നൂഹ്: ഹരിയാനയിൽ എണ്ണ ടാങ്കറും റോൾസ് റോയ്സ് ഫാന്‍റം കാറും കൂട്ടിയിടിച്ച് രണ്ടുമരണം. നൂഹിലെ ഡൽഹി - മുംബൈ ബറോഡ എക്സ്പ്രസ് വേയിലായിരുന്നു അപകടം. അപകടത്തിൽ ടാങ്കർ ഡ്രൈവറും സഹായിയും മരിച്ചു. കാറിൽ ഉണ്ടായിരുന്ന അഞ്ച് യാത്രക്കാരിൽ മൂന്നുപേർക്ക് പരിക്കേറ്റു.
നാഗിന പൊലീസ് സ്റ്റേഷന് കീഴിലുള്ള ഉമ്രി ഗ്രാമത്തിന് സമീപമാണ് അപകടം. തെറ്റായ വശത്ത് കൂടി വരികയായിരുന്ന ടാങ്കർ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.റോൾസ് റോയ്സ് ഫാന്റം അതിവേഗത്തിൽ എത്തുന്നതിനിടെ ഡൽഹി-മുംബൈ ഹൈവേയിൽ ടാങ്കർ യു-ടേൺ എടുത്തതാണ് അപകടത്തിന് കാരണമായതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രാഥമിക നിഗമനം.
Heard it was Vikas Malu of Kuber group in the car.. a fellow dipsite.. got these in school group. pic.twitter.com/V2ID5sFB9t
— Puneet Bhambri (@pbhambri) August 23, 2023
കൂട്ടിയിടിയിൽ റോൾസിന് തീപിടിച്ചതായി പൊലീസ് പറഞ്ഞു. പിന്നിൽ മറ്റൊരു കാറിലുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ട അഞ്ചുപേരെയും ഇവർ പുറത്തെടുത്തു. ഉത്തർപ്രദേശുകാരായ ടാങ്കർ ഡ്രൈവർ റാംപ്രീത്, സഹായി കുൽദീപ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കാറിലുണ്ടായിരുന്ന ചണ്ഡീഗഡ് സ്വദേശികളായ ദിവ്യ, തസ്ബീർ, ഡൽഹി സ്വദേശി വികാസ് മാലു എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട വികാസ് മാലു പ്രമുഖ വ്യവസായിയും കുബേർ ഗ്രൂപ്പിന്റെ ചെയർമാനുമാണ്. അദ്ദേഹത്തിന്‍റേതാണ് വാഹനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.