രണ്ട് ആയിരം കോടി ക്ലബ്ബുകളുമായി ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടനാണ് ഷാരൂഖ് ഖാൻ. ആദ്യം പത്താനും ഇപ്പോൾ ജവാനും കലക്ഷൻ റെക്കോർഡുകൾ തകർത്ത് മുന്നേറിയിരുന്നു. പത്താന്‍റെ വിജയത്തെത്തുടർന്ന് ഷാരൂഖ് തനിക്ക് സഞ്ചരിക്കാൻ ലോകത്തിലെ ഏറ്റവും വിലകൂടിയ ആഡംബര വാഹനങ്ങളിൽ ഒന്നായ റോൾസ് റോയ്സ് കള്ളിനൻ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കള്ളിനനിൽ ‘കുച്ച് കുച്ച് ഹോത്താ ഹെ’യുടെ റീയൂനിയന് കരൺജോഹറിന്‍റെ വീട്ടിലെത്തിയ ഷാരൂഖിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.
ബോളിവുഡ് നടീനടൻമാരുടെ ഇഷ്ടവാഹനമാണ് റോൾസ് റോയ്സ് കളളിനാൻ. ഷാരൂഖ് തന്റെ കാർ ശേഖരത്തിൽ കള്ളിനാൻ ചേർത്തത് മുതൽ അദ്ദേഹം എല്ലാ പരിപാടികളിലേക്കും ആ വാഹനത്തിലാണ് സഞ്ചരിക്കുന്നത്. ഇത്തരമൊരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ, നടി റാണി മുഖർജി തുടങ്ങിയവരും റീയൂനിയന് എത്തിയിരുന്നു. നടന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു എസ്‌യുവിയായ വെള്ള എംജി ഗ്ലോസ്റ്ററിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് ഷാരൂഖ് എത്തിയത്. ഷാരൂഖ് ഖാൻ തന്റെ ആരാധകരോടൊപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്തുകൊണ്ട് കള്ളിനാനിൽ ഇരിക്കുകയും സെക്യൂരിറ്റി ജീവനക്കാരുടെ ഗ്ലോസ്റ്ററുമായി സിനിമാ ഹാളിൽ നിന്ന് പുറത്തുപോകുന്നതും വിഡോയിയിൽ ഉണ്ട്.
നടൻ അജയ് ദേവ്ഗണിനും ടി-സീരീസിന്റെ നിർമ്മാതാവും ഉടമയുമായ ഭൂഷൺ കുമാറിനും പിന്നാലെ ബോളിവുഡിൽ റോൾസ് റോയ്‌സിൽ നിന്നുള്ള ആഡംബര എസ്.യു.വിയുടെ മൂന്നാമത്തെ ഉടമയായി ഷാരൂഖ് ഖാൻ. 8.20 കോടി മുതൽ 10 കോടി വരെയാണ് ഷാരൂഖിന്‍റെ റോൾസ് റോയ്സിന്റെ വില.
ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. സിനിമയുടെ നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്‍റര്‍ടൈന്‍മെന്‍റ്സ് പുറത്തുവിട്ട കണക്കുപ്രകാരം വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കളക്ഷനില്‍ ജവാന്‍ 1004.92 കോടി നേടിയിരുന്നു. 18 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതോടെ ഒരേ വര്‍ഷം രണ്ട് സിനിമകള്‍ ആയിരം കോടി ക്ലബ്ബിലെത്തിക്കുന്ന നായകന്‍ എന്ന റെക്കോര്‍ഡും ഷാരുഖ് ഖാന്‍ സ്വന്തമാക്കി. താരത്തിന്‍റെ പത്താനും 1000 കോടി കളക്ഷന്‍ നേടിയിരുന്നു. തമിഴകത്തിന്‍റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നായിക- വില്ലന്‍ വേഷത്തിലെത്തിയ സിനിമ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും മികച്ച പ്രകടനം നടത്തി.
റെഡ് ചില്ലീസ് എന്റർടൈൻമെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍റെ പത്നി, ഗൗരി ഖാൻ നിർമ്മിച്ച 'ജവാൻറെ' സഹനിർമ്മാതാവ് ഗൗരവ് വർമ്മയാണ്. അനിരുദ്ധിന്‍റെ ത്രസിപ്പിക്കുന്ന ഗാനങ്ങളും ജവാന് മാറ്റ് കൂട്ടി. ആമിര്‍ ഖാന്‍റെ ദംഗലിനും ഷാരൂഖ് ഖാന്‍റെ പത്താനും പിന്നാലെയാണ് ജവാനും 1000 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയത്. 2070 കോടി ആഗോള കളക്ഷന്‍ നേടിയ ദംഗല്‍ തന്നെയാണ് ഇപ്പോഴും ബോളിവുഡിലെ ഏറ്റവും വലിയ പണംവാരി ചിത്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.