റോയൽ എൻഫീൽഡിെൻറ അഡ്വഞ്ചർ ൈബക്കായ ഹിമാലയൻ ദക്ഷിധ്രുവത്തിലേക്കുള്ള യാത്രക്ക് തയ്യാറെടുക്കുന്നു.റോസ് ഐസ് ഷെൽഫ് മുതൽ ദക്ഷിണധ്രുവം വരെ 770 കിലോമീറ്റർ ദൂരമുള്ള 39 ദിവസത്തെ പര്യവേഷണമാണ് ഹിമാലയൻ നടത്തുക.റോയൽ എൻഫീൽഡ് സീനിയർ എഞ്ചിനീയർ, പ്രൊഡക്റ്റ് ഡെവലപ്‌മെൻറ് ഡീൻ കോക്‌സൺ, റൈഡ്സ് ആൻഡ് കമ്മ്യൂണിറ്റി ലീഡ് സന്തോഷ് വിജയകുമാർ എന്നിവരാണ് യാത്രക്കാരായി ഉണ്ടാകുക. യാത്രക്കായി ഹിമാലയനിൽ ചില്ലറ മാറ്റങ്ങളൊക്കെ കമ്പനി വരുത്തിയിട്ടുണ്ട്.
ദക്ഷിണാർധഗോളത്തിലെ വേനൽക്കാലമായ നവംബർ 26നാണ് റൈഡ് ആരംഭിക്കുന്നത്. വേനൽ എന്ന് പറയാമെങ്കിലും വലിയ ചൂടൊന്നും അവിടെ പ്രതീക്ഷിക്കേണ്ടതില്ല. ദക്ഷിണധ്രുവത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില -12 ഡിഗ്രി സെൽഷ്യസ് ആണ്.
റോയലിെൻറ അഡ്വഞ്ചർ
റോയൽ എൻഫീൽഡിന്‍റെ അഡ്വഞ്ചർ ബൈക്കാണ് ഹിമാലയൻ. പുതിയ നിറങ്ങളും നാവിഗേഷൻ സൗകര്യങ്ങളുമായി വാഹനം അടുത്തിടെ പരിഷ്കരിച്ചിരുന്നു. ഗ്രാനൈറ്റ് ബ്ലാക്, പൈൻ ഗ്രീൻ നിറങ്ങളാണ് ഉൾപ്പെടുത്തിയത്. ടാങ്കിന് ചുറ്റുമുള്ള ഫ്രെയിമിന് ചെറിയ മാറ്റം വരുത്തി. ട്രിപ്പർ നാവിഗേഷൻ പോലുള്ള ആധുനിക സംവിധാനങ്ങളും ഇണക്കിച്ചേർത്തു.
മീറ്റിയോർ 350ൽ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പർ നാവിഗേഷൻ സംവിധാനമാണ് ഹിമാലയനിലും ഉള്ളത്. ഗൂഗിളുമായി സഹകരിച്ച് പ്രവർത്തിപ്പിക്കുന്ന ടേൺ-ബൈ-ടേൺ നാവിഗേഷൻ സിസ്റ്റമാണിത്. ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോൺ കണക്ട് ചെയ്തശേഷം ഇത് റോയൽ എൻഫീൽഡ് അപ്ലിക്കേഷനോട് ചേർന്ന് പ്രവർത്തിക്കുന്നു. എന്നാൽ സ്ക്രീനിൽ ഇൻകമിങ് സന്ദേശങ്ങളോ കോളുകളോ പ്രദർശിപ്പിക്കില്ല.
411 സിസി എയർ-കൂൾഡ് സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് കരുത്തുപകരുന്നത്. 24.3 പി.എസ് കരുത്തും 32 എൻ.എം ടോർക്കും വാഹനം ഉത്പ്പാദിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.