കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ഉടമസ്ഥതയുള്ള ഇറ്റാലിയൻ കമ്പനിയായ പിനിൻഫരീന ബാറ്റിസ്റ്റ എന്ന തങ്ങളുടെ ഇലക്ട്രിക് സൂപ്പർ കാർ നിർമാണം പൂർത്തിയായതായി അറിയിച്ചത്. 1874 കുതിരശക്തിയുള്ള ബാറ്റിസ്റ്റയുടെ വില 17.1 കോടി ഇന്ത്യൻ രൂപയായിരുന്നു. 500 കിലോമീറ്ററാണ് വാഹനത്തിെൻറ റേഞ്ച്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ ബാറ്റിസ്റ്റക്ക് വെറും രണ്ട് സെക്കൻഡ് മതി.
ഇനി പറയുന്നത് അസാനി എന്ന ഇന്ത്യൻ ഇലക്ട്രിക് സൂപ്പർ കാറിനെകുറിച്ചാണ്. മീൻ മെറ്റൽ മോേട്ടാഴ്സ് എന്ന ഇന്ത്യൻ സ്റ്റാർട്ട്അപ്പ് നിർമിക്കുന്ന അസാനിയുടെ പ്രത്യേകതകളും ഏതാണ്ട് ബാറ്റിസ്റ്റയോട് അടുത്തുവരും. 1000 എച്ച്.പി കരുത്തുള്ള ഒറ്റ ചാർജിൽ 700 കിലോമീറ്റർ സഞ്ചരിക്കുന്ന അസാനിക്കും പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ വെറും രണ്ട് സെക്കൻഡ് മതി. എന്നാൽ ബാറ്റിസ്റ്റയുമായി താരതമ്യം ചെയ്താൽ അസാനിയുടെ വില തുഛമാണ്. വെറും 12000 ഡോളർ അഥവാ 90 ലക്ഷം ഇന്ത്യൻ രൂപയാണ് അസാനിക്കായി മുടക്കേണ്ടത്.
ഇന്ത്യക്കാരുടെ സ്വന്തം അസാനി
മക്ലാരൻ സൂപ്പർകാറുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അസാനി നിർമിച്ചിരിക്കുന്നത്. കൂർത്ത എൽഇഡി ഹെഡ്‌ലാമ്പുകളും വലിയ സൈഡ് എയർ വെൻറുകളുമൊക്കെയായി ആകർഷകവും ആക്രമണാത്മകവുമായ ഡിസൈനാണ് വാഹനത്തിന്. മുന്നിൽ നിന്ന് നോക്കിയാൽ പറക്കാൻ തയ്യാറായി നിൽക്കുന്ന വിമാനത്തിെൻറ രൂപഭാവങ്ങൾ കാണാം. ഓൾ-ബ്ലാക്ക് കോക്പിറ്റ്, എയറോഡൈനാമിക് ടെയിൽ സെക്ഷൻ, ടെയിൽലൈറ്റിനായി എൽഇഡി സ്ട്രിപ്പ് എന്നിവ സൂപ്പർകാറിന് വിഷ്വൽ അപ്പീൽ നൽകുന്നു. 350 കിലോമീറ്റർ ആണ് പരമാവധി വേഗം. 2022 ൽ വാഹനം പുറത്തിറക്കാനാകുെമന്നാണ് പ്രതീക്ഷ.
പരമ്പരാഗത ഓട്ടോമൊബൈൽ നിർമാണ സൗകര്യത്തിെൻറ അഞ്ചിലൊന്നിൽ താഴെ ചിലവുവരുന്ന മൈക്രോ ഫാക്ടറിയിലാണ് കാർ നിർമ്മിച്ചിരിക്കുന്നതെന്നും മീൻ മെറ്റൽ മോേട്ടാഴ്സ് പറയുന്നു. 2030 ആകുമ്പോഴേക്കും 34 ദശലക്ഷം ഇ.വികൾ നിർമിച്ച് 750 ബില്യൺ ഡോളറിലധികം മൂല്യമുള്ള മാർക്കറ്റ് സെഗ്‌മെൻറിലേക്ക് എത്തുകയാണ് സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത്. മീൻ മെറ്റൽ മോേട്ടാഴ്സിെൻറ 22 അംഗ ടീം നിലവിൽ യുകെ, ജർമനി, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക പങ്കാളികൾക്കൊപ്പം ഗവേഷണം & വികസനം, ഡിസൈൻ, എയറോഡൈനാമിക്സ്, എഞ്ചിനീയറിംഗ് എന്നിവയിൽ പ്രവർത്തിക്കുന്നുണ്ട്.
'രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വലുതാണ്. വാഹന ലോകത്തിെൻറ പൂർണ വൈദ്യുതീകരണം എന്നത് ഏറെ അകലെയുള്ള കാര്യമാണ്. ഇലക്ട്രിക് കാർ വികസിപ്പിക്കുക മാത്രമല്ല ഞങ്ങളുടെ ഏക ലക്ഷ്യം. പടിഞ്ഞാറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ അതിെൻറ ഉത്പാദന രീതികളിൽ വളരെ പിന്നിലാണ്. അത് മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം'-മീൻ മെറ്റൽ മോട്ടോഴ്സ് സിഇഒ സാർഥക് പോൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.