മലയാളി ‘റോയൽസിന്’​ ദുഃഖ വാർത്ത; ഹിമാലയന്‍റെ ഓൺറോഡ്​ വിലയിൽ മുന്നിൽ കേരളം

റോയൽ എൻഫീൽഡ്​ ഹിമാലയൻ 450 പുറത്തിറങ്ങിയതുമുതൽ അതിന്‍റെ വിലയെച്ചാല്ലിയുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ 2.69 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോർസൈക്കിളിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വിവിധ വേരിയന്‍റുകൾക്ക്​ അനുസരിച്ച്​ വില 2.84 ലക്ഷംവരെ ഉയരുകയും ചെയ്യും. എന്നാൽ മലയാളി ‘റോയൽസിന്’​ അത്ര ശുഭകരമല്ല കാര്യങ്ങൾ. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ഹിമാലയന്​ ഇന്ത്യയിൽ ഏറ്റവുംകൂടുതൽ പണം മുടക്കേണ്ടിവരിക കേരളത്തിലാണ്​.

ആർടിഒ, ഇൻഷുറൻസ്, മറ്റ് നിരക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് വാഹനത്തിന്‍റെ ഓൺ-റോഡ് വില. ഇന്ത്യയിലെ പ്രധാന 10 നഗരങ്ങളിലും ബൈക്കിന്റെ ഓൺ-റോഡ് വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ട്​. നാല് വേരിയന്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും വിപണിയിലെത്തുന്ന ബൈക്കിന്​ ഏറ്റവും കുറവ്​ വിലവരുന്നത്​ ഗുജറാത്തിലെ അഹമ്മദാബാദിലാണ്. അഹമ്മദാബാദിൽ 3.08 ലക്ഷം രൂപ മുതലാണ് ഹജമാലയന്റെ ഓൺ-റോഡ് വില തുടങ്ങുന്നത്.

രാജ്യതലസ്ഥാനമായ ഡൽഹിയിൽ 3.13 ലക്ഷം രൂപ മുടക്കേണ്ടി വരുമ്പോൾ ചെന്നൈ, കൊൽക്കത്ത, ഛണ്ഡീഗഡ് പോലുള്ള നഗരങ്ങളിൽ 3.18 ലക്ഷം രൂപയാണ് ബൈക്കിന്റെ ഓൺ-റോഡ് വില വരുന്നത്. മുംബൈയിൽ 3.24 ലക്ഷം രൂപ മുടക്കിയാൽ ഹിമാലയൻ ലഭിക്കും.


ഇനി നവി മുംബൈ, ഹൈദരാബാദ്, പുണെ പോലുള്ള പ്രമുഖ നഗരങ്ങളിലും 3.24 ലക്ഷം രൂപ മുതലാണ് മുടക്കേണ്ടത്​. ബംഗളൂരുവിലും കേരളത്തിലുമാണ് ഹിമാലയന് ഏറ്റവും കൂടുതൽ വിലയുള്ളത്. കർണാടകയിൽ 3.46 ലക്ഷം രൂപയോളം വില വരുന്ന ഹിമാലയൻ 450 അഡ്വഞ്ചറിന്റെ ബേസ് വേരിയന്റിന് കൊച്ചിയിൽ 3.47 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടോപ്പ് വേരിയന്റാണ് വേണ്ടതെങ്കിൽ 3.66 ലക്ഷവും മലയാളികൾ മുടക്കേണ്ടി വരും.

Tags:    
News Summary - Royal Enfield Himalayan 450 on-road prices in top 10 cities in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.