വാഹനപ്രേമികളെ എന്നും ത്രസിപ്പിക്കുന്ന മോഡലാണ് റോയൽ എൻഫീൽഡിന്‍റെ ക്ലാസിക് 350. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇതിന്‍റെ പരിഷ്കരിച്ച പതിപ്പ് പുറത്തിറക്കിയത്.
യൂട്യൂബിലൂടെ ഇതിന്‍റെ പുറത്തിറക്കൽ ചടങ്ങ് ലൈവായി സംപ്രേക്ഷണം ചെയ്തിരുന്നു. ഈ പരിപാടി ഗിന്നസ് വേൾഡ് റെക്കോഡ് പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്.
സെപ്റ്റംബർ ഒന്നിന് രാവിലെ 11.30 മുതൽ 12 വരെ നടന്ന ചടങ്ങ് 19,564 പേരാണ് തത്സമയം കണ്ടത്. ഇതാണ് റെക്കോർഡിന് അർഹമാക്കിയത്. ഒരു ബൈക്കിന്‍റെ പ്രകാശന ചടങ്ങ് യൂട്യൂബിൽ തത്സമയം ഇത്രയുമധികം പേർ കണ്ടത് ഇതാദ്യമാണ്. ഈ വിഡിയോ ഇപ്പോൾ ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു.
ക്ലാസിക് 350 വർഷങ്ങളായി റോയൽ എൻഫീൽഡിന്‍റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. 2009ൽ പുറത്തിറങ്ങിയശേഷം, ഇന്ത്യയിൽ 30 ലക്ഷം ക്ലാസിക് 350 ബൈക്കുകളാണ് വിറ്റത്. റോയൽ എൻഫീൽഡിന്‍റെ വിൽപ്പനയുടെ 60-70 ശതമാനവും ഈ ബൈക്ക് തന്നെ.
1.84 ലക്ഷം മുതൽ 2.51 ലക്ഷം വരെയാണ് പുതിയ ക്ലാസികിെൻറ എക്സ്ഷോറൂം വില. 349 സി.സി എഞ്ചിൻ 20.2 ബി.എച്ച്.പിയും 27 എൻ.എം ടോർക്കുമാണ് നൽകുന്നത്. അഞ്ച് സ്പീഡ് ട്രാൻസ്മിഷൻ സുഗമമാർന്നതാണ്. വിറയലില്ലാതെ 80-90 കിലോമീറ്റർ വേഗതയിൽ ക്ലാസികിൽ സഞ്ചരിക്കാനാകും. 195 കിലോഗ്രാം ആണ് വാഹനത്തിെൻറ ഭാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.