിലയുണ്ടായിരുന്ന ആമ്പിയറിെൻറ മാഗ്നസിന് ഇപ്പോൾ 65,990 രൂപയാണ് വില. ആമ്പിയർ സീലിനും വില കുറച്ചു. പഴയ വിലയായ 68,990 രൂപക്കുപകരം ഇനിമുതൽ സീലിന് 59,990 രൂപ മുടക്കിയാൽ മതിയാകും. കേന്ദ്ര വിജ്ഞാപനത്തിന് പിന്നാലെയാണ് ഇൗഥർ എനർജി, 450 എക്സ് ഇലക്ട്രിക് സ്കൂട്ടറിന്റെ വിലയിൽ 14,500 രൂപ കുറച്ചിരുന്നു.
ഫെയിം 2 സബ്സിഡിക്ക് യോഗ്യതനേടുന്നതിന് ചില മാനദണ്ഡങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. മിനിമം ടോപ്പ് സ്പീഡ്, ചാർജ് പെർ റേഞ്ച്, ആക്സിലറേഷൻ, ഉൗർജ്ജ ഉപഭോഗ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങൾ പ്രകാരമാണ് ആനുകൂല്യം ലഭിക്കുക. ഒരൊറ്റ ചാർജിൽ കുറഞ്ഞത് 80 കിലോമീറ്റർ ദൂരം സഞ്ചരിക്കുക, 250 വാട്ടിലധികം കരുത്തുള്ള ഇലക്ട്രിക് മോട്ടോർ ഉണ്ടായിരിക്കുക, 40 കിലോമീറ്റർ വേഗത ഉണ്ടായിരിക്കുക തുടങ്ങിയവ നിബന്ധനകളിൽ ചിലതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.