നാല്​ വയസുള്ള അനിയത്തിയുമായി ഒമ്പതുകാരി കാറിൽ കറങ്ങാനിറങ്ങി; വഴിയിൽ കിടന്ന ട്രക്കിൽ ഇടിച്ചതിനെതുടർന്ന്​ പൊലീസ്​ പിടിയിൽ

ജോർദാൻ നഗരമായ ഉത്തായിൽ നിന്നുള്ള അതിശയകരമായൊരു സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി​​. വീട്ടുകാർ ഉറങ്ങിക്കിടക്കെ ഒമ്പതുകാരി നാല്​ വയസുള്ള അനിയത്തിയുമായി കാറുമെടുത്ത്​ കറങ്ങാനിറങ്ങുകയായിരുന്നു. വീട്ടിൽ നിന്ന്​ 10 കിലോമീറ്റർ അകലെയുള്ള കടലിൽ പോയി കുളിക്കാനും പിന്നീട്​ അമേരിക്കയിലെ ലോസ്​ ഏഞ്ചൽസിലേക്ക്​ പോകാനുമായിരുന്നു ഇരുവരുടേയും പ്ലാൻ. എന്നാൽ കടൽത്തീരത്തുവച്ച്​ വാഹനം പാർക്ക്​ ചെയ്യുന്നതിനിടെ ഒരു ട്രക്കിൽ ഇടിച്ചതിനെ തുടർന്ന്​ ഇൗ കുട്ടിക്കുറുമ്പികളുടെ യാത്ര മുടങ്ങുകയും ഇരുവരും പൊലീസ്​ പിടിയിലാവുകയുമായിരുന്നു.


പുലർച്ചെ മൂന്നുമണിക്കാണ്​ കുട്ടികൾ കറങ്ങാനിറങ്ങിയ്​ത്​. വീട്ടുകാർ ഇൗ സമയം ഉറക്കമായിരുന്നു. സീറ്റ്​ ബെൽറ്റൊക്കെ ഇട്ട്​ സുരക്ഷിതമായിട്ടായിരുന്നു ഇരുവരുടേയും യാത്രയെന്ന്​ പൊലീസ്​ പറയുന്നു. വീട്ടിൽനിന്ന്​ 10 കിലോമീറ്ററിലധികം ഇവർക്ക്​ സഞ്ചരിക്കാനായത്​ പൊലീസിനെ അത്​ഭുതപ്പെടുത്തിയിട്ടുണ്ട്​. കുട്ടികളെ കാണാതെ പരിഭ്രമിച്ച മാതാപിതാക്കൾക്ക്​ ആശ്വാസമായിട്ടാണ്​ പെലീസി​െൻറ വിളിയെത്തുന്നത്​.

ഉത്താഹ്​ പൊലീസ്​ ട്വിറ്ററിൽ വീഡിയോ പങ്കുവച്ചിട്ടുണ്ട്​. പൊലീസ്​ പങ്കുവച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വീഡിയോയി ചുവന്ന നിറത്തിലുള്ള ഷെവ്രോലെ മാലിബു സെഡാനാണ്​ കാണുന്നത്​. കുട്ടികൾ വാഹനത്തിന്​ ഉള്ളിലായി ഇരിക്കുന്നുമുണ്ട്​. ​അപകടത്തിൽ ആർക്കും പരിക്കൊന്നും പറ്റിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.