ലോകത്തിലെ ഏറ്റവും കരുത്തേറിയ എസ്.യു.വികളിലൊന്നായ ലംബോർഗിനി ഉറൂസ് ഗാരേജിലെത്തിച്ച് ടീം ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യൻ ടീമിന്റേയും മുംബൈ ഇന്ത്യൻസിന്റെയും നായകനായ രോഹിത് ഇരുടീമുകളുടേയും ജേഴ്സിയുടെ നിറത്തിലുള്ള ഉറൂസാണ് സ്വന്തമാക്കിയത്. ബ്ല്യു അസ്ട്രിയസ് എന്നാണ് ഈ നിറത്തെ ലംബോർഗിനി വിളിക്കുന്നത്.
നേരത്തെ നീല നിറത്തിലുള്ള ബിഎംഡബ്ല്യു എം5 രോഹിത് വാങ്ങിയിരുന്നു. പേഴ്സണലൈസ് ചെയ്ത ചെറി റെഡ്, ബ്ലാക് ഇന്റീരിയർ നിറങ്ങളാണ് വാഹനത്തിൽ. കൂടാതെ സിൽവർ ഇൻസേർട്ടുകളും രോഹിതിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.
വാഹനത്തിന് കരുത്തേകുന്നത് നാല് ലീറ്റർ, ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ്. 650 ബിഎച്ച്പി കരുത്തും 850 എൻഎം ടോർക്കും എൻജിൻ ഉത്പ്പാദിപ്പിക്കും. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്ക് കുതിക്കാൻ ഉറുസിന് 3.6 സെക്കൻഡ് മതി. മണിക്കൂറിൽ 305 കിലോമീറ്ററാണ് പരമാവധി വേഗം.
സൂപ്പർ കാർ നിർമാതാക്കളായ ലംബോർഗിനിയുടെ ആദ്യ എസ്‌യുവിയാണ് ഉറുസ്. 2017ലാണ് വാഹനം ആഗോളതലത്തിൽ അവതരിപ്പിച്ചത്. 3.15 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ബെന്റ്ലെ ബെന്റയ്ഗ, റോൾസ് റോയ്സ് കള്ളിനൻ എന്നിവരാണ് ഉറൂസിന്റെ പ്രധാന എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.