ഓവർസ്പീഡിൽ വന്ന ഓട്ടോ കൈകാണിച്ച് നിർത്തിയ പൊലീസുകാർ അമ്പരന്നു. എന്നാലീ അമ്പരപ്പ് വാഹനത്തിന്റെ വേഗത കണ്ടിട്ട് മാത്രമല്ലായിരുന്നു. ഓട്ടോയിൽ നിന്ന് പുറത്തിറങ്ങിയ ആളുകളെ കണ്ടിട്ടായിരുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്ന് ആളുകളെ തലയെണ്ണി പുറത്തിറക്കിയ പൊലീസുകാരൻ അവസാനം തളർന്നു. കാരണം കുട്ടികളും മുതിർന്നവരും ഉൾപ്പടെ 27 പേരാണ് ഓട്ടോക്കുള്ളിൽ ഉണ്ടായിരുന്നത്.
പോലീസുകാർ യാത്രക്കാരെ ഓരോന്നായി എണ്ണിയിറക്കുന്ന വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. യുപിയിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം.ഫത്തേപൂരിലെ ബിന്ദ്കി കോട്വാലി പ്രദേശത്തിന് സമീപം പോലീസ് പരിശോധനക്കിടെയാണ് ഓട്ടോ ആദ്യം കണ്ടത്. അമിത വേഗത്തിലെത്തിയ ഓട്ടോ പൊലീസ് പിന്തുടർന്ന് പിടികൂടി.ഉദ്യോഗസ്ഥർ യാത്രക്കാരെ പുറത്തിറക്കിയപ്പോഴാണ് ഡ്രൈവർ ഉൾപ്പെടെ 27 പേർ ഉള്ളതായി കണ്ടത്. തുടർന്ന് ഓട്ടോ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.