സിമ്പിൾ ഇ.വിയും കുറേ ചോദ്യങ്ങളും; വാഹന വിപണി പുതിയൊരു തട്ടിപ്പിന് കളമൊരുങ്ങുകയാണോ?

രാജ്യത്ത്​ ഇപ്പോൾ മിക്ക തട്ടിപ്പുകളും അരങ്ങേറുന്നത്​ രാജ്യത്തി​േൻറയും രാജ്യസ്​നേഹത്തി​േൻറയും പേരിലാണ്​. അതിസമ്പന്നരെല്ലാം പൊടുന്നനെ രാജ്യസ്​നേഹികളാകുന്നതും നാം കാണുന്നുണ്ട്​. വാഹന വ്യവസായത്തിലേക്കെത്തിയാൽ, രാജ്യസ്​നേഹം കൊടുമ്പിരികൊള്ളുന്ന കാലവുമാണിത്​. കഴിഞ്ഞുപോയ സ്വാതന്ത്ര്യദിനത്തിൽ നിരവധി വാഹന അവതരണങ്ങൾക്ക്​ രാഷ്​ട്രം സാക്ഷ്യംവഹിച്ചു. മഹീന്ദ്ര എക്​സ്​.യു.വി സെവൻ ഡബിൾ ഒ, ഒാല ഇ.വി, സിമ്പിൾ വൺ തുടങ്ങിയ വാഹനങ്ങൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചാണ്​ പുറത്തിറങ്ങിയത്​.

അതിൽ സിമ്പിൾ എനർജിയാണ്​ കൂടുതൽ ദേശക്കൂറ്​ കാണിച്ചത്​. അവരുടെ ആദ്യ ഇ.വി സ്​കൂട്ടറായ സിമ്പിൾ വണ്ണി​െൻറ ബുക്കിങ്​ തുക 1947 ആയിരുന്നു. സ്വാതന്ത്ര്യം കിട്ടിയ വർഷത്തി​െൻറ ഒാർമക്കായിരുന്ന ഇത്തരമൊരു തുക പ്രഖ്യാപിച്ചത്​. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും സിമ്പിൾ എനർജിയെപറ്റി ചില്ലറ സംശയങ്ങൾ ഉയർന്നിരിക്കുകയാണിപ്പോൾ​. എന്തോ ചില പന്തികേടുകൾ ഇൗ കമ്പനിയുടെ പിന്നിലുണ്ടെന്ന്​ നിരവധിപേർ മുറുമുറുക്കുന്നു. ആലോചിച്ചുനോക്കിയാൽ അതിൽ പലതും ന്യായമായ സംശയങ്ങളാണെന്നും പറയേണ്ടിവരും.


അവകാശ വാദങ്ങളിലെ ​പൊരുത്തക്കേട്​

ബംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാർട്ട്-അപ്പ് ആണ്​ സിമ്പിൾ എനർജി. സുഹാസ്​ രാജ്​കുമാർ എന്ന യുവാവാണ്​ കമ്പനി സി.ഇ.ഒ. സിമ്പിളി​െൻറ വാദങ്ങൾപ്രകാരം രാജ്യത്തെ ഏറ്റവും വേഗതയുള്ളതും റേഞ്ച്​ തരുന്നതുമായ ഇ സ്​കൂട്ടറാണ്​ സിമ്പിൾ വൺ. എന്നാൽ വിലയാക​െട്ട 1,09,999 രൂപ മാത്രവും. എത്ര വിലകുറച്ചാലും ഇൗ പറയുന്ന പ്രതേയകതകളുള്ള വാഹനം ഇത്ര കുറഞ്ഞ വിലക്ക്​ വിൽക്കാനാകില്ലെന്നാണ്​ വിപണി വിദഗ്​ധർ പറയുന്നത്​. കമ്പനി സി.ഇ.ഒ ജൂലൈ ഒമ്പതിന് പങ്കുവച്ച ട്വീറ്റിൽ, പൂജ്യത്തിൽ നിന്ന്​ 40 കിലോമീറ്റർ വേഗമാർജിക്കാൻ സിമ്പിൾ വണ്ണിന്​ 3.2 സെക്കൻഡ് മതിയെന്നാണ്​ അവകാശപ്പെട്ടിരുന്നത്​. ഇൗഥർ 450X പോലുള്ള മികച്ച ഇ.വികളേക്കാൾ ഉയർന്ന വേഗമാണിത്​.

സിമ്പിൾ എനർജിയുടെ വെബ്‌സൈറ്റിലും പ്രിൻറ്​ ബ്രോഷറിലും 0-40 കിലോമീറ്റർ വേഗത ആർജിക്കാൻ 3.05 സെക്കൻഡ് മതി എന്നും പരാമർശിച്ചിട്ടുണ്ട്. എന്നാൽ വാഹനം ഒൗദ്യോഗികമായി അവതരിപ്പിച്ച ചടങ്ങിൽ ഇത്​ മാറിമറിഞ്ഞു. അവിടെ 0-40 കിലോമീറ്റർ വേഗതക്ക്​ 2.95 സെക്കൻഡ്​ മതി എന്ന അവകാശവാദമാണ്​ ഉന്നയിക്കപ്പെട്ടത്​. ഇതനുസരിച്ച്​ പിന്നീട്​ വെബ്​സൈറ്റും അപ്​ഗ്രേഡ്​ ചെയ്​തു.സിമ്പിൾ വൺ അനാച്ഛാദനം ചെയ്യുന്നതിന് ഏതാനും മണിക്കൂർ മുമ്പ്, ഓല അതി​െൻറ എസ് വൺ പ്രോ ഇലക്ട്രിക് സ്​കൂട്ടർ അവതരിപ്പിച്ചിരുന്നു. ഒാലക്ക്​ 0-40 കിലോമീറ്റർ വേഗത കൈവരിക്കാൻ മൂന്ന്​ സെക്കൻഡ്​ മതി എന്നാണ്​ പ്രഖ്യാപനം ഉണ്ടായത്​. ഇതിനെ മറികടക്കാനാകുമോ പുതിയൊരു അവകാശവാദം സിമ്പിൾ ഉന്നയിക്കുന്നതെന്നാണ്​ ഉയരുന്ന സംശയം.


കരുത്തിലെ മറിമായങ്ങൾ

സിമ്പിൾ വണ്ണി​െൻറ പുറത്തിറക്കലിനുമുമ്പ്​ വാഹനത്തി​െൻറ മോ​േട്ടാർ കരുത്ത്​ 7 kW എന്നായിരുന്നു ​ഒൗദ്യോഗികമായും അല്ലാതെയുമൊക്കെ പറഞ്ഞിരുന്നത്​. എന്നാൽ പുറത്തിറക്കൽ ചടങ്ങിൽ സി.ഇ.ഒ ഇത്​ അൽപ്പം കൂട്ടി. പുതിയ അവകാശവാദം അനുസരിച്ച്​ പീക്​ മോട്ടോർ ഒൗട്ട്പുട്ട് 8.5 kW ആണ്​​. ഒാല എസ് വണ്ണിലെ 8.5 kW മോട്ടോറിനനുസരിച്ച്​ സിമ്പിൾ തങ്ങളുടേതും പരിഷ്​കരിച്ചതാണെന്ന സംശയം​ ഉയരുന്നുണ്ട്​​. ഇതേപറ്റിയുള്ള ചോദ്യത്തിന്​ നേരത്തേ സംഭവിച്ചത്​ ഒരു മൂന്നാം കക്ഷി വരുത്തിയ 'അക്ഷരത്തെറ്റ്' ആ​െണന്നാണ്​ സിമ്പിൾ സി.ഇ.ഒ പറഞ്ഞത്​.

അതുപോലെതന്നെ പിന്നിലെ ഡിസ്​ക്​ ബ്രേക്കി​െൻറ വലിപ്പവും മാറിമറിഞ്ഞിട്ടുണ്ട്​. അനാച്ഛാദനത്തിൽ 190 എംഎം യൂനിറ്റ് എന്ന് പരാമർശിക്കപ്പെട്ടിരുന്നത്​ പിന്നീട് 180 എംഎം ആയി (ഓല എസ് വണ്ണി​െൻറ അതേ വലുപ്പം) പരിഷ്​കരിച്ചു. കൂടാതെ ബെസ്റ്റ്-ഇൻ ക്ലാസ്സ് അണ്ടർ-സീറ്റ് സ്റ്റോറേജ് സ്പേസ് എന്ന സിമ്പിളി​െൻറ അവകാശവാദവും തെറ്റാണ്. ഓല എസ് വണ്ണി​െൻറ 36 ലിറ്റർ സ്റ്റോറേജ് ആണ്​ നിലവിൽ മുന്നിൽ. സിമ്പിളി​െൻറ സ്​റ്റോറേജ്​ 30 ലിറ്റർ മാത്രമാണ്.

'നീ സിമ്പിൾ തന്നെയാണോടാ'അഥവാ സ്വത്വ പ്രതിസന്ധി

യഥാർഥത്തിൽ ഓഗസ്റ്റ് 15 ന് പ്രദർശിപ്പിച്ച സിമ്പിൾ വൺ ഒരു പ്രീ-പ്രൊഡക്ഷൻ പ്രോട്ടോടൈപ്പ് വാഹനം ആയിരുന്നു. അതിനർഥം ഒരു വാഹനംപോലും ഇതുവരെ നിരത്തിലിറക്കാൻ പാകത്തിന്​ നിർമിക്കാൻ കമ്പനിക്ക്​ ആയിട്ടില്ല എന്നാണ്​. ഇൗ പ്രോ​േട്ടാടൈപ്പി​െൻറ 7.0 ഇഞ്ച് സ്ക്രീനിൽ വാഹനത്തി​െൻറ തിരിച്ചറിയൽ നമ്പറും (വിഐഎൻ) രജിസ്ട്രേഷൻ നമ്പറും ഉണ്ടായിരുന്നു. ഇത്​ പരി​ശോധിച്ചപ്പോഴാണ്​ രസകരമായ കാര്യം പുറത്തുവന്നത്​. കുറച്ചുനാളുകൾക്ക്​ മുമ്പ്​ വിറ്റ ഇൗഥർ സ്​കൂട്ടറാണ്​ ഇതെന്നാണ്​ രേഖകൾ കാണിക്കുന്നത്​. ഇതേപറ്റിയുള്ള ചോദ്യത്തിന്​ സി.ഇ.ഒ സുഹാസ്​ രാജ്‌കുമാർ പറഞ്ഞ മറുപടി ഇതൊരു'സാങ്കേതിക തകരാർ' ആ​െണന്നാണ്​. കണ്ടാലും ഇൗഥറി​െൻറ കെട്ടുംമട്ടുമാണ്​ സിമ്പിൾ വണ്ണിനുള്ളത്​. ഡിസൈനിൽ അല്ലറ ചില്ലറ മാറ്റമൊഴിച്ചാൽ ഇൗഥറും സിമ്പിൾ വണ്ണും തമ്മിൽ വലിയ സാമ്യമാണുള്ളത്​.


എവിടെ, ഫാക്​ടറി എവിടെ?

വണ്ണി​െൻറ പുറത്തിറക്കൽ ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ സൂചന അനുസരിച്ച്​ സ്​കൂട്ടറി​െൻറ ഡെലിവറി ഒക്ടോബറിലോ നവംബറിലോ ആരംഭിക്കുമെന്നായിരുന്നു​. വാർഷിക ഉത്​പ്പാദന ശേഷി 10 ലക്ഷം സ്​കൂട്ടറുകൾ ആയിരിക്കുമെന്നും അവകാശവാദം ഉണ്ടായിരുന്നു. എന്നാൽ ഓഗസ്റ്റ് തുടക്കത്തിൽ സി.ഇ.ഒ ട്വീറ്റ്​ ചെയ്​തത്​ അനുസരിച്ച്​ ഫാക്​ടറി ഒരു ഷെഡ്ഡി​െൻറ രൂപത്തിലാണുള്ളത്​. ഒരു ഫാക്​ടറി ആയി മാറാൽ ഇനിയും ഒരുപാട്​ സമയം വേണ്ടിവരുമെന്നർഥം. രണ്ട് ലക്ഷം ചതുരശ്ര അടി ഉൽപാദന കേന്ദ്രം എന്ന വാദവും ചിത്രം ശരിവയ്​ക്കുന്നില്ല. ഈ വർഷം അവസാനത്തോടെ ഉത്പാദനം ആരംഭിക്കാനാണ് സിംപിൾ ലക്ഷ്യമിടുന്നതെന്നാണ്​ രാജ്​കുമാർ ഇപ്പോൾ പറയുന്നത്​. അതായത് സ്​കൂട്ടർ മുൻകൂട്ടി ബുക്​ ചെയ്​തവർക്ക് 2022 ​െൻറ തുടക്കത്തിൽ മാത്രമേ ഡെലിവറികൾ പ്രതീക്ഷിക്കാനാകൂ. ചിലപ്പോൾ അതിലും വൈകാനും ഇടയുണ്ട്​.


സിമ്പിൾ വണ്ണി​െൻറ മീഡിയ റൈഡിന്​ പോയ മാധ്യമപ്രവർത്തകർ പറയുന്നത്​ മ​െറ്റാരു അനുഭവമാണ്​. ഒരു ഗോകാർട്ടിൽ നിശ്​ചയിച്ച ​ൈഡ്രവിൽ സാങ്കേതിക പ്രശ്​നങ്ങൾ കാരണം വാഹനം ഒാടിക്കാൻ ഇവർക്ക്​ കഴിഞ്ഞിരുന്നില്ല. പ്രീ-പ്രൊഡക്ഷൻ മോഡലി​െൻറ അവലോകനങ്ങൾ ഫയൽ ചെയ്യരുതെന്നും നിലവിലുള്ള ഇലക്ട്രിക് സ്​കൂട്ടറുകളുമായി വണ്ണിനെ താരതമ്യം ചെയ്യരുതെന്നുമൊക്കെയായിരുന്നു സിമ്പിൾ അധികൃതരുടെ അന്നത്തെ അപേക്ഷ. അതുപോലെ സ്​കൂട്ടറിന് ക്രൂസ് കൺട്രോൾ ഉണ്ടായിരിക്കുമെന്ന് ട്വിറ്ററിൽ രാജ്​കുമാർ ഉപഭോക്താക്കൾക്ക് ഉറപ്പുനൽകിയിരുന്നെങ്കിലും നിലവിലെ പ്രോ​േട്ടാടൈപ്പിൽ അങ്ങിനൊരു സംവിധാനം കാണുന്നില്ല.

ബുക്കിങ്​ തുക തിരികെ കിട്ടില്ല

വാഹന നിർമാണം പൂർത്തിയാകുംമുമ്പുതന്നെ സിമ്പിൾ തങ്ങളുടെ ബുക്കിങ്​ ആരംഭിച്ചിരുന്നു. അവരുടെ തന്നെ അവകാശവാദം അനുസരിച്ച്​ 30000 ബുക്കിങ്ങുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്​. എന്നാൽ ബുക്കിങ്​ തുകയായ 1947 രൂപ തിരികെ ലഭിക്കാനുള്ള ഒരു ഒാപ്​ഷനും നിലവിൽ സിമ്പിളിനില്ല. ഇതുസംബന്ധിച്ച എല്ലാം വെബ്​സൈറ്റിലുണ്ട്​ എന്നാണ്​ സി.ഇ.ഒ പറയുന്നത്​. എന്നാൽ കാൻസൽ ബട്ടൻ എവിടേയും കാണാനുമില്ല. 500 രൂപക്ക്​ ബുക്കിങ്​ സ്വീകരിച്ച ഒാലക്കുപോലും അവ പിൻവലിക്കാനുള്ള ഒാപ്​ഷൻ ഉണ്ടായിരുന്നു. അതുപോലെ സിമ്പിളി​െൻറ വെബ്​സൈറ്റിനോട്​ സാമ്യമുള്ള ഫേക്​ വെബ്​സൈറ്റും ഒാൺലൈൻ ലോകത്ത്​ പ്രചരിക്കുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.