ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ പഗാനിയിൽ വൻ നിക്ഷേപം നടത്തി സൗദി അറേബ്യ. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് വഴിയാണ് പഗാനിയുടെ 30 ശതമാനം ഷെയർ സൗദി സ്വന്തമാക്കിയത്. കമ്പനിയുടെ വികസനത്തിനും ൈവവിധ്യവത്കരണത്തിനുമായിരിക്കും പണം ഉപയോഗിക്കുക. പഗാനിയുടെ ഉപജ്ഞാതാവും സി.ഇ.ഒയും ചീഫ് ഡിസൈനറുമായ ഹൊറാഷ്യോ പഗാനി നിലവിലെ ചുമതലകളിൽ തുടരാനും കരാറായിട്ടുണ്ട്. പുതിയ പവർട്രെയിനുകൾ കണ്ടെത്താൻ നിക്ഷേപം ഉപയോഗിക്കുമെന്ന് ഹൊറാഷ്യോ പഗാനി പറഞ്ഞു.
സൗദിയുടെ പൊതു നിക്ഷേപ ഫണ്ട്
സൗദി നടപ്പാക്കുന്ന 'വിഷൻ 2030'െൻറ ഭാഗമായാണ് പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് അഥവാ പൊതു നിക്ഷേപ ഫണ്ട് സ്വരൂപിച്ചത്. രാജ്യത്തിെൻറ സമ്പദ്‌വ്യവസ്ഥയുടെ വൈവിധ്യവൽക്കരണം ആണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ പഗാനി ഉൾപ്പടെ മൂന്ന് കാർ നിർമാതാക്കളിൽ പി.െഎ.എഫ് നിക്ഷേപം നടത്തിയിട്ടുണ്ട്. മക്ലാരൻ, ഇ.വി സ്റ്റാർട്ടപ്പായ ലൂസിഡ് എന്നിവയാണ് മറ്റ് രണ്ട് കമ്പനികൾ. പുതിയ ഇടപാടിെൻറ നിബന്ധനകൾ ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ പഗാനിയിലെ പി.െഎ.എഫിെൻറ ഓഹരി 30 ശതമാനമാണെന്ന് സൂചന. പഗാനിടെ നിയന്ത്രണം സ്ഥാപകനായ ഹൊറാസിയോ പഗാനിയിൽ തുടരും. പുതിയ നിക്ഷേപം പഗാനിയെ ഹൈപ്പർകാർ വിപണിയിൽ നവീകരണത്തിന് സഹായിക്കും. പഗാനി ആർട്ടെ എന്ന പേരിൽ ഒരു പുതിയ ഡിവിഷൻ കമ്പനി ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതിന് ബ്രാൻഡിെൻറ ഓട്ടോമോട്ടീവ് ഉൽപാദനവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.
പഗാനിയുടെ ഉദയം
2012 ൽ ആണ് പഗാനി ആരംഭിച്ചത്. മെഴ്‌സിഡസ് വികസിപ്പിച്ച 6.0 ലിറ്റർ വി 12 എഞ്ചിൻ ഉപയോഗിച്ച് ഹുവേര ഹൈപ്പർകാറുകൾ നിർമിച്ചുകൊണ്ടായിരുന്നു കമ്പനിയുടെ തുടക്കം. ഇലക്ട്രിക് പോലെയോ ഹൈബ്രിഡ് പോലെയോ ബദൽ പവർട്രെയിൻ സൊല്യൂഷനുകൾ ഉത്പ്പാദിപ്പിച്ച് മുൻനിരയിലേക്ക് കടക്കാൻ സൗദി അറേബ്യൻ നിക്ഷേപം പഗാനിയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തിൽ പുതിയ കാറുകളുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2020ൽ റെക്കോർഡ് കച്ചവടമാണ് പഗാനിക്ക് നേടാനായത്.'ടീം-വർകിലൂടെ മാത്രമേ മികവ് കൈവരിക്കാനാകൂ എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. മികച്ചവർക്കൊപ്പമുള്ള പങ്കാളിത്തം ഞങ്ങൾ ആസ്വദിച്ചിരുന്നു. അത് പഗാനിയുടെ ഭാവിയിൽ പ്രധാന പങ്ക് വഹിക്കുമെന്നാണ് കരുതുന്നത്'-ഹൊറാസിയോ പഗാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.