പ്രീമിയം ഫീച്ചർ എന്ന നിലയിൽ എല്ലാവരും വാഹനങ്ങളിൽ ഇഷ്ടപ്പെടുന്ന ഒന്നാണ് സൺറൂഫ്. പുതുതലമുറ വാഹനങ്ങളിൽ നിർമാതാക്കൾ സൺറൂഫ് നൽകാൻ ശ്രദ്ധിക്കാറുമുണ്ട്. ഹാച്ച്ബാക്കുകളിലും എസ്.യു.വികളിലും ഇലക്ട്രിക്, പനോരമിക് സണ്‍റൂഫ് സാധാരണയാണ്. എന്നാൽ സൺറൂഫിന്റെ ഉപയോഗം സംബന്ധിച്ച് വലിയ ധാരണയൊന്നും ഉപഭോക്താക്കൾക്കില്ല എന്നതാണ് വാസ്തവം.
കാറില്‍ സണ്‍റൂഫ് വേണമെന്ന് ആവശ്യപ്പെടുന്ന ആളോട് അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം എന്താണെന്ന് ചോദിച്ചാല്‍ കൈമലര്‍ത്തും. ഓടുന്ന വാഹനത്തില്‍ സണ്‍റൂഫ് തുറന്ന് പുറത്തെ കാഴ്ചകള്‍ കാണ്ടുകൊണ്ട് സഞ്ചരിക്കാനാണ് ചിലർക്ക് സൺറൂഫ്. സോഷ്യല്‍ മീഡീയ കൂടുതല്‍ പ്രചാരത്തിലായതോടെ ഇത്തരം വീഡിയോകള്‍ പകര്‍ത്തി പങ്കുവെക്കുന്നതും പതിവാണ്.
എന്നാലിത് ഏറെ അപകടകരമായ കാര്യമാണെന്നതാണ് വാസ്തവം. ഓടുന്ന കാറിന്റെ സണ്‍റൂഫിന് പുറത്തേക്ക് തലയിട്ട് നില്‍ക്കുന്നത് എത്ര അപകടകരമായ പ്രവര്‍ത്തിയാണെന്ന് തെളിയിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയില്‍ ഇടുങ്ങിയ റോഡിലൂടെ പോകുന്ന കിയ കാര്‍ണിവല്‍ കാറാണ് ആദ്യം കാണുന്നത്. സണ്‍റൂഫ് തുറന്നിട്ട് പുറത്ത് രണ്ടുപേര്‍ നില്‍ക്കുന്നുണ്ട്. വിപണിയിലുള്ള മറ്റ് കാറുകളില്‍ നിന്ന് വ്യത്യസ്തമായി കിയ രണ്ട് വ്യത്യസ്ത ഇലക്ട്രിക് സണ്‍റൂഫുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്‍വശത്തെ സണ്‍റൂഫിലാണ് രണ്ട് പേര്‍ തല പുറത്തേക്കിട്ട് നില്‍ക്കുന്നത്.
ഡ്രൈവര്‍ കുറഞ്ഞ വേഗതയിലാണ് വാഹനം മുന്നോട്ട് ഓടിക്കുന്നത്. സണ്‍റൂഫില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന ആളുകളുടെ ചിത്രങ്ങളും വീഡിയോയും പുറത്ത് നിന്ന് ചിലര്‍ പകര്‍ത്തുന്നുണ്ട്. പോസ് ചെയ്ത് കൊണ്ട് കൈവീശിയാണ് ഒരാള്‍ വരുന്നത്. എന്നാല്‍ പിന്നീടാണ് 'ട്വിസ്റ്റ്'.
കാര്‍ വീഡിയോ പകര്‍ത്തുന്നവര്‍ക്ക് സമീപം എത്തിയതിന് പിന്നാലെ ഡ്രൈവര്‍ വാഹനം പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ സണ്‍റൂഫിന് പുറത്ത് നിന്നയാളുടെ മുഖം കാര്‍ണിവലിന്റെ റൂഫില്‍ ചെന്ന് ശക്തിയായി ഇടിക്കുകയായിരുന്നു. സണ്‍റൂഫ് തുറന്നിട്ട് സഞ്ചരിക്കരുതെന്ന വ്യക്തമായി സൂചന തരുന്ന സംഭവമാണ് ഈ വീഡിയോ.
കാര്‍ നല്ല വേഗത്തിലാണ് ഓടിച്ചിരുന്നതെങ്കില്‍ സണ്‍റൂഫിന് പുറത്ത് നില്‍ക്കുന്ന ആളുകള്‍ തെറിച്ച് വീഴാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് വലിയ ദുരന്തമായേനെ. സണ്‍റൂഫിന് പുറത്ത് നില്‍ക്കുന്നത് അപകടത്തിനിരയാക്കിയ നിരവധി സംഭവങ്ങള്‍ നേരത്തേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.