റോയൽ എൻഫീൽഡിെൻറ അഡ്വഞ്ചർ ൈബക്കായ ഹിമാലയൻ ദക്ഷിധ്രുവ യാത്ര യാത്ര വിജയകരമായി പൂർത്തിയാക്കി. കനത്ത ഹിമപാതം കാരണം നേരത്തേ നിശ്ചയിച്ചതിൽ നിന്ന് കുറഞ്ഞ ദൂരമാണ് സഞ്ചരിക്കാനായത്. റോസ് ഐസ് ഷെൽഫ് മുതൽ ദക്ഷിണധ്രുവം വരെ 770 കിലോമീറ്റർ ദൂരമുള്ള 39 ദിവസത്തെ പര്യവേഷണമാണ് ആസൂത്രണം ചെയ്തിരുന്നത്. മഞ്ഞുവീഴ്ച്ച കാരണം ഇൗ പദ്ധതി നടപ്പാക്കാനായില്ല. ആദ്യം പ്ലാൻ ചെയ്ത 86ഡിഗ്രി സൗത്തിന് പകരം 87ഡിഗ്രി സൗത്തിൽ നിന്നാണ് റൈഡ് ഫ്ലാഗ് ഓഫ് ചെയ്തത്.
റോയൽ എൻഫീൽഡ് സീനിയർ എഞ്ചിനീയർ ഡീൻ കോക്‌സൺ, റൈഡ്സ് ആൻഡ് കമ്മ്യൂണിറ്റി ലീഡ് സന്തോഷ് വിജയകുമാർ എന്നിവരായിരുന്നു യാത്രക്കാർ. 15 ദിവസത്തിനുള്ളിൽ യാത്ര പൂർത്തിയാക്കാൻ ഇരുവർക്കും കഴിഞ്ഞു. ഡിസംബർ 16ന് സംഘം ഭൂമിശാസ്ത്രപരമായ ദക്ഷിണധ്രുവത്തിലെത്തിയെന്ന് റോയൽ എൻഫീൽഡ് അധികൃതർ അറിയിച്ചു. ഹ്രസ്വ യാത്രയായിരുന്നെങ്കിലും കാര്യമായ പ്രതിസന്ധികൾ നേരിട്ടാണ് റൈഡർമാർ ദക്ഷിണധ്രുവത്തിലെത്തിയത്. മൈനസ് 30 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്ന താപനിലയും 60 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും തരണം ചെയ്തായിരുന്നു ഇവരുടെ യാത്ര.
ദക്ഷിണധ്രുവ യാത്രക്കായി അഡ്വഞ്ചർ ബൈക്കായ ഹിമാലയനിൽ ചില്ലറ മാറ്റങ്ങളൊക്കെ വരുത്തിയിരുന്നു. ചെറിയ ഫ്രണ്ട് സ്‌പ്രോക്കറ്റും, സ്‌നോ ടയറുകളുള്ള ട്യൂബ്‌ലെസ് വീൽ സജ്ജീകരണവും ഉപയോഗിച്ച് ബൈക്ക് പരിഷ്‌ക്കരിച്ചു. താപനില നിലനിർത്തുന്നതിനായി ആൾട്ടർനേറ്ററുകളും അപ്‌ഡേറ്റ് ചെയ്തു. ഗ്രീൻ എനർജി പ്രോത്സാഹിപ്പിക്കുന്നതിനായാണ് ദക്ഷിണധ്രുവത്തിലേക്ക് യാത്ര സംഘടിപ്പിച്ചതെന്നാണ് എൻഫീൽഡ് അധികൃതർ പറയുന്നത്.
റോയലിെൻറ അഡ്വഞ്ചർ
റോയൽ എൻഫീൽഡിന്‍റെ അഡ്വഞ്ചർ ബൈക്കാണ് ഹിമാലയൻ. പുതിയ നിറങ്ങളും നാവിഗേഷൻ സൗകര്യങ്ങളുമായി വാഹനം അടുത്തിടെ പരിഷ്കരിച്ചിരുന്നു. ഗ്രാനൈറ്റ് ബ്ലാക്, പൈൻ ഗ്രീൻ നിറങ്ങളാണ് ഉൾപ്പെടുത്തിയത്. ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന് ചെറിയ മാറ്റം വരുത്തി. ട്രിപ്പർ നാവിഗേഷൻ പോലുള്ള ആധുനിക സംവിധാനങ്ങളും ഇണക്കിച്ചേർത്തു.
മീറ്റിയോർ 350ൽ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പർ നാവിഗേഷൻ സംവിധാനമാണ് ഹിമാലയനിലും ഉള്ളത്. ഗൂഗിളുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റമാണിത്. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ കണക്ട് ചെയ്തശേഷം ഇത് റോയൽ എൻഫീൽഡ് അപ്ലിക്കേഷനോട് ചേർന്ന് പ്രവർത്തിക്കുന്നു. എന്നാൽ സ്ക്രീനിൽ ഇൻകമിങ് സന്ദേശങ്ങളോ കോളുകളോ പ്രദർശിപ്പിക്കില്ല.
411 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. 24.3 പി.എസ് കരുത്തും 32 എൻ.എം ടോർക്കും വാഹനം ഉത്പ്പാദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.