നവരസങ്ങളെകൂടാതെ പച്ചാളം ഭാസിയെന്ന 'അഭിനയ പ്രതിഭ' കണ്ടുപിടിച്ച നാല് രസങ്ങൾ ഒാർമയില്ലേ. അതുപോലെയാണ് നമ്മുടെ നിരത്തിലെ ഡ്രൈവർമാരിൽ ചലർ. ഇടത്തോട്ട് പോകാനും വലത്തോട്ട് പോകാനും രണ്ട് സിഗ്നലുകൾ ലോകത്ത് എല്ലായിടത്തും ഉപയോഗിക്കുന്നുണ്ട്. അതുകൂടാതെ നിരത്തിലെ ഭാസിമാർ കണ്ടുപിടിച്ച മൂന്നാമതൊരു സിഗ്നലുണ്ട്. അതാണ് നേരേ പോകുന്ന വാഹനങ്ങൾക്ക് നാല് ഇൻഡിക്കേറ്ററുകൾ ഇടുക എന്നത്. നാൽക്കവലയിലെത്തിയാൽ നേരേ പേ ാകണമെങ്കിൽ നാല് ഇൻഡിക്കേറ്ററും ഇട്ട് ചവിട്ടിയൊരു വിടലാണ്.
ഹസാർഡ് ലൈറ്റാണ് ഇങ്ങിനെ ഉപയോഗിക്കുന്ന സിഗ്നലെന്ന് പലർക്കും അറിയില്ല. ഒരു തരത്തിൽ പറഞ്ഞാൽ കൃത്യമായ സിഗ്നലാണ് അവർ ഇടുന്നത്. എന്തെങ്കിലും ദുരന്തം സംഭവിക്കുേമ്പാൾ ഇടുന്ന സിഗ്നലാണ് ഹസാർഡ് ലൈറ്റ്. നാൽക്കവലയിൽ ഇതും ഇട്ട് പോകുേമ്പാൾ അപകടം വരാനുള്ള നല്ല സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കാൽപ്പനികമായി ഇതൊരു യഥാർഥ സിഗ്നലാണെന്ന് പറയാം. പക്ഷെ നിയമപരമായി നാം ചെയ്യുന്നത് തെറ്റാണ്. ഇൗ തെറ്റിന് ശിക്ഷ വിധിക്കാനൊരുങ്ങുകയാണ് മേഘാലയയിലെ ഷില്ലോങ് ട്രാഫിക് പോലീസ്. ഹസാർഡ് ലൈറ്റും ഇട്ട് സ്ട്രൈറ്റ് പോകാെനാരുങ്ങിയാൽ ഷില്ലോങിലാണെങ്കിൽ പിടി വീഴും, പിഴയും നൽകേണ്ടിവരും. ഇങ്ങ് കേരളത്തിൽ മാത്രമല്ല അങ്ങ് ഷില്ലോങിലും ഭാസിമാർ ധാരാളമുണ്ടെന്ന് ഇപ്പോ മനസിലായിട്ടുണ്ടാകും അല്ലെ.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 177 പ്രകാരം ഹസാർഡ് ലൈറ്റിട്ട് വാഹനമോടിക്കുന്നവർക്ക് 100 മുതൽ 300 രൂപ വരെ പിഴ ചുമത്താനാണ് ഷില്ലോങ് ട്രാഫിക് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവർമാരെ ബോധവത്കരിക്കുന്നതിന് അവരുടെ ഒൗദ്യോഗിക സോഷ്യൽ മീഡിയ പേജിൽ ഹസാർഡ് ലൈറ്റുകൾ ശരിയായി ഉപയോഗിക്കുന്നതിനുള്ള നിർദ്ദേശങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഹസാർഡ് ലൈറ്റിെൻറ ഉപയോഗം
പേര് സൂചിപ്പിക്കുന്നത് പോലെ വാഹനം അപകടത്തിലാവുേമ്പാഴാണ് നാം ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടത്. വാഹനം നിശ്ചലമായിരിക്കുേമ്പാഴാണ് ഇവ തെളിക്കേണ്ടത്. ഉദാഹരണത്തിന് റോഡരികിൽവച്ച് വാഹനം പഞ്ചറായന്ന് കരുതുക. പൂർണമായല്ലെങ്കിലും ഗാതാഗത തടസം ഉണ്ടാക്കാൻ സാധ്യതയുള്ള രീതിയിലാണ് വാഹനം കിടക്കുന്നതെന്നും കരുതുക. ഇൗ സമയം ഹസാർഡ് ലൈറ്റ് തെളിക്കാവുന്നതാണ്. ഗതാഗതത്തെ താൽക്കാലികമായി തടസ്സപ്പെടുത്തുന്നുവെന്ന് മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുകയാണ് ഇതിെൻറ ലക്ഷ്യം. അപകടത്തിൽപെട്ട് വഴിയരികിൽ കിടക്കുന്ന വാഹനങ്ങളിലും ഇത് ഉപയോഗിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.