500 സിസി സിംഗിൾ സിലിണ്ടർ എഞ്ചിെൻറ അവസാന തുടിപ്പുകൾ രേഖപ്പെടുത്താനുള്ള തീരുമാനവുമായി റോയൽ എൻഫീൽഡ്. ഇതിനായി ക്ലാസിക് 500 മോഡലിെൻറ ട്രിബ്യൂട്ട് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ പതിപ്പ് യുകെക്കായി പ്രഖ്യാപിച്ചു. ഈ വർഷം ഫെബ്രുവരിയിൽ ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് ലിമിറ്റഡ് എഡിഷൻ ഇന്ത്യൻ വിപണിയിൽ എത്തിക്കുെമന്ന് എൻഫീൽഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മൊത്തം 1,000 എണ്ണം യൂറോപ്പിനായി നിർമിക്കുന്നതിൽ 210 ബൈക്കുകൾ മാത്രമേ യുകെയിൽ വിൽപ്പനക്കെത്തുകയുള്ളൂ. ക്ലാസിക് ബുള്ളറ്റ് 500 മോഡലുകളുടെ യൂറോപ്യൻ വിപണിയിലെ വിൽപ്പനയും എൻഫീൽഡ് അവസാനിപ്പിക്കുകയാണ്. നിലവിലെ സ്റ്റോക്ക് വിറ്റുതീരുേമ്പാഴേക്കും ഇതവസാനിപ്പിക്കാനാണ് തീരുമാനം. എന്നിരുന്നാലും സേവനവും സ്പെയറുകളും തുടർന്നും ലഭ്യമാകും.
2019 മുതൽ റോയൽ എൻഫീൽഡ് ക്ലാസിക് 500 ആഗോള വിപണിയിൽ വിൽപ്പനക്കുണ്ട്. സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് 500 സിസി എഞ്ചിൻ 27.2 ബിഎച്ച്പി പവറും 41.3 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. യുകെ, അന്താരാഷ്ട്ര വിപണി എന്നിവയ്ക്കായി ഇൻറർസെപ്റ്റർ 650, കോണ്ടിനെൻറൽ ജിടി 650 എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിലവിൽ കമ്പനി തീരുമാനം. ഇതോടൊപ്പം സ്‌ക്രാംബ്ലർ സ്റ്റൈൽ മോട്ടോർസൈക്കിളും അവതരിപ്പിക്കുമെന്നാണ് സൂചന.
ഡ്യുവൽ-ടോൺ ബ്ലാക്ക് പെയിൻറാണ് ലിമിറ്റഡ് എഡിഷന് റോയൽ നൽകുക. മാറ്റ്, ഗ്ലോസി ഫിനിഷുകൾ ഉണ്ടായിരിക്കും. വ്യക്തിഗതമായി അക്കമിട്ട സീരിയൽ നമ്പരും ൈബക്കിന് നൽകും. വശങ്ങളിൽ പിടിപ്പിച്ച പ്രത്യേക ബാഗ്, ടൂറിങ് മിററുകൾ തുടങ്ങിയവയാണ് ആക്സസറിയായി നൽകിയിരിക്കുന്നത്. ബ്ലാക്ക് എഡിഷനിൽ കൈകൊണ്ട് വരച്ച 'മദ്രാസ് സ്ട്രൈപ്പുകൾ'എന്നറിയപ്പെടുന്ന പ്രത്യേക വരകളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.