പാർസലായി അയച്ച 40 ലക്ഷത്തിന്റെ കാർ കടത്തിക്കൊണ്ടുപോയെന്ന് ഗായകൻ; കണ്ടെത്താനാകാതെ പൊലീസ്

പാർസലായി അയച്ച തന്റെ 40 ലക്ഷത്തിന്റെ കാർ കാണാനില്ലെന്ന് ഗായകൻ. ഗുജറാത്തില്‍ നിന്നുള്ള ഗായകനായ ബിന്നി ശര്‍മ്മയാണ് ദുരനുഭവത്തെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഗായകൻ സൈബര്‍ പോലീസ്, ഉപഭോക്തൃ കോടതി എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.


40 ലക്ഷം രൂപ വില വരുന്ന തന്റെ വാഹനം ഹിമാചല്‍പ്രദേശില്‍ നിന്ന് അഹമ്മദാബാദിലേക്ക് അയയ്ക്കുന്നതിന് ഒരു പാര്‍സല്‍ സര്‍വീസിനെ ഏല്‍പ്പിക്കുകയായിരുന്നെന്ന് ബിന്നി ശര്‍മ്മ പറയുന്നു. റെനോ കോളിയോസ് എന്ന വാഹനമാണ് അദ്ദേഹം കയറ്റി അയച്ചത്. മൂവ് മൈ കാര്‍ എന്ന വെബ്‌സൈറ്റ് വഴിയാണ് ‘അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ്’ എന്ന കമ്പനിയെ ബിന്നി ശര്‍മ ബന്ധപ്പെടുന്നത്. മറ്റ് പാര്‍സല്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ പണമാണ് ഈ കമ്പനി ഈടാക്കിയത്. അതുകൊണ്ടുതന്നെ വാഹനം കയറ്റി അയയ്ക്കുന്നതിനായി അവരെ ഏല്‍പ്പിക്കുകയും അവര്‍ എന്റെ കാര്‍ ട്രക്കില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും വണ്ടിയുടെയോ കൊണ്ടുപോയവരുടെയോ വിവരമില്ലെന്നാണ് അദ്ദേഹം പറയുന്നത്. വാഹനം അയച്ച പാര്‍സൽ സര്‍വീസുകാരെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഇദ്ദേഹം അദ്ദേഹം പറയുന്നു.

സംഭവത്തിൽ കൈകഴുകി ഓൺലൈൻ വെബ്സൈറ്റും രംഗത്ത് എത്തിയിട്ടുണ്ട്. സേവനദാതാക്കളുടെ വിവരം നല്‍കുന്ന വെബ്‌സൈറ്റ് മാത്രമാണ് തങ്ങ​ളെന്നാണ് ഇവർ പറയുന്നത്. വാഹനം കയറ്റി അയയ്ക്കാന്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് ഇവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് കയറ്റി അയയ്ക്കുന്ന ആളുകളാണെന്നായിരുന്നു മൂവ് മൈ കാറിന്റെ പ്രതികരണം. അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സിന് പുറമെ, മൂവ് മൈ കാര്‍ വെബ്‌സൈറ്റിനെതിരേയും പരാതി നല്‍കിയതായാണ് വിവരം.

Tags:    
News Summary - Singer Binny Sharma ships 40 lakh rupee SUV using online services: Vehicle now untraceable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.