ബോളിവുഡ് നടനും തങ്ങളുടെ ബ്രാൻഡ് അംബാസിഡറുമായ ഷാരൂഖ് ഖാന് ഇലക്ട്രിക് വാഹനമായ അയോണിക് 5 കൈമാറി ഹ്യുണ്ടായ് മോട്ടോർസ്. 25 വർഷത്തെ ആത്മബന്ധമാണ് കമ്പനിയും ഷാരൂഖും തമ്മിലുള്ളത്. ഇതിന്‍റെ നല്ല ഓർമകൾക്കായാണ് കമ്പനി ഇന്ത്യയിലെ തങ്ങളുടെ 1100ാമത്തെ അയോണിക് ഇ.വി താരത്തിന് നൽകിയത്.
ലോകത്തിലെ ഏറ്റവും വിലപിടിപ്പുളള്ള ആഡംബര കാറുകള്‍ നിരന്ന് നില്‍ക്കുന്ന ഷാരൂഖിന്റെ ഗരാജിലേക്കെത്തുന്ന ആദ്യത്തെ ഇ.വിയാണ് അയോണിക് 5. ‘ഓള്‍-ഇലക്ട്രിക് എസ്‌യുവിയായ ഹ്യുണ്ടായി അയോണിക് 5 ലഭിച്ചതില്‍ ഞാര്‍ കൃതാര്‍ഥനാണ്. ഇത് എന്റെ ആദ്യത്തെ ഇ.വിയാണ്. അതൊരു ഹ്യുണ്ടായ് ആയതില്‍ സന്തോഷമുണ്ട്’-വാഹനം ലഭിച്ച വിവരം സ്ഥിരീകരിച്ചുകൊണ്ട് ഷാരൂഖ് സമൂഹമാധ്യമത്തിൽ കുറിച്ചു.
കോനക്ക് ശേഷം ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ ഹ്യണ്ടായി ഇവിയാണ് അയോണിക് 5. ഹ്യുണ്ടായിയുടെ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഓള്‍ ഇലക്ട്രിക് മോഡല്‍ ലോകമെമ്പാടും നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 45.95 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.
അയോണിക് ഇ.വി എന്ന അദ്ഭുത വാഹനം
ഹുണ്ടായിയുടെ അത്ഭുത ഇ.വി എന്നറിയപ്പെടുന്ന വാഹനമാണ് അയോണിക് 5. ഹുണ്ടായിയുടെ ഓൾ ഇലക്‌ട്രിക് ഗ്ലോബൽ മോഡുലാർ (e-GMP) പ്ലാറ്റ്‌ഫോമിൽ നിർമിച്ച ആദ്യത്തെ മോഡലാണ് അയോണിക് 5. രണ്ട് ബാറ്ററി പായ്ക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്. RWD അല്ലെങ്കിൽ AWD കോൺഫിഗറേഷനുകളിൽ 58 kWh, 72.6 kWh ബാറ്ററി പായ്ക്കുകളാണ് തിരഞ്ഞെടുക്കാൻ സാധിക്കുന്നത്.
വലിയ ബാറ്ററി പായ്ക്കിൽ വാഹനത്തിന് 613 കിലോമീറ്റർ സഞ്ചരിക്കാനാവും. 350 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിക്കുമ്പോൾ 18 മിനിറ്റിൽ ബാറ്ററി പായ്ക്ക് പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാം. സെക്കൻഡ് ലെവൽ എഡാസ് ഫീച്ചർ ചെയ്യുന്ന വാഹനമാണ് അയോണിക് ഇ.വി. 21 ആധുനിക ഡ്രൈവർ അസിസ്റ്റ്, സുരക്ഷാ സാങ്കേതികവിദ്യകൾ ഉൾപ്പെട്ടിരിക്കുന്ന പാക്കേജാണ് എഡാസ് 2ൽ വരുന്നത്. സ്റ്റോപ് ആൻഡ് ഗോ, ലെയ്ൻ ഫോളോവിങ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ലീഡിങ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട് എന്നിവക്കൊപ്പം സ്‌മാർട്ട് ക്രൂസ് കൺട്രോളും ഈ ഇലക്ട്രിക് വാഹനത്തിൽ ലഭിക്കും.
പാർക്കിങ് എളുപ്പത്തിനായി അയോണിക് 5 ഇ.വിയിൽ റിയർ ക്രോസ്-ട്രാഫിക് കൊളിഷൻ വാർണിങ്, പിന്നിലെ ക്രോസ്-ട്രാഫിക് കൊളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, സറൗണ്ട് വ്യൂ മോണിറ്റർ, റിയർ ഒക്കുപെൻഡ് അലേർട്ട് എന്നിവയും ഹുണ്ടായി നൽകിയിട്ടുണ്ട്. അയോണിക് 5ന്റെ ബ്രാൻഡ് എൻജിനീയറിങ് പതിപ്പായ കിയ ഇ.വി 6 നിലവിൽ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. 59.65 മുതൽ 64 ലക്ഷംവരെയാണ് ഇ.വി 6ന്റെ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.